Wednesday, February 4, 2026
Wednesday, February 4, 2026
Home » ജീവിതത്തിൽ ഏറ്റവും വിജയംവരിക്കുന്ന നക്ഷത്ര ജാതർ ഇവർ

ജീവിതത്തിൽ ഏറ്റവും വിജയം
വരിക്കുന്ന നക്ഷത്ര ജാതർ ഇവർ

by NeramAdmin
0 comments

മീനാക്ഷി
ഏത് നക്ഷത്രജാതരാണ് ജ്യോതിഷ പ്രകാരം ജീവിതത്തിൽ മഹാവിജയം വരിക്കുക ?

തൃക്കേട്ട നക്ഷത്രത്തിൽ ജനിക്കുന്നവർ എവിടെയും വിജയം വരിക്കും. എന്തിനും മുന്നിൽ നിൽക്കും. നായകത്വം വഹിക്കുന്ന കാര്യത്തിൽ സമർത്ഥരാകും. കർമ്മ നിർവ്വഹണം വഴി വന്ദനീയരായി മാറും. വളരെ കരുത്തരും ഉറച്ച അഭിപ്രായങ്ങളുള്ളവരുമാകും.

ദേവന്മാരുടെ നായകനായ ഇന്ദ്രദേവന്റെ നക്ഷത്രമാണ് തൃക്കേട്ട.

ഈ നക്ഷത്രജാതർക്ക് സമൂഹത്തിലും കുടുംബത്തിലും പ്രാധാന്യവും പ്രസക്തിയും പദവിയുമുണ്ടാകും. അതിനാൽ ഇവർക്ക് ആന്തരികമായി തന്നെ കരുത്തരും പ്രസക്തരുമായി മാറാനുള്ള മന:ശക്തിയുണ്ടാകും. അധികാരവും അത് നേടാനുള്ള പോരാട്ടവുമായി ബന്ധപ്പെട്ട നക്ഷത്രമാണിത്.

വൃശ്ചികം രാശിയിൽപ്പെടുന്ന നക്ഷത്രമായതിനാൽ ഇതിൽ ജനിക്കുന്നവർക്ക് സഹജമായി തന്നെ പുരോഗതിക്കും എവിടെയും ശോഭിക്കുന്നതിനും പ്രത്യേകമായൊരു ത്വരയുണ്ടാകും. ക്ഷമാശീലം, സ്ഥിരത, ഭരണ നിപുണത,
കാര്യനിർവഹണ ശേഷി, ഉത്തരവാദിത്വ ബോധം എന്നിവയും ഏത് സംഘത്തിലും മുന്നിൽ നിൽക്കാനുള്ള ശേഷിയും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സും
ത്യാഗമന സ്ഥിതിയുമുണ്ടാകും.

ബുധനാണ് ഈ നക്ഷത്രത്തിന്റെ കാരകഗ്രഹം. ബുധൻ തൃക്കേട്ട നക്ഷത്രത്തിൽ എത്തുന്ന സമയത്ത് ഈ നക്ഷത്ര ജാതർക്ക് മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് ചൂഴ്ന്ന് കയറുന്നതിനും മറച്ചുവച്ചിരിക്കുന്ന രഹസ്യങ്ങൾ ചോർത്താനും സാധിക്കും.

ALSO READ

മീനാക്ഷി

Story Summary: Which Nakshatra born person is the most successful according to astrology

Tags

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?