Wednesday, December 10, 2025
Wednesday, December 10, 2025
Home » രോഗ ദുരിതനിവാരണത്തിനും പിതൃപ്രീതിക്കും പൗർണ്ണമിക്കാവിൽ മഹാകാളികാ യാഗം

രോഗ ദുരിതനിവാരണത്തിനും പിതൃപ്രീതിക്കും പൗർണ്ണമിക്കാവിൽ മഹാകാളികാ യാഗം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
ചുടലഭസ്മം ശരീരമാസകലം പൂശി രുദ്രാക്ഷമാലകൾ വേഷവും ആഭരണവുമാക്കി ത്രിശൂലവും ഡമരുവും കൈകളിലേന്തി ഒരു ആഘോരി സന്ന്യാസി ആദ്യമായി തിരുവനന്തപുരത്ത് എത്തുന്നു. 1008 മഹാമണ്ഡലേശ്വർ അധിപതി ആചാര്യ കൈലാസപുരി സ്വാമിജിയാണ് ഹിമാലയ സാനുക്കളിൽ നിന്ന് ആദ്യമായി കേരളത്തിൽ വരുന്നത്.

51 അക്ഷര ദേവിമാരുടെ പ്രതിഷ്ഠയോടെ ലോക പ്രശസ്തമായ തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവിൽ മേയ് 6 മുതൽ 16 പൗർണ്ണമി വരെ സൂര്യവംശി അഖാഡ കേരള ഘടകം സംഘടിപ്പിക്കുന്ന മഹാകാളികാ യാഗത്തിന് യജ്ഞാചാര്യ സ്ഥാനം വഹിക്കാനാണ് കൈലാസപുരി സ്വാമിജി വരുന്നത്. ഭാരതത്തിന്റെ യജ്ഞ ചരിത്രത്തിൽ ആദ്യമായാണ് യജ്ഞങ്ങളുടെ ചൂഢാമണിയായ മഹാകാളികായാഗം നടത്തുന്നത്.

കൈലാസ പുരി സ്വാമിജി

ഭാരതത്തിലെ അഘോരി സന്ന്യാസിമാർക്കിടയിൽ ഏറ്റവും പ്രായമുള്ള സന്യാസിയാണ് 87 വയസ്സുള്ള കൈലാസ പുരി സ്വാമിജി. ഉജ്ജയിനി കാളി ക്ഷേത്രത്തിലെയും കാശി വിശ്വനാഥ ക്ഷേത്രത്തിലെയും അഘോരിമാർക്കിടയിൽ മഹാകാൽ ബാബ എന്നാണ് സ്വാമിജിയെ അറിയപ്പെടുന്നത്.

41 വർഷം മഹാകാലേശ്വര ശിവക്ഷേത്രത്തിലെ ചുടലഭസ്മാഭിഷേക ആചാര്യനായിരുന്നു. അതിനു ശേഷം ഉത്തരഖണ്ഡിൽ ആശ്രമം സ്ഥാപിച്ചു. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാറില്ല. മൂന്ന് വർഷം മുമ്പ് മഹാകാലേശ്വർ ശിവക്ഷേത്രത്തിൽ നെയ്യഭിക്ഷേക സമയത്ത് ശിവലിംഗത്തിൽ കൈലാസ പുരി സ്വാമിജിയുടെ മുഖം തെളിഞ്ഞത് വലിയ വാർത്തയായി. ഇതോടെ വിശ്വാസികൾക്കിടയിൽ സ്വാമിജി അവധൂതനും ഈശ്വരന്റെ പ്രതിരൂപവുമായി മാറി. ആഘോരി സന്യാസിമാരുടെ ഉജ്ജയിനി മഹാ കാൽ ഭൈരവ അഖാണ്ഡയുടെ അധിപതിയാണ് ഇപ്പോൾ സ്വാമിജി.

പൗർണ്ണമിക്കാവ് ദേവീക്ഷേത്രത്തിന്റെ തിരുമുറ്റമാണ് മഹാകാളികായാഗത്തിന് വേദിയാക്കുന്നത്. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ മുഖ്യതന്ത്രി ഡോ രാമചന്ദ്ര അഡിഗയാണ് യാഗത്തിന് മുഖ്യ ആചാര്യനാകുന്നത്.

അക്കിരമൺ കാളിദാസ ഭട്ടതിരി, പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട്, കാളഹസ്തി ക്ഷേത്ര പുരോഹിതൻ ആചാര്യ വിശ്വനാഥ ശർമ്മ, പഞ്ചാബിലെ പുരോഹിതൻ രാംലാൽ ശാസ്ത്രി, കൽക്കത്തയിലെ കാളിഘട്ട് കാളി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ഡോ സോമനാഥ് ചാറ്റർജി, തെലുങ്കാന കാളി ക്ഷേത്രം മുഖ്യ തന്ത്രി ആചാര്യ ഗോവിന്ദ ശർമ്മ, മധ്യപ്രദേശ് ഉജ്ജയിനി മഹാകാളി ക്ഷേത്രം പുരോഹിതൻ ആചാര്യ പ്രശാന്ത് പ്രഭു ത്രിവേദി തുടങ്ങി ഭാരതത്തിലെ വിവിധ മഹാക്ഷേത്രങ്ങളിൽ നിന്ന് 56 സന്യാസി ശ്രേഷ്ഠന്മാർ യാഗത്തിന് ആചാര്യന്മാരാവും.

ALSO READ

അക്കിരമൺ കാളിദാസ ഭട്ടതിരി

ലോകശാന്തിക്കും, രോഗ ദുരിതനിവാണത്തിനും പിതൃമോക്ഷ പ്രാപ്തിക്കും നടത്തുന്ന മഹാകാളികായാഗത്തിന്റെ മുഖ്യാചാര്യ സ്ഥാനം മൂകാംബികാ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് ഡോ രാമചന്ദ്ര അഡിഗ ഏറ്റെടുത്തത്. യാഗത്തിന്റെ ആദ്യ ഘട്ടം അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ നടക്കും. രണ്ടാം ഘട്ടത്തിന് വിവിധ കാളീ പീഠങ്ങളിലെ ആചാര്യന്മാരും കാശിയിലെയും കാളഹസ്തിയിലെയും പുരോഹിതന്മാരും കാർമ്മികത്വം വഹിക്കും. മൂന്നാം ഘട്ടത്തിലാണ് ആചാര്യ കൈലാസപുരി സ്വാമിജിയും അൻപതോളം ആഘോരി സന്ന്യാസിമാരും എത്തുന്നത്.

7500 ഇഷ്ടികകളാൽ നിർമ്മിക്കുന്ന മഹാ യാഗകുണ്ഡങ്ങൾ, യാഗശാലയിലെത്തുന്ന ഭക്തർക്ക് ദ്രവ്യ സമർപ്പണം നടത്താനാവുന്ന സംവിധാനങ്ങൾ തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ യാഗത്തിന്റെ വൈശിഷ്ട്യങ്ങൾ ആണ്. സന്ന്യാസിവര്യൻമാരുടെ സംഗമമായ യതി പൂജയും യാഗത്തിന്റെ പ്രത്യേകതയാണ്. മഹാകാളികാ യാഗത്തിൽ പങ്കെടുക്കാൻ പൗർണ്ണമിക്കാവ് യാഗഭൂമിയിലേക്ക് ടൂറിസ്റ്റ് ബസ് സൗകര്യമുണ്ടാകും. ഇതിന് വിളിക്കേണ്ട മൊബൈൽ: 9633 000 578. ക്ഷേത്രത്തിലെ മൊബൈൽ: 974 777 2177.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: The 10 Day Maha Kalika Yagam in Thiruvananthapuram Powrnami kavu Temple from May 6

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?