Wednesday, December 10, 2025
Wednesday, December 10, 2025
Home » ഇത് ജപിക്കൂ, തൊഴില്‍ തടസം മാറാന്‍ ഹനുമാൻ സ്വാമി വേഗം പ്രസാദിക്കും

ഇത് ജപിക്കൂ, തൊഴില്‍ തടസം മാറാന്‍ ഹനുമാൻ സ്വാമി വേഗം പ്രസാദിക്കും

by NeramAdmin
0 comments

പുതുമന മഹേശ്വരൻ നമ്പൂതിരി
എത്രയെല്ലാം ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തവര്‍ക്കും തൊഴില്‍ സംബന്ധമായി ഒട്ടേറെ ക്ലേശാനുഭവങ്ങള്‍ നേരിടുന്നവർക്ക് ഇവയെ അതിജീവിക്കാനും അത്ഭുത ഫലസിദ്ധിയുള്ള ഒരു ഹനുമദ് മന്ത്രമുണ്ട് : ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ എന്ന ഈ മന്ത്രം മത്സര പരീക്ഷ, അഭിമുഖങ്ങള്‍, എന്നിവയിൽ വിജയം ഉറപ്പിക്കാനും സഹായിക്കും.

തൊഴിലിനും ഉദ്യോഗക്കയറ്റത്തിനും മറ്റ് രീതിയിലുള്ള തൊഴില്‍ ഉന്നമനത്തിനും ജോലിയിലെ തടസങ്ങള്‍ ഒഴിയാനും ദിവസേന രാവിലെ 11 തവണ വീതം ഈ മന്ത്രം ജപിക്കണം. കൃത്യമായി ശുദ്ധി പാലിച്ച് ജപിച്ചാൽ തീർച്ചയായും ഫലസിദ്ധി ഉണ്ടാകും. ഒരു വ്യാഴാഴ്ച ദിവസം ഹനുമദ് ക്ഷേത്രത്തില്‍ വച്ചോ ഹനുമാന്‍ സ്വാമിയുടെ ചിത്രത്തിനു മുന്‍പിലിരുന്നോ ആദ്യമായി ജപിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.

അതിവേഗം ഫലം കിട്ടുന്നവയാണ് ആഞ്ജനേയ മന്ത്രങ്ങൾ. എങ്കിലും ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. വൃത്തിയും ശുദ്ധിയും നന്നായി നോക്കണം. ജപ ദിവസങ്ങളില്‍ ബ്രഹ്മചര്യം കര്‍ശനം. മത്സ്യമാംസാദി ഭക്ഷണം ത്യജിക്കണം. മാസാശുദ്ധി ഉള്ളവരെയോ, അവരുടെ വസ്ത്രങ്ങളെയോ സ്പര്‍ശിച്ചാല്‍ പിന്നീട് കുളിച്ചതിനു ശേഷം മന്ത്രജപം നടത്തണം. വെറും നിലത്തിരുന്ന് ജപിക്കരുത്. ചുവന്ന നിറത്തിലുള്ള പട്ട് വിരിച്ച് അതിലിരുന്ന് ജപിക്കാം. പുല, വാലായ്മ എന്നിവയുള്ളവരെ തൊട്ടാലും കുളിക്കണം.

ആജ്ഞനേയ പ്രീതിക്ക് ഏറവും ഗുണകരമായ ഒരു വഴിപാടാണ് അവില്‍ നിവേദ്യം. അവില്‍ നിവേദ്യം സമർപ്പിക്കുന്നതിലൂടെ അതിശക്തമായ ശത്രുദോഷം, കുടുംബദോഷം എന്നിവ പോലും മാറി ഐശ്വര്യം വരും. അവിലില്‍ നെയ്, കല്ക്കണ്ടം, മുന്തിരി, ശര്‍ക്കര, പഞ്ചസാര തുടങ്ങിയ ദ്രവ്യങ്ങള്‍ ചേര്‍ത്ത് ഇളക്കിയാണ് ഭഗവാന് സമര്‍പ്പിക്കുക. ചുക്ക്, ഏലയ്ക്ക് എന്നിവയും ചേര്‍ക്കാറുണ്ട്. വെറ്റിലമാലയിലൂടെ ഇഷ്ടസിദ്ധിയാണ് പറയുന്നത്.

പുതുമന മഹേശ്വരൻ നമ്പൂതിരി

+91 9447020655

ALSO READ

Story Summary: Powerful Hanumad Mantra For Solving Career Related Problems

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?