Wednesday, December 10, 2025
Wednesday, December 10, 2025
Home » കർമ്മമേഖലയിലെ ദാരിദ്ര്യം മാറ്റുന്നതിന് അയ്യപ്പമന്ത്രം

കർമ്മമേഖലയിലെ ദാരിദ്ര്യം മാറ്റുന്നതിന് അയ്യപ്പമന്ത്രം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
എത്ര കഠിനാദ്ധ്വാനം ചെയ്താലും ചിലർക്ക് അതിന് തക്കതായ പ്രതിഫലം ലഭിക്കില്ല. മറ്റു ചിലർക്ക് തൊഴിലിലൂടെ അർഹമായ വരുമാനവും ലാഭവും കിട്ടില്ല. കഷ്ടപ്പാടും ദാരിദ്ര്യവും കടവും ഒഴിഞ്ഞു മാറില്ല. ഈ അവസ്ഥയിൽ നിന്നും മോചനം നേടാൻ
സഹായിക്കുന്ന 7 അയ്യപ്പ മന്ത്രങ്ങളുണ്ട്. തൊഴിൽ രംഗത്തെ വിജയത്തിനും ജീവിത പ്രതിസന്ധി അകറ്റാനും ഗുണകരമായ ഈ ഏഴ് മന്ത്രങ്ങളും 12 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. 21 ദിവസം മുടങ്ങാതെ ജപിക്കുക.

ദാരിദ്ര്യം നീങ്ങുന്നതിനും ധനം ലഭിക്കുന്നതിനും ധനം നിലനിൽക്കുന്നതിനും ഈ ഉപാസന വളരെ നല്ലതാണ്. ജപവേളയിൽ വെളുത്ത വസ്ത്രം ധരിക്കുക. ശനിയാഴ്ച ജപാരംഭത്തിന് ഉത്തമം. എല്ലാമാസവും 21 ദിവസം വീതം മൂന്നുമാസമോ അഞ്ചു മാസമോ ജപിക്കുന്നത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിന് നല്ലതാണ്. നിത്യജപത്തിനും ഇത് നല്ലതാണ്. ബിസിനസുകാർ, കൃഷിക്കാർ എന്നിവർക്ക് ഈ മന്ത്രം കർമ്മ രംഗത്തെ വിജയത്തിന് ഏറെ ഗുണകരമാണ്.

ഓം ഘ്രൂം നമ: പരായ ഗോപ്‌ത്രേ ഭൂതനാഥായ സ്വാഹാ
ഓം ഘ്രൂം പരമാത്മനേ ചിന്മയായ നമഃ
ഓം ഘ്രൂം യോഗാനന്തായ ചേതോഹാരിണേ നമഃ
ഓം ഘ്രൂം പ്രമോദാനന്ദ നിർമ്മലാത്മനേ വാഗീശായ നമഃ
ഓം ഘ്രൂം നിയുക്തതൈജസേ നിർമ്മലായ നമഃ
ഓം ഘ്രൂം വായുമോഹിനേ അചഞ്ചലായ നമഃ
ഓം ഘ്രൂം ശത്രുസംഹാരിണേ ഹയാരൂഢായ നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

91 944702 0655)

Story Summary: Powerful Ayyappa mantras for removing career obstacles

ALSO READ


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?