Wednesday, December 10, 2025
Wednesday, December 10, 2025
Home » മത്സരപ്പരീക്ഷകളിൽ വിജയിക്കുന്ന സമയം ഇങ്ങനെ ഗോചരാൽ കണ്ടെത്താം

മത്സരപ്പരീക്ഷകളിൽ വിജയിക്കുന്ന സമയം ഇങ്ങനെ ഗോചരാൽ കണ്ടെത്താം

by NeramAdmin
0 comments

ജ്യോതിഷി പ്രഭാസീന സി പി

മത്സരപ്പരീക്ഷകളിലൂടെ ജീവിതത്തെ ലക്ഷ്യത്തിൽ എത്തിക്കേണ്ട ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. വിവിധ പ്രവേശന പരീക്ഷകൾ, പി എസ് സി പരീക്ഷകൾ, യു.ജി.സി, ജെ.ആർ.എഫ്, നെറ്റ്, സെറ്റ് എന്നിങ്ങനെ എത്രയെത്ര മത്സര പരീക്ഷകളാണ് വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും നേരിടുന്നത്. പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനത്തിനും, ഉദ്യോഗലബ്ധിക്കും പ്രമോഷനുമെല്ലാം പലതരം മത്സര പരീക്ഷകളിൽ പങ്കെടുക്കേണ്ടി വരുന്നുണ്ട്. ഈ അവസരത്തിൽ ആത്മവിശ്വാസത്തോടെയുള്ള കഠിന പ്രയത്നത്തിന് മേമ്പൊടിയായി ജോതിഷോപദേശവും സ്വീകരിക്കുന്നത് ശ്രേയസ്ക്കരമാണ്.

മത്സരങ്ങളെയും മത്സരപ്പരീക്ഷകളെയും പറ്റി ജ്യോതിഷപരമായി ചിന്തിക്കുമ്പോൾ ബുദ്ധിയുടെ
പ്രതിഭാ സ്ഥാനമായ അഞ്ചാം ഭാവമാണ് പ്രധാനമായും പരിഗണിക്കേണ്ടത്.

  1. അഞ്ചാം ഭാവാധിപൻ
  2. അഞ്ചാം ഭാവത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹം
  3. അഞ്ചാം ഭാവത്തിലേക്ക് നോക്കുന്ന ഗ്രഹം
  4. അഞ്ചാം ഭാവാധിപനോട് യോഗം ചെയ്യുന്ന ഗ്രഹം
  5. അഞ്ചാം ഭാവാധിപനെ നോക്കുന്ന ഗ്രഹം. ഇപ്രകാരം അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട അഞ്ചുവിധ ഗ്രഹങ്ങളുടെ ദശയിലോ, അപഹാരങ്ങളിലോ ആണ് സാധാരണ മത്സരങ്ങളെയോ, മത്സരപ്പരീക്ഷകളെയോ നേരിടേണ്ടി വരുന്നത്. അഞ്ചാം ഭാവാധിപൻ നിൽക്കുന്ന രാശിയും ഭാവവും ആ രാശ്യാധിപനും ഭാവാധിപനും കൂടി ഇത്തരുണത്തിൽ പരിചിന്തനത്തിന് വിധേയമാക്കണം.

പരീക്ഷാക്കാലത്ത് മനസും ശരീരവും ഒരു പോലെ ഏകാഗ്രവും ഊർജ്ജസ്വലവുമായിരിക്കും. അതോടൊപ്പം ആത്മവിശ്വാസവും കഠിനപ്രയത്നവും കൂടിയുണ്ടെങ്കിൽ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. വിജയം ഉറപ്പാക്കുന്ന ഇത്തരം കാര്യങ്ങളെ സ്വാധീനിക്കുന്ന ചില ഗ്രഹങ്ങളുണ്ട്.

മേഖല………………….. സ്വാധീനിക്കുന്ന ഗ്രഹം

ശരീരം …………………… സൂര്യൻ

ALSO READ

മനസ്സ്……………………….ചന്ദ്രൻ

ബുദ്ധി, പ്രതിഭ …………..വ്യാഴം

മാത്സര്യബോധം………..ബുധൻ

ഊർജ്ജസ്വലത,
ആത്മവിശ്വാസം,
കഠിനപ്രയത്നം………….. കുജൻ

ജാതകത്തിലും, ഗോചരാലും സൂര്യചന്ദ്രൻമാർക്ക് ബലവും, ഗുരുവും ബുധനും തമ്മിൽ നല്ല ബന്ധവും അനുകൂലമായ കുജസ്ഥിതിയും ഉണ്ടായിരിക്കണം. ഇങ്ങനെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട ഗ്രഹങ്ങളുടെ ദശാപഹാര ഛിദ്രകാലങ്ങൾ ഗോചരാൽ അനുകൂലമാവുമ്പോഴാണ് മത്സര പരീക്ഷകളിൽ വിജയമുണ്ടാകുന്നത്.

ജ്യോതിഷി പ്രഭാസീന സി പി
മൊബൈൽ: 9961442256

Story Summary: Astrology and Competitive Examination Success


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?