Wednesday, December 10, 2025
Wednesday, December 10, 2025
Home » രോഗഭയവും ശാപ ദുരിതവുംമാറാൻ ഇത് നിത്യവും ജപിക്കൂ

രോഗഭയവും ശാപ ദുരിതവും
മാറാൻ ഇത് നിത്യവും ജപിക്കൂ

by NeramAdmin
0 comments

മംഗള ഗൗരി
രോഗദുഃഖ ദുരിതങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ശാന്തി ലഭിക്കാൻ ഏറ്റവും ഉത്തമായ മാർഗ്ഗമാണ് ധന്വന്തരി ഉപാസന. ആർഷ ഭാരതത്തിന്റെ ആരോഗ്യമൂർത്തിയാണ് പാലാഴി മഥനവേളയിൽ കൈയിൽ അമൃതകുംഭവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി മൂർത്തി.
ആയുർവേദ ചികിത്സയിൽ അമൃത മൂർത്തിയായാണ് ധന്വന്തരി. ധന്വന്തരി പ്രീതി ലഭിച്ചാൽ നിലവിലുള്ള രോഗം കുറയുകയും ദൂരീകരിക്കുകയും രോഗം വരാതിരിക്കുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്യും.

ധന്വന്തരി ഉപാസന ശാപ ദോഷം പരിഹരിക്കുന്നതിനും നല്ലതാണ്. കുടുംബം, വ്യക്തി , സ്ഥാപനം എന്നിവയെ ബാധിച്ച ശാപം ക്രമേണ ദൂരീകരിക്കുന്നതിനും ധന്വന്തരി പ്രാർത്ഥന സഹായിക്കും. ദുർവാസിന്റെ ശാപത്തിൽ നിന്നും ദേവന്മാർക്ക് മോചനം നൽകാനാണ് ഈ മൂർത്തി അമൃതകുംഭവുമായി പ്രത്യക്ഷപ്പെട്ടത്.

കേരളത്തിൽ ധന്വന്തരി ക്ഷേത്രങ്ങൾ കുറവായതിനാൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ധന്വന്തരി മന്ത്രത്തിൽ അർച്ചനയും പൂജയും നടത്തുന്നതും ധന്വന്തരി യന്ത്രം ധരിക്കുന്നതും രോഗഭയം മാറാനും ശാപ ദോഷങ്ങൾ കാരണമുള്ള ദുരിതം ശമിക്കുന്നതിനും ഗുണകരമാണ്.

താഴെ പറയുന്നതിൽ ഏതെങ്കിലും ഒരു മന്ത്രം ദിവസവും 108 തവണ ജപിക്കാം. കൂടുതൽ ജപം ശക്തമാക്കാൻ ധന്വന്തരി ഗായത്രി , അഷ്ടോത്തരം തുടങ്ങി അനേകം പ്രാർത്ഥനാ നമസ്‌കാര സ്‌തോത്രങ്ങളുണ്ട്. സ്വന്തം ശേഷിക്കനുസരിച്ച് ജപിച്ചു ശക്തി ആർജ്ജിച്ചു രോഗവും രോഗഭയവും മാറ്റിയെടുക്കുക. വെളുത്ത പക്ഷത്തിലെ ദശമിനാളില്‍ ജപം തുടങ്ങുന്നത് എറ്റവും ഉത്തമം. നെയ്‌ വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുന്നത് ക്ഷിപ്ര ഫല സിദ്ധിക്ക് നല്ലത്.

1
ഓം നമോ ഭഗവതേ
വാസുദേവായ ധന്വന്തരയേ
അമൃത കലശ ഹസ്തായ
സർവാമയ വിനാശായ
ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമഃ

2
സുദർശന ബുധാ കുംഭ
ജളൂകാ ശംഖ പാണയേ
ആദി വൈദ്യായ ഹരയേ
ശ്രീ ധന്വന്തരയേ നമഃ

ALSO READ

3
അച്ചുതാനന്ദ ഗോവിന്ദ
വിഷ്‌ണോ നാരായണാമൃത
രോഗാൻ മേ നാശയാശേഷാ
നാശു ധന്വന്തരേ ഹരേ

4
ഓം നമോ ധന്വന്തരയേ
വിശ്വരൂപാത്മനേ ശ്രീം ധന്വന്തരയേ
ജ്ഞാനായ ജ്ഞാനമാര്‍ഗ്ഗായ
സര്‍വ്വരോഗ ശമനം കുരു കുരു സ്വാഹാ

ധന്വന്തരി ഗായത്രി
ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്

Story Summary: Powerful Dhanwantari Mantras for removing illness and Curse

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?