Wednesday, December 10, 2025
Wednesday, December 10, 2025
Home » നവരാത്രിക്ക് വ്രതം അത്യാവശ്യം;ആദ്യം വിഘ്‌നേശ്വരനെ പൂജിക്കണം

നവരാത്രിക്ക് വ്രതം അത്യാവശ്യം;
ആദ്യം വിഘ്‌നേശ്വരനെ പൂജിക്കണം

by NeramAdmin
0 comments

ജ്യോതിഷരത്‌നം വേണു മഹാദേവ്
ശരത്കാലവും വസന്തകാലവും രോഗങ്ങളും ദു:ഖങ്ങളും ഉണ്ടാക്കുന്ന കാലമാണ്. അതിനാൽ ഈ കാലത്തെ കാലദംഷ്ട്രകൾ എന്നാണ് പറയുന്നത്. കാലാവസ്ഥയിൽ വന്നുചേരുന്ന വ്യതിയാനങ്ങൾ പലതരം ദുരന്തങ്ങൾക്ക് കാരണമാകുന്നു. ഇതിൽ നിന്ന് മോചനം നേടാൻ എല്ലാ ലോകങ്ങളുടെയും അമ്മയായ ജഗത് മാതാവിനെ വിധിപ്രകാരം വ്രതാനുഷ്ഠാനത്തോടെ നവരാത്രികാലത്ത് ആരാധിക്കുന്നു.

ക്ഷേത്രങ്ങളിലും വീടുകളിലും നവരാത്രിമണ്ഡപത്തിലും നവരാത്രിപൂജ നടക്കാറുണ്ട്. പൂജയിൽ ആദ്യം വേണ്ടത് സങ്കല്പമാണ്. പരാശക്തിയെ സങ്കല്പിച്ച് ആരാധിക്കാൻ പല മാർഗ്ഗങ്ങൾ ഉണ്ട്. സിംഹവാഹിനിയായ ദേവിയുടെ വിഗ്രഹത്തിൽ പൂജ ചെയ്യുന്നതാണ് ഒന്ന്.

നവരാത്രി പൂജയ്ക്ക് തയ്യാറാക്കുന്ന ശുദ്ധമായ തറയിൽ പീഠത്തിൽ വെൺപട്ടു വിരിക്കണം. ദേവീവിഗ്രഹം കഴുകി ശുദ്ധമാക്കി പട്ടിനുമുകളിൽ ഇരുത്തി പൂജകൾ അർപ്പിക്കാം. വിഗ്രഹത്തിനു പകരം ശ്രീചക്രത്തിൽ നവാക്ഷരീമന്ത്രജപം ചെയ്യുന്നതാണ് മറ്റൊന്ന്.
നവാക്ഷരീമന്ത്രം: ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ:

നവരാത്രികാലത്ത് വ്രതനിഷ്ഠകൾ അത്യാവശ്യമാണ്. ഉപവാസം അനുഷ്ഠിക്കുന്നതാണ് ഏറ്റവും നല്ലത്. പൂജകൾ നിർവിഘ്‌നം നടക്കാൻ ആദ്യം വിഘ്‌നേശ്വരനെ പൂജിക്കണം. നവരാത്രി ആരാധനയിൽ കുമാരീപൂജയ്ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. പ്രഥമയ്ക്ക് പെൺകുഞ്ഞിനെ കുമാരിയായി സങ്കല്പിച്ച് ആരാധിക്കണം. തുടർന്ന് കുമാരിമാരുടെ എണ്ണം നിത്യവും ക്രമത്തിൽ വർദ്ധിപ്പിച്ച് അവസാനത്തെ ദിവസം ഒൻപതു കുമാരിമാരെ പൂജിക്കണം. ശ്രീരസ്തു എന്ന മന്ത്രജപത്തോടെ പൂജ ആരംഭിക്കണം. പൂജയ്ക്ക് തിരഞ്ഞെടുക്കുന്ന കന്യകമാർ ഐശ്വര്യമുള്ളവരും അംഗഭംഗമില്ലാത്തവരും ദുർഗന്ധമില്ലാത്തവരും സദ്കുലജാതരും ആയിരിക്കണം.

ഒമ്പത് ദിവസങ്ങളിലും പൂജ ചെയ്യാൻ സാധിക്കാത്തവർ സപ്തമി, അഷ്ടമി, നവമി ദിനങ്ങളിൽ ചെയ്താൽ മതിയാകും. പത്താമത്തെ ദിവസം അതുവരെ ചെയ്ത പൂജയുടെ പൂർണ്ണവിജയമായി ആഘോഷിക്കുന്ന വിജയദശമി. അന്നുതന്നെ വിദ്യാരംഭം കുറിക്കുന്നു.
പൂജിക്കപ്പെടുന്ന കുട്ടികൾക്ക് പാദം കഴുകിച്ച് മധുര പലഹാരങ്ങളും മറ്റും നൽകണം. ഓരോരുത്തരുടെയും പ്രായത്തിനുസരിച്ച് പൂജകളുടെ നാമവും ഫലങ്ങളും പ്രത്യേകം ആണ്.

ജ്യോതിഷരത്‌നം വേണു മഹാദേവ്

ALSO READ

+91 9847475559

Story Summary : Importance of Navaratri Pooja and Vritham

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?