Wednesday, December 10, 2025
Wednesday, December 10, 2025
Home » അതിവേഗം ആഗ്രഹ സാഫല്യം നേടാൻ മുക്കുറ്റി പുഷ്പാഞ്ജലി

അതിവേഗം ആഗ്രഹ സാഫല്യം നേടാൻ മുക്കുറ്റി പുഷ്പാഞ്ജലി

by NeramAdmin
0 comments

ഗൗരി ലക്ഷ്മി
എന്ത് കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും തടസ്സവും ബുദ്ധിമുട്ടും കാരണം വിഷമിക്കുന്നവർക്ക് ഉത്തമമായ ഒരു പരിഹാരമാർഗ്ഗമാണ് മുക്കുറ്റി പുഷ്പാഞ്ജലി. എല്ലാത്തരത്തിലുമുള്ള കാര്യ തടസം നീക്കുന്നതിനും പെട്ടെന്ന് കാര്യ സിദ്ധിക്കും ഗണപതി ഭഗവാന് നടത്തുന്ന ഏറ്റവും ഫലപ്രദമായ വഴിപാടാണിത്. ഗം ക്ഷിപ്ര പ്രസാദനായ നമ: എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 മുക്കുറ്റികൾ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതിനെയാണ് മുക്കുറ്റി പുഷ്പാഞ്ജലി എന്ന് പറയുന്നത്. വിധി പ്രകാരം ഈ അർച്ചന നടത്തിയാൽ കാര്യതടസം, സാമ്പത്തിക ബുദ്ധിമുട്ട്, വിദ്യാഭ്യാസ തടസം, മംഗല്യ തടസം, തൊഴില്‍ തടസം തുടങ്ങി എത്ര വലിയ തടസവും അതിവേഗം ഒഴിഞ്ഞു പോകും. എല്ലാ മാസവും ജന്മനക്ഷത്ര ദിവസം മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നതിലൂടെ എല്ലാ ഗ്രഹദോഷങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. പരീക്ഷകള്‍, അഭിമുഖങ്ങള്‍, നൂതന സംരംഭങ്ങളുടെ സമാരംഭങ്ങള്‍, ഗൃഹാരംഭം, ഗൃഹ പ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് മുന്നോടിയായി മുക്കുറ്റി കൊണ്ടുള്ളപുഷ്പാഞ്ജലി വഴിപാട് ചെയ്യുന്നവര്‍ക്ക് ഗണേശ ഭഗവാന്റെ അനുഗ്രഹത്താല്‍ വിഘ്നം ഒഴിഞ്ഞ് ആഗ്രഹസാഫല്യം ലഭിക്കും. വിധിപ്രകാരമുള്ള പൂജകളും ഭക്തരുടെ ആത്മാര്‍ഥമായ പ്രാര്‍ത്ഥനയും കൂടി ചേര്‍ന്നാല്‍ എല്ലാ പ്രതിബന്ധങ്ങളും എപ്പോഴും ഒഴിവാകുക തന്നെ ചെയ്യും.

ഗൗരി ലക്ഷ്മി,

+ 918138015500

Story Summary : Significance of Mukkutti Pushpanjali To Lord Ganesha
Copyright 2022 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?