Wednesday, December 10, 2025
Wednesday, December 10, 2025
Home » അഷ്ടോത്തരം ജപിച്ച് ഇഷ്ടമൂർത്തിയുടെക്ഷേത്രത്തിൽ തൊഴുതാൽ ഫലം ഇരട്ടി

അഷ്ടോത്തരം ജപിച്ച് ഇഷ്ടമൂർത്തിയുടെ
ക്ഷേത്രത്തിൽ തൊഴുതാൽ ഫലം ഇരട്ടി

by NeramAdmin
0 comments

ഗൗരി ലക്ഷ്മി
എല്ലാ പ്രധാന ദേവതകൾക്കും അഷ്ടോത്തര ശതനാമങ്ങളുണ്ട്. അഷ്ടോത്തരം എന്ന പദത്തിന്റെ അർത്ഥം 108 എന്നാണ്. ആചാരാനുഷ്ഠാനങ്ങളിൽ 108 എന്ന സംഖ്യയുടെ മഹത്വം പ്രസിദ്ധമാണ്. മിക്ക മന്ത്രങ്ങളും  108 തവണ ജപിക്കണം എന്നാണ് വിധി. 
നിത്യവും ഇഷ്ടമൂർത്തിയുടെ സഹസ്രനാമാവലി ജപിക്കാൻ തിരക്ക് കാരണം സമയമില്ലാത്തവർക്ക്ദിവസവും ഏതാനും മിനിട്ടുകൾക്കുള്ളിൽ ജപിക്കാം എന്നതാണ് അഷ്ടോത്തര ശതനാമാവലിയുടെ പ്രത്യേകത.

അതിലളിതവും ഫലപ്രദവുമായ  ഉപാസനാ കർമ്മമാണ് അഷ്ടോത്തര ജപം. പുഷ്പാഞ്ജലിക്ക് മിക്കക്ഷേത്രങ്ങളിലും ശാന്തിമാർ ഉപയോഗിക്കുന്നത് അഷ്ടോത്തര ശതനാമാവലിയാണ്. ഹൃദിസ്ഥമാക്കി ക്ഷേത്ര ദർശന വേളയിലും മറ്റും ഭക്തർക്കും ഇത്ജപിക്കാം. അഷ്ടോത്തരം ജപിച്ച് ഇഷ്ടമൂർത്തിയുടെ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്താൽ ഫലം ഇരട്ടിയാണ്.

– ഗൗരി ലക്ഷ്മി, + 918138015500Story Summary :  Benifits of Ashtothara Japam
Copyright 2021 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?