Wednesday, December 10, 2025
Wednesday, December 10, 2025
Home » വിനായകചതുർത്ഥിപൂജ വിനകൾ അകറ്റി ആഗ്രഹസാഫല്യം നൽകും

വിനായകചതുർത്ഥിപൂജ വിനകൾ അകറ്റി ആഗ്രഹസാഫല്യം നൽകും

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

വിഘ്‌നനിവാരണത്തിനും അഭീഷ്ടസിദ്ധിക്കും ആരാധിക്കേണ്ട മൂർത്തിയാണ് ഗണേശഭഗവാൻ.
ഓംകാര സ്വരൂപനായ ഗണനായകനെ സ്മരിക്കാതെ തുടങ്ങുന്ന ഒരു കർമ്മവും പൂർണ്ണവും സഫലവുമാകില്ല. വിനായകന്റെ അനുഗ്രഹം ലഭിച്ചാൽ ഏത് കർമ്മവും അനായാസം പൂർത്തിയാക്കാൻ കഴിയും. പാർവ്വതി പരമേശ്വരന്മാരുടെ പ്രിയപുത്രനായ ഗണപതി അവതരിച്ചത് ചിങ്ങമാസം വെളുത്തപക്ഷത്തിലെ വിനായകചതുർത്ഥി നാളിലാണ്. ഉപാസിക്കുന്നവർക്ക്എല്ലാം ശക്തിയും ബുദ്ധിയും പകരുന്ന ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തി സർവ്വവിഘ്‌നങ്ങളും അകറ്റി അഭിഷ്ട സിദ്ധി കൈവരിക്കാൻ ഏറ്റവും അനുകൂല ദിവസമായാണ് വിനായക ചതുർത്ഥിയെ കണക്കാക്കുന്നത്. ഈ ദിവസം വ്രതനിഷ്ഠയോടെ ഗണപതിയെ ആരാധിച്ചാൽ അസാധ്യമായ കാര്യങ്ങൾ പോലും സാധിക്കും. സാധാരണയായി ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാധാന്യത്തോടെ ഗണപതിഹോമം തുടങ്ങിയ പൂജകൾ നടത്താറുണ്ട്. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ ഗൃഹത്തിൽ ഇരുന്ന് തന്നെ നാമജപത്തോടെ ഗണപതിയെ ആരാധിക്കാവുന്നതാണ്.

വ്രതനിഷ്ഠയോടെ ഗണപതിയെ പൂജിച്ചാൽ കൂടുതൽ ഫലസിദ്ധിയുണ്ടാകും. പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ വച്ച ഗണപതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് പ്രാർത്ഥിക്കുകയാണ് ഫലപ്രദം. 2021 സെപ്തംബർ 10, വെള്ളിയാഴ്ചയാണ് ഇത്തവണ വിനായക ചതുർത്ഥി. ഗണപതിയെ സങ്കല്പിച്ച് വിളക്കുവച്ച് അവൽ, മലർ, നാളികേരം, പഴം, കൽക്കണ്ടം, മുന്തിരി എന്നിവ സമർപ്പിച്ച്‌ വേണം പ്രാർത്ഥിക്കാൻ. പൂജാമുറിയില്ലെങ്കിൽ ശുദ്ധമായ സ്ഥലത്ത് രാവിലെ വിളക്കു കത്തിച്ച് സന്ധ്യവരെ അണയാതെ സൂക്ഷിക്കുന്നത് ഉത്തമമാണ്. രാവിലത്തെ പ്രാർത്ഥനക്ക് ശേഷം അണക്കുകയും വൈകുന്നേരം വീണ്ടും ജ്വലിപ്പിക്കുകയും ആകാം. രാവിലെയും സന്ധ്യക്കും ഗണേശപ്രീതികരമായ പ്രാർത്ഥനകൾ നടത്താവുന്നതാണ്. ഗണേശചതുർത്ഥി ദിവസം വ്രതം അനുഷ്ഠിക്കുന്നവർ അന്നേ ദിവസം മത്സ്യമാംസാദികൾ ഉപേക്ഷിക്കുന്നത് നല്ലതാണ്.

വിനായകചതുർത്ഥി ദിവസത്തെ ഗണപതിഹോമത്തിന് ഫലസിദ്ധി വർദ്ധിക്കും. ഗൃഹത്തിലും ക്ഷേത്രത്തിലും ഗണപതി ഹോമം നടത്താം. ഗൃഹത്തിൽ ഗണപതിഹോമം നടത്താൻ കഴിയാത്തവർ ഏതെങ്കിലും ക്ഷേത്രത്തിൽ നടക്കുന്ന ഗണപതിഹോമത്തിൽ പങ്കെടുത്താലും മതി. വ്രതനിഷ്ഠയോടെ വിനായകചതുർത്ഥി ആചരിച്ചാൽ ഉദ്ദിഷ്ടകാര്യജയം, മംഗല്യഭാഗ്യം, ദാമ്പത്യസുഖം, ഐശ്വര്യം, അഭിവൃദ്ധി, സത്‌സന്താനസൗഭാഗ്യം, രോഗനിവാരണം വിദ്യാഭിവൃദ്ധി തുടങ്ങിയ അനുഭവങ്ങൾ ഉണ്ടാകും. ചിലർ വിനായക ചതുർത്ഥിക്ക് വീടുകളിൽ ഗണേശയന്ത്രം വരയ്ക്കുകയും ഗണേശവിഗ്രഹങ്ങൾ പൂജിക്കുകയും ചെയ്യാറുണ്ട്. ഇതിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങൾക്ക് വൈകല്യം പാടില്ല; ഭംഗിയും പൂർണ്ണതയും ഉണ്ടാകണം. ഗണേശപൂജയിൽ ഏറ്റവും പ്രധാനം കറുകയ്ക്കാണ്. ഇത് ഗണേശനാമങ്ങൾ ചൊല്ലി ഭഗവാന് സമർപ്പിക്കണം. വിനായകചതുർത്ഥി ദിവസം ചന്ദ്രനെ കാണരുതെന്നാണ് വിശ്വാസം. ഗണപതി ഒരിക്കൽ ചന്ദ്രനെ ശാപിച്ചതിന്റെ ഫലമായ ഈ ദിവസം ചന്ദ്രനെ കാണ്ടാൽ മാനഹാനി ഉണ്ടാകുമത്രേ.

പ്രാർത്ഥനാ മന്ത്രങ്ങൾ

1
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

ALSO READ

2
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബു ഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വരപാദപങ്കജം

3
പ്രണമ്യ ശിരസാദേവം
ഗൗരിപുത്രം വിനായകം
ഭക്താവാസ സംസ്മര്യേനിത്യം
ആയുഷ്‌ കാമാർത്ഥസിദ്ധയേ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559


Story Summary: Vinayaka Chaturthi: Significance, Puja Vidhi And Benefits


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?