Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗ്രഹപ്പിഴകൾ അലിയിച്ച് മന:ശക്തിയും വിജയവും തരുന്ന വ്രതം വേണ്ടാത്ത മന്ത്രം

ഗ്രഹപ്പിഴകൾ അലിയിച്ച് മന:ശക്തിയും വിജയവും തരുന്ന വ്രതം വേണ്ടാത്ത മന്ത്രം

by NeramAdmin
0 comments

ജ്യോതിഷി സുജാതപ്രകാശൻ

വ്രതചര്യയോ മന്ത്രോപദേശമോ ഒന്നും ആവശ്യമില്ലാത്ത ആർക്കും ജപിക്കാവുന്ന മന്ത്രമാണ് കലിസന്തരണ മന്ത്രം. ഷോഡശ മഹാമന്ത്രം എന്നും അറിയപ്പെടുന്ന പതിനാറ് നാമങ്ങൾ കോർത്ത ഈ മന്ത്രം ദ്വാപര യുഗാന്ത്യത്തിൽ കലിയുഗ ദോഷങ്ങളിൽ നിന്നും മുക്തി നേടാൻ ബ്രഹ്മാവ് നാരദന് ഉപദേശിച്ചതാണ്.

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

കലിദോഷമുക്തിക്കും പാപദുരിത മോചനത്തിനും പിതൃപ്രീതിക്കുമെല്ലാം ഉപകരിക്കുന്ന മന്ത്രമാണിത്. കലി കാലത്ത് കീർത്തനം, ധ്യാനം, ശ്രവണം എന്നിവയ്ക്കെല്ലാം വലിയ പ്രാധാന്യമുണ്ട്. ഇത് എന്നും ജപിച്ചാൽ മാലിന്യങ്ങൾ അകന്ന് മനസ് സൂര്യനെപ്പോലെ ജ്വലിക്കും. അനുഭവിക്കുന്ന എല്ലാത്തരം മന:പ്രയാസങ്ങളും ഈ മന്ത്ര ജപത്തിലൂടെ അകന്നു പോകും. വിജയം വരിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും പങ്കെടുക്കും മുൻപ് ജപിച്ചാൽ ആത്മവിശ്വാസം, ധൈര്യം ഇവ വർദ്ധിക്കും. തീർച്ചയായും ഒരു നാവോന്മേഷം അനുഭവപ്പെടും.

ജീവിത ക്ലേശങ്ങൾ മാറിമാറി വന്നുകൊണ്ടിരിക്കുമ്പോൾ അതിൽനിന്ന് രക്ഷനേടാൻ ഈ മന്ത്രം ജപിച്ചാൽ മതി. മുജ്ജന്മ പാപങ്ങളും ഗ്രഹപ്പിഴയും ഈ മന്ത്ര ജപം കൊണ്ട് അലിഞ്ഞില്ലാതാകുന്നു. അത്ഭുത ഫലശക്തിയുള്ള ഈ മന്ത്രം ജപിക്കാൻ യാതൊരു വ്രതനിഷ്ഠയും വേണ്ട. കുറഞ്ഞത് രണ്ട് നേരം 108 വീതം നിത്യവും ജപിക്കണം. ജപസംഖ്യ നോക്കാതെയും എപ്പോൾ വേണമെങ്കിലും ജപിക്കാം. മന:ശാന്തിക്കും ഏതൊരു വിഷയത്തിലെയും അലച്ചിലുകൾ മാറുന്നതിനും ഭാഗ്യം തെളിയുന്നതിനും ഗുണകരം. വ്യാഴാഴ്ചകളിൽ ഈ മന്ത്രം ജപിച്ചുകൊണ്ട് ഈറനോടെ അരയാലിന് പ്രദക്ഷിണം ചെയ്യുന്നത് മുൻജന്മ ദോഷങ്ങൾ നീക്കും. ഈ മന്ത്രജപത്തോടെ ചെയ്യുന്ന ദാനധർമ്മങ്ങൾക്കും ഇരട്ടിഫലം ഉണ്ട്.

കലിസന്തരണ മന്ത്രം എന്നും 8 തവണ വീതം ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ പ്രകാശിക്കും. 16 തവണ ജപിച്ചാൽ ഹൃദയ കമലത്തിൽ ഭഗവാൻ തെളിഞ്ഞു വരും. 108 തവണ ജപിക്കുന്നവരുടെ കൂടെ കണ്ണൻ സദാ ആനന്ദ നടനമാടും എന്നാണ് കലിസന്തരണ മന്ത്രത്തിന്റെ ഫലശ്രുതി.

ALSO READ

ജ്യോതിഷി സുജാതപ്രകാശൻ
ശങ്കരം, കാടാച്ചിറ, കണ്ണൂർ
വാട്സാപ്പ് :9995960923
Email: Sp3263975@gmail. Com

Story Summary: Significance and blessings of Shodasha Maha Mantra ( Kali Santharana Mantram)


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?