Wednesday, December 10, 2025
Wednesday, December 10, 2025
Home » ഇത് നിത്യവും ജപിച്ചാൽ രോഗങ്ങൾഅകന്ന് ആയുരാരോഗ്യ സൗഖ്യം

ഇത് നിത്യവും ജപിച്ചാൽ രോഗങ്ങൾ
അകന്ന് ആയുരാരോഗ്യ സൗഖ്യം

by NeramAdmin
0 comments

മംഗള ഗൗരി
മഹാവിഷ്ണുവിനെപ്പോലെ മഹാദേവനും അനേകം അവതാരങ്ങളുണ്ട്. വീരഭദ്രൻ, ദക്ഷിണാമൂർത്തി തുടങ്ങി ആദിശങ്കരാചാര്യർ വരെ ശിവന്റെ അവതാരങ്ങളായി ആരാധിക്കപ്പെടുന്നു. ഈ ഓരോ അവതാരങ്ങൾക്കും അവതാര ലക്ഷ്യങ്ങളുണ്ടായിരുന്നു. ഭക്തർ ഓരോരോ ആഗ്രഹസാഫല്യങ്ങൾക്ക് അനുസൃതമായ രൂപങ്ങളിലും ഭാവങ്ങളിലും ശ്രീ പരമേശ്വര ഭഗവാനെ ആരാധിക്കുന്നു. വിദ്യാവിജയത്തിനും ബുദ്ധിവികാസത്തിനും തൊഴിൽ ഭാഗ്യത്തിനും ദക്ഷിണാമൂർത്തിയായി ആരാധിക്കുമ്പോൾ രോഗദുരിതമകറ്റി ആയുസ്സ് വർദ്ധിപ്പിക്കാൻ മൃത്യുഞ്ജയ മൂർത്തിയായും ശത്രുക്കളെ നിഗ്രഹിക്കാൻ വീരഭദ്രനായും നൃത്തത്തിലും സംഗീതത്തിലും സാഹിത്യത്തിലും മറ്റ് കലകളിലും വിജയിക്കുന്നതിന് നടരാജസങ്കല്പത്തിലും കുടുംബത്തിന്റെ ഐശ്വര്യത്തിനും ദാമ്പത്യ വിജയത്തിനും അർദ്ധനാശീശ്വര രൂപത്തിലും പിന്നെ പശുപതിയായും പ്രജാപതിയായും വൈദ്യനാഥനായുമെല്ലാം ശിവഭഗവാനെ ആരാധിക്കുന്നു. ആഗ്രഹസാഫല്യത്തിന് മാത്രമല്ല കഷ്ട നഷ്ടങ്ങളും ദുരിത ദു:ഖങ്ങളും ഉണ്ടാകുമ്പോൾ അതിൽ നിന്നുളള മോചനത്തിനും മഹാദേവനിൽ അഭയം തേടാം. സർവ്വ രോഗങ്ങളേയും സർവ്വ വിഷങ്ങളെയും ഹരിക്കുന്ന വൈദ്യനാഥനായ ശ്രീമഹാദേവനെ സ്തുതിക്കുന്ന പ്രസിദ്ധമായ സ്തോത്രമാണ് വൈദ്യനാഥാഷ്ടകം. ഇത് നിത്യവും പാരായണം ചെയ്യുന്നത് ആയുരാരോഗ്യസൗഖ്യം നേടാൻ നല്ലതാണ്. രാവിലെയോ വൈകിട്ടോ കത്തിച്ചു വച്ച നിലവിളക്കിന് മുമ്പിലിരുന്ന് വൈദ്യനാഥാഷ്ടകം ജപിച്ചാൽ ഗുരുതരമായ രോഗങ്ങളിൽ നിന്നു പോലും മുക്തി ലഭിക്കും. അനേകമാളുകളുടെ അനുഭവമാണിത്.

വൈദ്യനാഥാഷ്ടകം
ശ്രീ രാമസൌമിത്രി ജടായുവേദ
ഷഡാനനാദിത്യ കുജാര്‍ച്ചിതായ
ശ്രീ നീലകണ്ഠായ ദയാമയായ
ശ്രീ വൈദ്യനാഥായ നമഃശിവായ……
ശംഭോ മഹാദേവ ദേവ ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ ശംഭോ മഹാദേവ ദേവ

ഗംഗാപ്രവാഹേന്ദു ജടാധരായ
ത്രിലോചനായ സ്മരകാലഹന്ത്രേ
സമസ്തദേവൈരപി പൂജിതായ
ശ്രീ വൈദ്യനാഥായ നമഃശിവായ……
(ശംഭോ മഹാദേവ …..)

ഭക്തപ്രിയായ ത്രിപുരാന്തകായ
പിനാകിനേ ദുഷ്ടഹരായ നിത്യം
പ്രത്യക്ഷലീലായ മനുഷ്യലോകേ
ശ്രീ വൈദ്യനാഥായ നമഃശിവായ……
(ശംഭോ മഹാദേവ …..)

പ്രഭൂതവാതാദി സമസ്തരോഗ
പ്രണാശകര്‍ത്രേ മുനിവന്ദിതായ
പ്രഭാകരേന്ദ്വഗ്നിവിലോചനായ
ശ്രീ വൈദ്യനാഥായ നമഃശിവായ……
(ശംഭോ മഹാദേവ …..)

വാക്ശ്രോത്രനേത്രാങ്ഘ്രി വിഹീനജന്തോ
വാക്ശ്രോത്രനേത്രാങ്ഘ്രി സുഖപ്രദായ|
കുഷ്ഠാദി സര്‍വ്വോന്നത രോഗഹന്ത്രേ
ശ്രീ വൈദ്യനാഥായ നമഃശിവായ…….
(ശംഭോ മഹാദേവ …..)

ALSO READ

വേദാന്തവേദ്യായ ജഗന്മയായ
യോഗീശ്വരധ്യേയ പദാംബുജായ
ത്രിമൂര്‍ത്തിരൂപായ സഹസ്രനാമ്നേ
ശ്രീ വൈദ്യനാഥായ നമഃശിവായ……
(ശംഭോ മഹാദേവ …..)
സ്വതീര്‍ത്ഥമൃത്ഭസ്മഭൃദങ്ഗഭാജാം
പിശാചദുഃഖാര്‍ത്തി ഭയാപഹായ|
ആത്മസ്വരൂപായ ശരീരഭാജാം
ശ്രീ വൈദ്യനാഥായ നമഃശിവായ……
(ശംഭോ മഹാദേവ …..)

ശ്രീ നീലകണ്ഠായ വൃഷധ്വജായ
സൃക്ഗന്ധഭസ്മാധ്യഭിശോഭിതായ|
സുപുത്രദാരാദിസുഭാഗ്യദായ
ശ്രീ വൈദ്യനാഥായ നമഃശിവായ….
(ശംഭോ മഹാദേവ …..)

ഫലശ്രുതി
ബാലാംബികേശ വൈദ്യേശ ഭവരോഗ ഹരേതി ച
ജപേന്നാമത്രയം നിത്യം സര്‍വരോഗവിനാശനം
(ശംഭോ മഹാദേവ …..)
Story Summary: Significance of Powerful Vidyanatha Ashtakam for Curing Serious illness/ Disease


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?