മംഗള ഗൗരി
ഹനുമാൻ മന്ത്രങ്ങൾ പലതുണ്ട് – ഓരോ കാര്യത്തിനും ഒരോ മന്ത്രമാണുള്ളത്. എന്നാലും ജപനിഷ്ഠകൾ എല്ലാ മന്ത്രങ്ങൾക്കും ഒരുപോലെയാണ്. ഏതെങ്കിലും ഒരു വ്യാഴാഴ്ച ജപം തുടങ്ങണം – കാരണം ഹനുമാൻ സ്വാമിയെ അതിവേഗം പ്രീതിപ്പെടുത്താൻ കഴിയുന്ന ദിവസമാണ് ഗുരു കടാക്ഷം കൂടിയുള്ള വ്യാഴാഴ്ച. മന്ത്രജപത്തിന്റെ വിജയം നമ്മുടെ ഹനുമദ് ഭക്തിയുടെ ദൃഢതയെയും ഗാഢതയെയും ആശ്രയിച്ചാണിരിക്കുക.
ഹനുമദ് മന്ത്രങ്ങൾ ജപിക്കുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികൾ ഒഴിവാക്കണം; ശാരീരിക ബന്ധം പാടില്ല. രാവിലെയും വൈകുന്നേരവും കുളിക്കണം. ഒരു നേരം കുളിച്ച് ശുദ്ധമായ ശേഷം നല്ല വസ്ത്രങ്ങൾ ധരിച്ച് അടുത്തുള്ള ഏതെങ്കിലും ഹനുമാൻ ക്ഷേത്രത്തിൽ എത്തണം. ഹനുമാൻ ക്ഷേത്രമില്ലെങ്കിൽ ഹനുമാൻ ഉപദേവതയായുള്ള ഈശ്വര സന്നിധി തിരഞ്ഞെടുക്കാം.
അവിടെ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിന് മുന്നിൽ നിന്നോ ഇരുന്നോ കാര്യസിദ്ധി മന്ത്രം 108 തവണ എന്നും ജപിക്കണം; ഇത് 41 ദിവസം തുടരണം. ഈ ജപകാലത്ത് ഏതെങ്കിലും ഒരു വ്യാഴാഴ്ച ആഗ്രഹ ലബ്ധി അല്ലെങ്കിൽ കാര്യവിജയം നിങ്ങളെ തേടിയെത്തും. അഥവാ ആഗ്രഹം നടന്നില്ലെങ്കിൽ ക്ഷമയോടെ ജപം തുടരുക.
കാര്യസിദ്ധി ഹനുമദ് മന്ത്രം
ത്വമസ്മിൻ കാര്യ നിര്യോഗേ
പ്രമാണം ഹരിസത്തമ
ഹനുമാൻ യത്നമാസ്ഥായ
ദുഖ ക്ഷയ കരോ ഭവ:
അസാദ്ധ്യ സാധക സ്വാമി
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാ സിന്ധോ
മദ്കാര്യം സാധയ പ്രഭോ
ALSO READ
ഓം ശ്രീകാര്യസിദ്ധി
ആഞ്ജനേയ സ്വാമിനേ നമഃ
–മംഗള ഗൗരി
Story Summary: Significance of Karyasiddi Hanumad Mantra