Wednesday, December 10, 2025
Wednesday, December 10, 2025
Home » ആയുധ പൂജ ;അറിയേണ്ട കാര്യങ്ങള്‍

ആയുധ പൂജ ;
അറിയേണ്ട കാര്യങ്ങള്‍

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

ഒരോരുത്തരും അവരുടെ ജോലിയുമായി ബന്ധപ്പെട്ട ആയുധങ്ങൾ ദേവിക്ക് സമർപ്പിച്ച് ദേവീചൈതന്യത്താൽ പൂജിച്ച് കർമ്മമേഖലയെ ഐശ്വര്യസമ്പന്നമാക്കുന്ന
പുണ്യകർമ്മമായ ആയുധപൂജ മഹാനവമിക്കാണ് നടത്തുന്നത്. പണിയായുധങ്ങൾ പൂജവച്ച ശേഷം അത് പൂജയെടുക്കും മുമ്പ് യാതൊരു ജോലിയും ചെയ്യരുത്.
വിജയദശമി നാളിലേ പുനരാരംഭിക്കാറുള്ളൂ. പൂജയ്ക്ക് സമർപ്പിച്ച ആയുധങ്ങൾ ദേവി ചൈതന്യപൂർണ്ണമാക്കി തിരിച്ചു വാങ്ങിയിട്ട് വീണ്ടും ജോലിയിൽ സജീവമാകണം.
ആയുധ പൂജ സംബന്ധിച്ച് അറിയേണ്ട കാര്യങ്ങള്‍ :

1
തൊഴിലാളികള്‍ മഹാനവമിക്ക് പണിയായുധങ്ങള്‍ പൂജ വയ്ക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം
2
കലാകാരന്മാര്‍ അവരുടെ കലയുമായി ബന്ധപ്പെട്ട സാമഗ്രികൾ പൂജ വയ്ക്കണം
3
സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിന് മുന്‍പില്‍ പൂജ വയ്ക്കാം. ഗണപതി ചിത്രവും ഉപയോഗിക്കാം
4
ഭദ്രകാളി സങ്കല്പത്തിലും ചാമുണ്ഡി സങ്കല്പത്തിലും ആയുധ പൂജ നടത്താറുണ്ട്.
5
പൂജ വയ്ക്കുന്നതിന് മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം
6
വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് പൂജ വയ്ക്കുന്നിടത്ത് കൊളുത്തണം. പറ്റുമെങ്കിൽ അത് സദാ എരിഞ്ഞു കൊണ്ടിരിക്കണം.
7
ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങൾ അര്‍പ്പിക്കണം
8
പണിയായുധങ്ങൾ പൂജ വച്ചുകഴിഞ്ഞാല്‍ പൂജ വച്ചു കഴിഞ്ഞാൽ പൂജയെടുക്കും മുൻപ് ജോലി ചെയ്യരുത്.
9
പൂജ വച്ചുകഴിഞ്ഞാല്‍ ദേവീ മന്ത്രം ജപിച്ചിരുന്ന് വ്രതം എടുക്കുന്നതും പൂജ എടുത്തു കഴിഞ്ഞു വ്രതം മുറിച്ചു ഭക്ഷണം കഴിക്കുന്നതും ഉത്തമമാണ്. അതുവരെ വ്രതഭക്ഷണം കഴിക്കാം.
10
പൂജ എടുക്കുമ്പോള്‍ പൂജകന് ദക്ഷിണ നല്‍കണം
11
പൂജ എടുത്തു കഴിഞ്ഞു മണ്ണിലോ അരിയിലോ ഹരിഃ ശ്രീ ഗണപതയേനമഃ എന്ന് മാതൃഭാഷയിലോ സംസ്കൃതത്തിലോ എഴുതുക.
12
അക്ഷരമാല ക്രമത്തില്‍ അക്ഷരങ്ങള്‍ എഴുതണം പുസ്തകം തുറന്നു അപ്പോള്‍ കാണുന്ന ഭാഗം വായിക്കണം.
13
തൊഴില്‍ ഉപകരണങ്ങള്‍ ദേവി തന്നെ കര്‍മ്മം ചെയ്യാന്‍ ഏല്‍പ്പിച്ചതാണെണ് കരുതി ദേവീ സ്മരണയില്‍ ഉപയോഗിക്കുക
14
ദേവി തന്നെ അനുഗ്രഹിച്ചു നല്ല വിദ്യ നേടാനുള്ള ബുദ്ധിയും കര്‍മ്മം ചെയ്യാനുള്ള ആരോഗ്യവും തന്നു എന്നും അത് താന്‍ അഹങ്കാരമില്ലാതെ നിലനിര്‍ത്തും എന്നും സങ്കല്‍പ്പിക്കുക
15
പൂജവയ്പ്പ് ചടങ്ങുകള്‍ക്ക് ദേശകാലത്തിനനുസരിച്ചു നിരവധി വ്യത്യാസങ്ങള്‍ കാണുന്നുണ്ട് എങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും ചെയ്യാവുന്നതാണ്.
16
ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യയ്ക്ക്‌ വരുന്ന ദിവസമാണ് കേരളത്തില്‍പുസ്തകം പൂജ വയ്ക്കുന്നത്.

ജ്യോതിഷരത്നം വേണു മഹാദേവ്
Story Summary: Aayudha Pooja: Everything you need to know


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?