Wednesday, December 10, 2025
Wednesday, December 10, 2025
Home » ചോറ്റാനിക്കരയിൽ 21 ഒറ്റ നാണയംസമർപ്പിച്ചാൽ ദാരിദ്ര്യദുഃഖം മാറും

ചോറ്റാനിക്കരയിൽ 21 ഒറ്റ നാണയം
സമർപ്പിച്ചാൽ ദാരിദ്ര്യദുഃഖം മാറും

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

ദാരിദ്ര്യം, കടം , ധനം നിലനിൽക്കാതിരിക്കൽ ഇവക്ക് പരിഹാരമായി ചോറ്റാനിക്കരയിൽ കാണിക്കപണം സമർപ്പണം , ഉണ്ട ശർക്കര സമർപ്പണം ഇവ വിശേഷ വഴിപാടാണ്.

21 ഒറ്റ നാണയം വീതം ചോറ്റാനിക്കരയിൽ സമ്പത്തിന്റെ ദേവതയായ മേലേക്കാവിൽ മഹാലക്ഷ്മി അമ്മയ്ക്കും കീഴേക്കാവിൽ അമ്മയ്ക്കും ചുവന്ന പട്ടിൽ കിഴികെട്ടി നടക്കൽ വെക്കുന്നത് സാമ്പത്തിക ഉന്നമനത്തിനും ധന ധാന്യ സമ്പൽ സമൃദ്ധമായി ജീവിതം മുന്നോട്ടു നയിക്കാനും സഹായിക്കുന്ന ഉത്തമമായ വഴിപാടാണ്. കാണിക്കപണം 21 ഒറ്റ നാണയം ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെച്ചാണ് അമ്മയുടെ തൃപ്പടിയിൽ സമർപ്പിക്കേണ്ടത്. കാണിപണം കിഴി കെട്ടി മേലേക്കാവിലും കീഴേക്കാവിലും ഒരുപോലെ ചെയ്യണം. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങൾ ഈ വഴിപാടിന് കൂടുതൽ അഭികാമ്യം.

മേലേക്കാവിൽ അമ്മയെയും കീഴ്ക്കാവിൽ അമ്മയെയും കൊടിമര ചുവട്ടിൽ നെയ് ദീപം തെളിയിച്ചു പുറമേ നിന്നു ഭക്തർ തന്നെ ആരതി ഉഴിഞ്ഞു തൊഴുന്നതും വളരെ മികച്ച അനുഭവം സമ്മാനിക്കും. ശർക്കര പ്രിയയായ ചോറ്റാനിക്കര അമ്മയ്ക്ക്‌ മധുരം നിറഞ്ഞ ഉണ്ട ശർക്കര സമർപ്പിച്ച് ആഗ്രഹം പറഞ്ഞ് പ്രാർത്ഥിച്ചാൽ അത് സഫലമാകും. അതു പോലെ ജീവിത. പ്രതിസന്ധിയുടെ ഘട്ടത്തിൽ അതിൽ നിന്നും മോചനം നേടി സന്തോഷകരമായ അനുകൂല ഫലങ്ങൾക്കും ചോറ്റാനിക്കര ഭഗവതിയെ അഭയം പ്രാപിക്കാം. അമ്മേ നാരായണ!

ജ്യോതിഷരത്നം വേണു മഹാദേവ്, + 91 8921709017

Story Summary: Special offering at Chottanikkara Bhagavati temple for removing debts

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?