Wednesday, December 10, 2025
Wednesday, December 10, 2025
Home » അഷ്ടമിരോഹിണി നാളിലെ ശ്രീകൃഷ്ണദർശനത്തിന് പത്തിരട്ടി കൂടുതൽ ഫലം

അഷ്ടമിരോഹിണി നാളിലെ ശ്രീകൃഷ്ണ
ദർശനത്തിന് പത്തിരട്ടി കൂടുതൽ ഫലം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
സാധാരണ ദിവസങ്ങളിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ദർശനത്തെക്കാൾ പത്തിരട്ടി കൂടുതൽ ഫലം അഷ്ടമിരോഹിണി ദിവസത്തെ ദർശനത്തിന് ലഭിക്കും
എന്നാണ് പരമ്പരാഗത വിശ്വാസം. അഷ്ടമിരോഹിണി വ്രതമെടുത്ത് ഈ ദിവസം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയാൽ നൂറിരട്ടി ഫലം ലഭിക്കുമെന്നും കരുതുന്നു.
2022 ആഗസ്റ്റ് 18 വ്യാഴാഴ്ചയാണ് അഷ്ടമിരോഹിണി.

ഉദ്ദിഷ്ടകാര്യസിദ്ധി, ദാമ്പത്യ സൗഭാഗ്യം, പാപമോചനം, പ്രണയസാഫല്യം, രാഷ്ട്രീയ വിജയം, കർമ്മവിജയം, സാമ്പത്തികാഭിവൃദ്ധി, ശത്രുദോഷ നിവാരണം, സന്താനസൗഭാഗ്യം, കലാസാഹിത്യ പ്രവർത്തന വിജയം, സാമ്പത്തിക മേന്മ, വ്യവഹാര വിജയം , ദാമ്പത്യ കലഹ മോചനം, ആപത്‌രക്ഷ, ഭരണനൈപുണ്യം തുടങ്ങിയവ എല്ലാം അഷ്ടമിരോഹിണിയുടെ വ്രതപുണ്യമാണ്.

അഷ്ടമിരോഹിണി വ്രതദിവസം പഴകിയ ഭക്ഷണം കഴിക്കരുത്. നെല്ലരിച്ചോറ് പാടില്ല. മത്സ്യ മാംസാദികൾ ഉപേക്ഷിക്കണം. ലഘു ഭക്ഷണമേ കഴിക്കാവൂ. ബ്രഹ്മചര്യം അത്യാവശ്യം. തുടർച്ചെ മൂന്നു നാൾ ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തണം. ശ്രീകൃഷ്ണ ക്ഷേത്രം അടുത്ത് ഇല്ലെങ്കിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തിയാലും മതി. അഷ്ടമിരോഹിണി നാൾ ഉപവസിച്ച് അർദ്ധരാത്രിയിൽ ചന്ദ്രനുദിക്കും വരെ ഭഗവാന്റെ അവതാരം മനസ്‌ കൊണ്ട് പ്രതീക്ഷിച്ചിരിക്കണം. അർദ്ധരാത്രി ചന്ദ്രൻ ഉദിച്ചു കഴിഞ്ഞാൽ കൃഷ്ണ പൂജ നടത്തിയ ശേഷം പാരണമീട്ടാം. ആ ദിവസം കഴിയുമ്പോഴെല്ലാം ഭാഗവതം പാരായണം ചെയ്യണം.

അഷ്ടമിരോഹിണി ദിവസം ഭക്തിയോടെയും ശുദ്ധിയോടെയും നിഷ്ഠയോടെയും വ്രതമെടുത്താൽ തൊഴിൽപ്രശ്‌നം, വിദ്യാവിഘ്‌നം, കടബാദ്ധ്യത തീരൽ തുടങ്ങിയ ഏത് കാര്യത്തിനും ശ്രീകൃഷ്ണാനുഗ്രഹം ലഭിക്കും. അന്ന് ശ്രീകൃഷ്ണനെയോ വിഷ്ണുവിനെയോ സ്തുതിക്കുന്നമന്ത്രങ്ങൾ, സ്‌തോത്രങ്ങൾ, ശ്രീകൃഷ്ണ അഷ്ടോത്തരം, ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത, വിഷ്ണുസഹസ്രനാമം എന്നിവ ജപിക്കുകയോ കേൾക്കുകയോ വേണ്ടതാണ്. ബുധദശ നടക്കുന്ന സമയത്ത് അഷ്ടമിരോഹിണി വ്രതം തീർച്ചയായും അനുഷ്ഠിക്കണം. ശ്രീകൃഷ്ണാവതാരം നടന്ന അർദ്ധരാത്രിയിൽ ഭാഗവത പാരായണം ചെയ്യുന്നത് ഏറ്റവും ഫലപ്രദമാണ്. ശ്രീകൃഷ്ണ ഭഗവാന്റെ മൂലമന്ത്രം വ്രത ദിവസങ്ങളിൽ രാവിലെയും വൈകിട്ടും 108 ഉരുവും ദ്വാദശാക്ഷമന്ത്രം 144 പ്രാവശ്യവും ജപിക്കുന്നത് ഇഷ്ടകാര്യലബ്ധിക്കും പാപശാന്തിക്കും ഗുണകരമാണ്. ജന്മാഷ്ടമിദിവസം ഗൃഹത്തിൽ ഭാഗവതവായന നടത്തുന്നത് നല്ലതാണ്.

ശ്രീകൃഷ്ണ മൂലമന്ത്രം
ഓം ക്ലീം കൃഷ്ണായ നമഃ

ദ്വാദശാക്ഷ മന്ത്രം
ഓം നമോ ഭഗവതേവാസുദേവായ

ALSO READ

ശ്രീകൃഷ്ണ ഗായത്രി
ഓം പരം പുരുഷായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ കൃഷ്‌ണോ പ്രചോദയാത്

ജ്യോതിഷരത്നം വേണു മഹാദേവ്,
+91 9847475559

Story Summary: Ashtami Rohini 2022: Date, Vritham And Worshipping


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?