Wednesday, December 10, 2025
Wednesday, December 10, 2025
Home » പുരോഗതിക്കും വ്യാപാര വിജയത്തിനുംഎല്ലാ സന്ധ്യയ്ക്കും ഇത് ജപിച്ചു നോക്കൂ

പുരോഗതിക്കും വ്യാപാര വിജയത്തിനും
എല്ലാ സന്ധ്യയ്ക്കും ഇത് ജപിച്ചു നോക്കൂ

by NeramAdmin
0 comments

മംഗള ഗൗരി
ഐശ്വര്യ ദേവതയായ ശ്രീ മഹാലക്ഷ്മിയെ ഉപാസിച്ചാൽ സമ്പദ് സമൃദ്ധി ലഭിക്കും. ഇതിന് രണ്ട് മന്ത്രങ്ങൾ പറയാം. ആദ്യത്തേത് വ്യാപാരത്തിലും വാണിജ്യത്തിലും വിജയം നൽകും. രണ്ടാമത്തേത് ജീവിതത്തിൽ എല്ലാ വിധത്തിലുമുള്ള ഉയർച്ചയ്ക്കും ഭാഗ്യലബ്ധിക്കും നല്ലതാണ്. ദിവസവും സന്ധ്യയ്ക്ക് ശ്രീദേവിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വച്ച് 108 തവണ വീതം രണ്ടു മന്ത്രങ്ങളും ജപിക്കണം. അത്ഭുതകരമായ ഫലസിദ്ധി പ്രതീക്ഷിക്കാം.

1 ഓം ശ്രീം ഹ്രീം ശ്രീം ക്ലീം ശ്രീസിദ്ധലക്ഷ്മ്യൈ നമഃ
2 ഓം ശ്രീം ഹ്രീം ക്ലീം ശ്രീ സിദ്ധലക്ഷ്മ്യൈ നമഃ

ഐശ്വര്യങ്ങൾ ക്ഷയിക്കാതെ സമ്പത്തും ഭാഗ്യവും, അഴകും ആരോഗ്യവും, സമാധാനവും, അഭിവൃദ്ധിയും കോരിച്ചൊരിഞ്ഞ്, ശാശ്വതമായി ഭക്തരെ കാത്തുരക്ഷിക്കുന്ന ഭഗവതിയാണ് ശ്രീദേവിയെന്ന മഹാലക്ഷ്മി. ദേവിമാരിൽ അത്യുന്നത സ്ഥാനം അലങ്കരിക്കുന്നതും, അർഹിക്കുന്നതും സമുദ്ര സമുദ്രത്തിൽ നിന്നും അവതരിച്ച വിഷ്ണുപത്നിയായ ശ്രീ മഹാലക്ഷ്മി തന്നെയാണ്. ശ്രീദേവിയാണ് ഭഗവാൻ മഹാവിഷ്ണുവിന്റെ ശ്രേയസ്സ് എന്ന് വിശ്വസിക്കുന്നു. ലക്ഷ്മീ ദേവിയെ ദർശിച്ച്, പ്രാർത്ഥിച്ച് യഥാവിധി വഴിപാടുകൾ നടത്തുന്ന ഭക്തരുടെ വീടുകളിൽ സകല സൗഭാഗ്യങ്ങളും അഷ്ടൈശ്വര്യങ്ങളും എന്നെന്നും നിറഞ്ഞു നിൽക്കും. അതിനാലാണ് അഷ്ടൈശ്വര്യ പ്രദായിനിയായ ശ്രീദേവിയെ, ദേവന്മാരും ഭജിക്കുന്നത്.
വിദ്യയും, ശക്തിയും, വീര്യവും ധൈര്യവും ധനവും ധാന്യവും വിജയവും കീർത്തിയും ഐശ്വര്യവും എല്ലാം അനുഭവവേദ്യമാകണമെങ്കിൽ ശ്രീദേവീ കടാക്ഷം അത്യന്താപേക്ഷിതമാണെന്ന് ഒരുപാട് അനുഭവങ്ങൾ സൂചിപ്പിക്കുന്നു. ഇതിലെല്ലാമുപരി സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും, അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും ഉത്തമ മാർഗ്ഗമാണ് മഹാലക്ഷ്മീ ഭജനം.

  • മംഗള ഗൗരി

Story Summary: Powerful Lakshmi Mantras for business success and prosperity

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?