Wednesday, December 10, 2025
Wednesday, December 10, 2025
Home » ഇത് ജപിച്ചാൽ കൊടിയ ദാരിദ്ര്യവും ശമിക്കും; ഒരു വർഷം ജപിച്ചാൽ കുബേരനാകും

ഇത് ജപിച്ചാൽ കൊടിയ ദാരിദ്ര്യവും ശമിക്കും; ഒരു വർഷം ജപിച്ചാൽ കുബേരനാകും

by NeramAdmin
0 comments

മംഗള ഗൗരി

ഏറ്റവും വേഗത്തിൽ പ്രസാദിക്കുന്ന ഭഗവാനാണ് പാർവതീപരമേശ്വരന്മാരുടെ പ്രിയപുത്രനായ ഗണപതി. എല്ലാത്തരത്തിലുള്ള ദുഃഖ ദുരിതങ്ങളും വിഘ്നങ്ങളും അകറ്റാനും ഐശ്വര്യവും അറിവും കരസ്ഥമാക്കാനും കടബാദ്ധ്യതകളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ഗണപതി ഉപാസന. ദാരിദ്ര്യവും ബാദ്ധ്യതയും ഇല്ലാതാക്കി ഏതൊരു ഭക്തനെയും സമ്പന്നരാകുവാൻ സഹായിക്കുന്ന ഒരു ഗണപതി മന്ത്രമുണ്ട് – ഋണഹര ഗണേശ സ്‌തോത്രം. പതിവായി ഈ സ്‌തോത്രം ജപിച്ചാൽ ഏത് കൊടിയ ദാരിദ്ര്യവും നശിക്കും. തുടർച്ചയായി ഒരു വർഷം ഇതു ചൊല്ലുന്നവരുടെ ദാരിദ്ര്യം അകലുക മാത്രമല്ല അവർ കുബേരനെപ്പോലെ ആയിത്തീരുകയും ചെയ്യുമെന്നാണു വിശ്വാസം. എല്ലാ ദിവസവും ഗണപതി ഭഗവാനെ ആരാധിക്കാമെങ്കിലും വെള്ളിയാഴ്ചകൾ, പ്രത്യേകിച്ച് മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച, ചിങ്ങത്തിലെ വിനായക ചതുർത്ഥി, എല്ലാ പക്കത്തിലും വരുന്ന ചതുർത്ഥി തിഥികൾ, തുലാമാസത്തിലെ തിരുവോണം, മീന മാസത്തിലെ പൂരം, വിദ്യാരംഭം എന്നീ ദിവസങ്ങൾ ഗണപതി ഭഗവാനെ ആരാധിക്കാൻ അതിവിശേഷമാണ്.

ഋണഹര ഗണേശ സ്‌തോത്രം

സിന്ദൂരവർണ്ണം ദ്വിഭുജം ഗണേശം
ലംബോദരം പദ്മദളേ നിവിഷ്ടം
ബ്രഹമാദി ദേവൈ: പരിസേവ്യമാനം
സിദ്ധ്യായുതം തം പ്രണമാമി ദേവം

സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിതോ ഗണനായക:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ത്രിപുരസ്യ വധാർത്ഥായ ശംഭുനാ സമ്യഗർച്ചിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

ഹിരണ്യ കശ്യപ്വാദീനാം വധാർത്ഥം വിഷ്ണുനാർച്ചിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
മഹിഷസ്യ വധേ ദേവ്യാ ഗണനാഥ പ്രപൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

ALSO READ

താരകസ്യ വധാത് പൂർവ്വം കുമാരേണ പ്രപൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ദേവൈ സമുദ്രമഥന പ്രാരംഭേ ച പ്രപൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

വൃത്രസ്യ ച വധാർത്ഥായ ശക്രേണ പരിപൂജിത:
സ ദേവ: പാർവതീപുത്ര ഋണ നാശം കരേതുമേ
ഭാസ്‌കരേണ ഗണേശന: പൂജിതശ്ഛവി സിദ്ധയേ
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതുമേ

ശശിനാ കാന്തി വൃദ്ധ്യർത്ഥം പൂജിതോ ഗണനായക:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
പാലനായച സ്വതപസാം വിശ്വാമിത്രേണ പൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

ഇദം ഋണ ഹര സ്തോത്രം തീവ്രദാരിദ്ര്യനാശനം
ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിതം
ദാരിദ്ര്യ ഋണ നിർമ്മുക്ത കുമാര സമതാം വ്രജേത്

മംഗള ഗൗരി

Story Summary: Powerful Ganapathy Stotram For Removing Debts and Poverty


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?