Wednesday, December 10, 2025
Wednesday, December 10, 2025
Home » ആഗ്രഹസിദ്ധിക്കും സമൃദ്ധിക്കും ആയുസിനും ഇത് എന്നും ജപിക്കൂ

ആഗ്രഹസിദ്ധിക്കും സമൃദ്ധിക്കും ആയുസിനും ഇത് എന്നും ജപിക്കൂ

by NeramAdmin
0 comments

പുതുമന മഹേശ്വരൻ നമ്പൂതിരി

ഗണപതി ഭഗവാനെ എല്ലാ ദിവസവും ശിരസ് കുമ്പിട്ട് വണങ്ങി പ്രാർത്ഥിച്ചാൽ ആഗ്രഹ പൂർത്തീകരണവും സമ്പൽ സമൃദ്ധിയും ആയുരാരോഗ്യ സൗഖ്യവും ഉറപ്പായും കരഗതമാകും. നാരദപുരാണത്തിലുള്ള ശ്രീ ഗണേശ ദ്വാദശ നാമ സ്‌തോത്രമാണ് ഇതിന് എല്ലാ ദിവസവും മൂന്ന് സന്ധ്യകളിലും ഭക്തി, വിശ്വാസപൂർവം മനസ്സും ശരീരവും ശുദ്ധമാക്കി ജപിക്കേണ്ടത്. സങ്കട നാശന ഗണപതി സ്‌തോത്രം എന്നും അറിയപ്പെടുന്ന ഈ കീർത്തനത്തിൽ ഗൗരീ പുത്രനായ, ഭക്തവത്സലനായ, ഗണനായകനായ വിനായകനെ 12 നാമങ്ങൾ ക്രമാനുഗതമായി ചൊല്ലി ഭജിക്കുന്നു.

ശ്രീ ഗണേശ ദ്വാദശ നാമ സ്‌തോത്രം

പ്രണമ്യ ശിരസാദേവം ഗൗരീപുത്രം
വിനായകം ഭക്ത്യാവ്യാസം സ്മരേന്നിത്യം ആയുഷ്‌കാമാർത്ഥസിദ്ധയേ
പ്രഥമം വക്രതുണ്ഡഞ്ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം
ചതുർത്ഥകം ലംബോദരം പഞ്ചമഞ്ച
ഷഷ്ഠം വികടമേവച സപ്തമം വിഘ്‌നരാജഞ്ച
ധൂമ്രവർണ്ണം തഥാഷ്ടമം നവമം ഫാലചന്ദ്രഞ്ച
ദശമന്തു വിനായകം ഏകാദശം ഗണപതിം
ദ്വാദശന്തു ഗജാനനം

ആദ്യം ഭഗവാനെ വക്രതുണ്ഡനായി പിന്നെ ഏകദന്ത രൂപത്തിൽ മൂന്നാമത് കൃഷ്ണ പിംഗാക്ഷനായി നാലാമത് ഗജവക്ത്രനായി അഞ്ചാമത് ലംബോദരനായി ആറാമത്
വികടനായി ഏഴാമത് വിഘ്‌നരാജനായി എട്ടാമത് ധൂമ്രവർണ്ണനായി ഒൻപതാമത് ഫാലചന്ദ്രനായി പത്താമത് വിനായകനായി പതിനൊന്നാമത് ഗണപതിയായി അവസാനം ഗജാനനായി സങ്കല്പിച്ച് ആരാധിക്കണം.
കൃഷ്ണ പിംഗാക്ഷൻ: ആകർഷകമായ അഗ്നിവർണ്ണമായ കണ്ണുകളുള്ളവൻ.

ഈ പന്ത്രണ്ടു നാമങ്ങളെയും 3 സന്ധ്യകളിലും ജപിക്കുന്ന
ആളിന് യാതൊരു വിഘ്‌നഭയവും ഉണ്ടാകില്ലെന്നു മാത്രമല്ല സർവ്വസിദ്ധികളെയും പ്രാപിക്കുകയും ചെയ്യും. വിദ്യയെ ആഗ്രഹിക്കുന്നവന് വിദ്യയും ധനത്തെ ഇച്ഛിക്കുന്നവന് ധനവും പുത്രാർത്ഥിക്ക് പുത്രൻമാരും മോക്ഷാർത്ഥിക്ക് മുക്തിയും ലഭിക്കും. മുടങ്ങാതെ ജപിച്ചാൽ ആറുമാസം കൊണ്ട് സർവ്വസിദ്ധികളെയും പ്രാപിക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. ഈ നാമങ്ങളെ എഴുതി എട്ടു ബ്രാഹ്മണർക്ക് ഭക്തിപൂർവ്വം സമർപ്പിക്കുന്നവന് ഗണേശപ്രസാദത്താൽ സർവ്വവിദ്യയും ഉണ്ടാകും.

ALSO READ

-പുതുമന മഹേശ്വരൻ നമ്പൂതിരി, +91 944 702 0655

http://puthumanaganapathy.com/

Subscribe: https://www.youtube.com/channel/UCOlu7Hd1_p1NwZouQMAqYIw

Story Summary: Significance of Sankada Nashana Ganapathy Sthothram

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?