Wednesday, December 10, 2025
Wednesday, December 10, 2025
Home » മനം നിറയ്ക്കുന്ന ഭാഗ്യത്തിന് അക്ഷയതൃതീയ നാൾ ചെയ്യേണ്ടത്

മനം നിറയ്ക്കുന്ന ഭാഗ്യത്തിന് അക്ഷയതൃതീയ നാൾ ചെയ്യേണ്ടത്

by NeramAdmin
0 comments

ജ്യോതിഷാചാര്യൻ വേണു മഹാദേവ്
വൈശാഖമാസത്തിലെ സുപ്രധാന പുണ്യദിനമായ അക്ഷയതൃതീയ മേടത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന മൂന്നാമത്തെ തിഥിയാണ്. ശ്രീശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലി ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തി സ്വർണ്ണനെല്ലിക്കകൾ വീഴ്ത്തിയത് അക്ഷയതൃതീയ ദിനത്തിലായിരുന്നു.

ലക്ഷ്മീദേവിയെയും മഹാവിഷ്ണുവിനെയുമാണ് ഈ ദിവസം പ്രധാനമായും ആരാധിക്കേണ്ടത്. വീട്ടിൽ പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തി ലക്ഷ്മി, വിഷ്ണു, കുബേര പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. വിഷ്ണുവിന് വെള്ളത്താമരയോ വെള്ള റോസയോ സമർപ്പിച്ച് അക്ഷയതൃതീയ ദിവസം പ്രാർത്ഥിച്ചാൽ നമ്മുടെ മനം നിറയുന്ന തരത്തിൽ ഭാഗ്യവർദ്ധനവ് ഉണ്ടാകും. ലക്ഷ്മി ദേവിക്ക് മുന്നിൽ ചുവന്ന പൂക്കളും കുങ്കുമപ്പട്ടും വച്ച് പ്രാർത്ഥിച്ചാൽ സാമ്പത്തിക ദുരിതം ഒഴിഞ്ഞു പോകും.

വിഷ്ണുവിനെയും ലക്ഷ്മിയെയും തുളസിയില അർച്ചിച്ച് പൂജിച്ചാൽ ഐശ്വര്യം ഭാഗ്യവർദ്ധന എന്നിവ ഉണ്ടാകും. ശിവ – പാർവ്വതി ക്ഷേത്രത്തിൽ ഉമാമഹേശ്വര മന്ത്രാർച്ചന നടത്തിയാൽ കുടുംബത്തിൽ ഐശ്വര്യമുണ്ടാകും. അവിവാഹിതകൾ അന്ന് ഉപവസിച്ച് ലക്ഷ്മീ ദേവിക്ക് ഫലമൂലാദികൾ ദാനം ചെയ്താൽ നല്ല മംഗല്യഭാഗ്യമുണ്ടാകും. വിദ്യാർത്ഥികൾ ഈ ദിവസം സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്തി വിദ്യാസൂക്താർച്ചന ചെയ്ത പ്രാർത്ഥിച്ചാൽ വിദ്യാഭിവൃദ്ധി കൈവരും. ഉത്തരേന്ത്യയിൽ അക്ഷയതൃതീയ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമ ജയന്തിയോട് അനുബന്ധിച്ച് വരുന്നു. അതിനാൽ അക്ഷയതൃതീയ പരശുരാമന്റെ ജന്മദിനമായും കണക്കാക്കുന്നു. ബലരാമ അവതാര ദിനമായും ഇതിനെ പറയപ്പെടുന്നു.
പുരാണത്തില്‍ പല സന്ദർഭങ്ങളിലും അക്ഷയതൃതീയ മാഹാത്മ്യം പരാമർശിക്കുന്നുണ്ട്. കുബേരന് സമ്പത്ത് തിരികെ ലഭിച്ച ദിനമായും, ശ്രീകൃഷ്ണൻ സുദാമാവിന് (കുചേലൻ) ഐശ്വര്യങ്ങൾ നല്‍കി അനുഗ്രഹിച്ച ദിവസമായും പാർവതി ദേവി അന്നപൂർണ്ണാ ദേവിയായി അവതരിച്ച നാളായും വേദവ്യാസൻ മഹാഭാരതം എഴുതി എടുക്കാൻ ഗണപതി ഭഗവാന് വർണ്ണിച്ചു കൊടുത്തു തുടങ്ങിയ ദിവസമായും ദ്രൗപതിക്ക് ശ്രീകൃഷ്ണൻ അക്ഷയ പാത്രം സമ്മാനിച്ച ദിവസമായും ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് ആനയിച്ച ദിനമായും പറയുന്നു.

അക്ഷയ തൃതീയനാൾ ജപിക്കേണ്ട മന്ത്രങ്ങൾ

ഹ്രീം ഓം ഹ്രീം നമഃ ശിവയ എന്ന ശിവശക്തി കവചം സന്ധ്യക്ക് ജപിക്കുക.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേഹരേ
കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണഹരേ ഹരേ എന്ന കലി സന്തരണ മന്ത്രം ജപിക്കുക.

ALSO READ

ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം വിത്തേശ്വരായ നമഃ എന്ന ധന – ഐശ്വര്യസമൃദ്ധി മന്ത്രവും ജപിക്കുക.

ജ്യോതിഷാചാര്യൻ വേണു മഹാദേവ്
+91 8921709017

Story Summary: Benifits of Akshaya Tritiya Vritham and Worshipping

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?