ജ്യോതിഷരത്നം വേണുമഹാദേവ്
കിഴി കെട്ടുക എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പിടി അവിൽക്കിഴിയുമായി കൂട്ടുകാരനെ കാണാൻ ദ്വാരകയിലെ കൊട്ടാരത്തിൽ എത്തിയ കുചേലനെയാണ് ഓർക്കുക. ആ അവിൽ പൊതിയാൽ അദ്ദേഹത്തിന്റെ ദാരിദ്ര്യം നീങ്ങിയ കഥ സുപരിചിതവുമാണ്. ഭഗവാൻ ശ്രീകൃഷണനെ കണ്ടപ്പോൾ സ്വന്തം പട്ടിണി മറന്ന്, ഒന്നും ആവശ്യപ്പെടാതെ തിരിച്ചുപോയ കുചേലന് ഈ ലോകത്തുള്ള സർവൈശ്വര്യങ്ങളും അനുഗ്രഹവും ഭഗവാൻ നല്‍കി. അതിനാൽ ധനുമാസത്തിലെ ആദ്യ ബുധനാഴ്ച വരുന്ന കുചേലദിനത്തിൽ ശ്രീകൃഷ്ണന് അവിൽക്കിഴി വഴിപാടായി സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ദാരിദ്ര്യം നീങ്ങുമെന്ന് മാത്രമല്ല കുടുംബത്തിൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുകയും ചെയ്യുമെന്നാണ് വിശ്വാസം.
കുചേലദിനത്തിൽ അവിൽ കിഴി ഭഗവാന് സമർപ്പിക്കുന്ന വഴിപാട് മിക്ക വിഷ്ണു ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലുമുണ്ട്. ഗുരുവായൂരില്‍ കുചേലദിനം വളരെ പ്രധാനമാണ്. ആയിരങ്ങളാണ് ഗുരുവായൂരപ്പന് അന്ന് അവില്‍നിവേദ്യം വഴിപാടായി സമർപ്പിക്കുന്നത്. കുചേലദിനത്തിൽ അവിൽ ദാനമായി നല്‍കുന്നതും ഉത്തമമാണെന്ന് വിശ്വാസിക്കുന്നു.
നിത്യേന ഒരു നാണയം നീക്കിവച്ച് ക്ഷേത്ര ദർശനം നടത്തുന്ന അവസരത്തിൽ ശ്രീകൃൃഷ്ണ ഭഗവാന് കിഴികെട്ടി സമർപ്പിക്കുന്നത് ദാരിദ്ര്യദുഃഖം നീങ്ങാനും ധനധാന്യ വർധനയ്ക്കും ഉത്തമമാണ്. എപ്പോഴെങ്കിലും വഴിപാട് നേർന്നത് മറന്നുവെങ്കിൽ ഒരു പിടി നാണയം കിഴികെട്ടി വഴിപാട് നേർന്ന ഭഗവാാന്റെ അല്ലെങ്കിൽ ഭഗവതിയുടെ ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് പരിഹാരമാണ്. തെറ്റു പണം എന്ന സങ്കല്പത്തിൽ മൂന്ന് തവണ ഉഴിഞ്ഞു വേണം സമർപ്പിക്കാൻ.
ജ്യോതിഷരത്നം വേണുമഹാദേവ്,
+91 9847475559
Story Summary: Significance of Kizhi Samarppanam
ALSO READ
Copyright 2021 riyoceline.com/projects/Neram/. All rights reserved