Wednesday, December 10, 2025
Wednesday, December 10, 2025
Home » ചിങ്ങ സംക്രമം രാവിലെ 7:23 ന് ; പൂജാമുറിയിൽ ദീപം തെളിക്കുക

ചിങ്ങ സംക്രമം രാവിലെ 7:23 ന് ; പൂജാമുറിയിൽ ദീപം തെളിക്കുക

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
കർക്കടക രാശിയിൽ നിന്ന് സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് ചിങ്ങ സംക്രമം . 1198 ചിങ്ങം 1-ാം തീയതി (2022 ആഗസ്റ്റ് 17) ബുധനാഴ്ച രാവിലെ 7 മണി 23 മിനിട്ടിന് അശ്വതി നക്ഷത്രം രണ്ടാം പാദം മേടക്കൂറിലാണ് രവി ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. അര്‍ദ്ധരാത്രിക്ക് താഴെ സംക്രമം വന്നാല്‍ സംക്രമ കാലത്ത് ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ എല്ലാം അന്ന് മദ്ധ്യാഹ്‌നത്തിന് മേലും അര്‍ദ്ധരാത്രി കഴിഞ്ഞ് സംക്രമം വന്നാല്‍ പിറ്റേദിവസം മദ്ധ്യാഹ്‌നത്തിനകത്തും ചെയ്യണം എന്നാണ് പ്രമാണം. ഇത്തവണ സൂര്യദേവൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്ന വിശിഷ്ട മുഹൂർത്തം രാവിലെ ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന സമയത്ത് തന്നെ ആയതിനാൽ അപ്പോൾ തന്നെ സംക്രമ പൂജ നടക്കും. ഈ സമയത്ത് വീട്ടിൽ പൂജാമുറിയിൽ ദീപം തെളിക്കുന്നത് പുണ്യ പ്രദമാണ്. സംക്രമം അശ്വതി നക്ഷത്രത്തിൽ
നടക്കുന്നതിനാൽ ഈ നക്ഷത്രക്കാർ ക്ഷേത്രങ്ങളിൽ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം.

സർവൈശ്വര്യ പ്രതീക്ഷകളുമായി മലയാളത്തിന്റെ പുതുവൽസരപ്പിറവിയായ പൊൻ ചിങ്ങപ്പുലരി വിശേഷ പൂജകളോടെയാണ് ക്ഷേത്രങ്ങളിൽ കൊണ്ടാടുന്നത്. ഈ ദിവസത്തെ പൂജകൾക്കും വഴിപാടുകൾക്കും പ്രത്യേക ഫലസിദ്ധി പറയപ്പെടുന്നു. ഈ ചിങ്ങപ്പുലരി ശ്രീകൃഷ്ണ അവതാരദിനമയ അഷ്ടമിരോഹിണിയുടെ തലേന്ന് വരുന്നതിനാൽ ഈ ദിവസം വ്രതശുദ്ധിയോടെ ആണ് ഭക്തർ ആചരിക്കുന്നത്. ചിങ്ങത്തിലെ രോഹിണി നക്ഷത്രവും കൃഷ്ണപക്ഷാഷ്ടമിയും ചേർന്നുവരുന്ന ദിവസമാണ് അഷ്ടമിരോഹിണി ആചരിക്കുന്നത്. ഗോകുലാഷ്ടമി, ജന്മാഷ്ടമി, ശ്രീകൃഷ്ണജയന്തി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. ചില വർഷങ്ങളിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേർന്ന് വരാറില്ല. അപ്പോൾ തിഥിക്കാണ് പ്രാധാന്യം. ഇത്തവണ അങ്ങനെയാണ്. അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണഭഗവാൻ അവതരിച്ചത്. ഭഗവാൻ മഹാവിഷ്ണുവിന്റെ പൂർണ്ണകലയോടുകൂടിയ അവതാരമായാണ് ശ്രീകൃഷ്ണാവതാരത്തെ കാണുന്നത്. അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനത്തോടെ കഴിയുകയും ശ്രീകൃഷ്ണഭഗവാനെ ഭജിക്കുകയും ചെയ്താൽ സർവ്വദുഃഖങ്ങളും അകന്ന് ജീവിതവിജയം വരിക്കാം. ഈ ദിവസം ഭക്തിയോടെ വ്രതം നോറ്റാൽ സർവ്വപാപങ്ങളും അകലും. ഐശ്വര്യം അഭീഷ്ടസിദ്ധി, ദാമ്പത്യസൗഖ്യം, പ്രണയസാഫല്യം, സത്‌സന്താനഭാഗ്യം, തുടങ്ങി എല്ലാ ഗുണാനുഭവങ്ങളും ഉണ്ടാകും. ജന്മാഷ്ടമി തലേന്ന് മുതൽ അഷ്ടമിരോഹിണി നാൾ അവതാര സമയം എന്ന് വിശ്വസിക്കുന്ന അർദ്ധരാത്രി വരെ വ്രതം നോൽക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559
Story Summary: Importance of Chinga Ravi Sankraman and
Astami Rohini Vritham


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?