Wednesday, December 10, 2025
Wednesday, December 10, 2025
Home » മിഥുനം, കർക്കടകം, വൃശ്ചികം, കുംഭംകൂറുകാർക്ക് ചന്ദ്രഗ്രഹണം ഉയർച്ചയേകും

മിഥുനം, കർക്കടകം, വൃശ്ചികം, കുംഭം
കൂറുകാർക്ക് ചന്ദ്രഗ്രഹണം ഉയർച്ചയേകും

by NeramAdmin
0 comments

ജ്യോതിഷി സീനാ പ്രഭ സി പി

ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ചൊവ്വാഴ്ച സംഭവിക്കുകയാണ്. 2022 നവംബർ 8 ചൊവ്വാഴ്ച മേടക്കൂറിൽ ഭരണി നക്ഷത്രത്തിൽ സംഭവിക്കുന്ന ഈ രാഹുഗ്രസ്ത ചന്ദ്രഗ്രഹണം അശ്വതി, ഭരണി, കാർത്തിക, പൂരം, പൂരാടം നക്ഷത്രങ്ങളിൽ ജനിച്ചവരെ കുറച്ച് ദോഷകരമായി ബാധിക്കാം. ചന്ദ്ര ദശയിലുള്ളവർക്കും ചന്ദ്ര അപഹാരം പിന്നിടുന്നവർക്കും ചന്ദ്രന്റെ നക്ഷത്രങ്ങളായ രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാർക്കും ചന്ദ്രഗ്രഹണഫലം നല്ലതല്ല. എന്നാൽ മിഥുനം, കർക്കടകം, വൃശ്ചികം, കുംഭം രാശിക്കാർക്ക് ഈ ഗ്രഹണം സദ്ഫലങ്ങൾ നൽകും. ദോഷമായാലും ഗുണമാണെങ്കിലും ഈ ചന്ദ്രഗ്രഹണ ഫലം ഒരു വർഷമോ അടുത്ത ഗ്രഹണം വരെയോ നിലനിൽക്കും എന്നാണ് ആചാര്യന്മാർ പറയുന്നത്. എങ്കിലും നമ്മുടെ ജാതകാലുള്ള ഗ്രഹങ്ങളുടെ ഫലങ്ങളും ഗോചരാലുള്ള ഫലങ്ങളും ദശാപഹാരങ്ങളും അനുകുലമായിരുന്നാൽ ഗ്രഹണ ദോഷങ്ങൾ കുടുതലായി ബാധിക്കില്ല. ശിവ ഭഗവാനെ പ്രീതിപ്പെടുത്തുകയാണ് ചന്ദ്രഗ്രഹണ ദോഷങ്ങൾ ഒഴിവാക്കാനുള്ള ഉത്തമമാർഗ്ഗം. ചൊവ്വാഴ്ച പകൽ 2: 39 മണിക്ക് സ്പർശവും വൈകിട്ട് 6:19 മണിക്ക് ഗ്രഹണമോക്ഷവും ഉണ്ടാകും. ഈ സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടും. കേരളത്തിൽ ഈ ചന്ദ്രഗ്രഹണം ഭാഗികമായിരിക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ അതായത് ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ആസാം എന്നീ സ്ഥലങ്ങളിൽ ചന്ദ്രഗ്രഹണം പൂർണ്ണമായിരിക്കും. സൂര്യനും ഭൂമിയും ചന്ദ്രനിൽ നേർരേഖയിൽ വരുമ്പോൾ, വെളുത്തവാവ് ദിവസമാണ് ചന്ദ്രഗ്രഹണം നടക്കുക.

ജനിച്ചകൂറിലും അതിന്റെ 2,4,5,7,8,9,12 കൂറുകളിലും ജന്മാനുജന്മനക്ഷത്രങ്ങളിലും ചന്ദ്രന്റെ നക്ഷത്രങ്ങളിലും ഗ്രഹണം ഉണ്ടായാൽ ദോഷാനുഭവങ്ങൾക്ക് ഇടവരാം. ജന്മക്കൂറിൽ ഗ്രഹണം വരുന്നതാണ് ഏറ്റവും ദോഷപ്രദം. ഭരണി നക്ഷത്രത്തിൽ ഗ്രഹണം സംഭവിക്കുന്നതിനാൽ മേടക്കൂറുകാർക്ക് ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക വിഷമതകളും ദു:ഖവുമുണ്ടാകാം. ഇടവക്കൂറുകാർക്ക് സാമ്പത്തിക നഷ്ടവും വർദ്ധിച്ച പണച്ചെലവുമാണ് ഈ ചന്ദ്രഗ്രഹണഫലം. ചിങ്ങക്കൂറുകാർക്ക് തൊഴിലിൽ നിർഭാഗ്യവും മാനഹാനിയും നേരിടും. കന്നിക്കൂറുകാർക്ക് മൃത്യുഭീതിയും തുലാക്കൂറുകാർക്ക് ദാമ്പത്യ ജീവിതത്തിൽ ക്ലേശാനുഭവങ്ങളും ധനുക്കൂറുകാർക്ക് മനോദു:ഖവും മകരക്കൂറുകാർക്ക് ദേഹപീഢയുമാണ് ഗ്രഹണ ഫലം. മീനക്കൂറിൽ ജനിച്ചവരെ കുടുംബ പ്രശ്നങ്ങളും കലഹവും സാമ്പത്തിക നഷ്ടവും വിഷമിപ്പിക്കും. ഇതിൽ തന്നെ മേടം, ഇടവം, ചിങ്ങം, മീനം രാശിക്കാർ കൂടുതൽ ജാഗ്രത പുലർത്തണം.

ജനിച്ചകൂറിന്റെ 3,6,10,11 എന്നീ രാശികളിൽ ഗ്രഹണം ഉണ്ടായാൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഇത് പ്രകാരം മിഥുനക്കൂറുകാർക്ക് ധനലാഭം ഉണ്ടാകും. കർക്കടകക്കൂറിൽ ജനിച്ചവർക്ക് തൊഴിൽ രംഗത്ത് വിജയവും സന്തോഷാനുഭവങ്ങളും പ്രതീക്ഷിക്കാം. വൃശ്ചികക്കൂറുകാർക്ക് സുഖാനുഭവങ്ങളുണ്ടാകും. കടം വീട്ടാൻ സാധിക്കും.കുംഭക്കൂറുകാർക്ക് ഐശ്വര്യവും ധനസമൃദ്ധിയും സന്തോഷവും പ്രതീക്ഷിക്കാം. ചുരുക്കിപ്പറഞ്ഞാൽ മിഥുനം, കർക്കടകം, വൃശ്ചികം, കുംഭം രാശിക്കാർക്ക് ഗ്രഹണം ധാരാളം സദ്ഫലങ്ങൾ സമ്മാനിക്കുമെന്ന് സാരം.

ജ്യോതിഷപ്രകാരം നമ്മുടെ മനസ്സിന്റെ കാരകനായ ചന്ദ്രൻ ശരീരത്തെയും വളരെയധികം സ്വാധീനിക്കാറുണ്ട്. അതിനാൽ ചന്ദ്രഗ്രഹണത്തിന്റെ സ്വാധീനം എല്ലാവരെയും ബാധിക്കും. അതിനാൽ ഗ്രഹണ സമയത്ത് ദോഷങ്ങൾ ഒഴിയുന്നത് ചന്ദ്രശേഖരനായ ശിവന്റെ മന്ത്രങ്ങളും ചന്ദ്രഗ്രഹത്തിന്റെ മന്ത്രങ്ങളും സ്തുതികളും കഴിയുന്നത്ര ജപിക്കണം.

ശുഭ കാര്യങ്ങൾക്ക് ഗ്രഹണ സമയങ്ങൾ ഒഴിവാക്കണം. ഈ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പരമ്പരാഗതമായി ഒഴിവാക്കപ്പെടുന്ന കാര്യങ്ങളാണ്. ഈ സമയത്ത് അപകട സാദ്ധ്യതയുള്ള എല്ലാ പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

ALSO READ

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028

Story Summary: Effects of Chandra Grahanam 2022 November

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?