Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗുരുവായൂർ ഏകാദശി നോറ്റാൽ ഒരു വർഷം നോറ്റ ഫലം ; 7 ജന്മത്തെ പാപം തീർന്ന് ഐശ്വര്യം

ഗുരുവായൂർ ഏകാദശി നോറ്റാൽ ഒരു വർഷം നോറ്റ ഫലം ; 7 ജന്മത്തെ പാപം തീർന്ന് ഐശ്വര്യം

by NeramAdmin
0 comments

മംഗള ഗൗരി
വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഉത്ഥാന ഏകാദശി, പ്രബോധിനി ഏകാദശി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. വിഷ്ണു ഭഗവാൻ നാലു മാസത്തെ യോഗനിദ്രയിൽ നിന്നും ഉണരുന്ന ദിനം എന്ന സങ്കല്പത്തിലാണ് ഇതിനെ ഉത്ഥാന ഏകാദശിയെന്ന് വിളിക്കുന്നത്. കുരുക്ഷേത്ര യുദ്ധ ഭൂമിയിൽ ഭഗവാൻ ഗീതോപദേശം നടത്തിയത് ഈ ഏകാദശി നാളിലാണ് എന്ന സങ്കല്പത്തിൽ ഇത് ഗീതാദിനമായും ആചരിക്കുന്നു.

ഇത്തവണത്തെ ഗുരുവായൂർ ഏകാദശി ദിവസം സംബന്ധിച്ച ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദേവസ്വം മുൻകൈയെടുത്ത് അത് പുന: പരിശോധിച്ച് ഡിസംബർ 3, 4 തീയതികൾ ഗുരുവായൂർ ഏകാദശിയായി നിശ്ചയിച്ചിരിക്കുകയാണ്. ദശമി ദിവസമായ ഡിസംബർ 2 ന് പുലർച്ചെ ഗുരുവായൂർ നട തുറന്നാൽ ഏകാദശി ദിനങ്ങളായ 3, 4 തീയതികൾ കഴിഞ്ഞ് ദ്വാദശി ദിവസമായ 5 ന് രാവിലെ 11 മണിക്ക് മാത്രമേ അടയ്ക്കൂ ; ഏതാണ്ട് 80 മണിക്കൂറുകൾ തുടർച്ചയായി ദർശനം നടത്താം. ഈ ദിവസങ്ങളിൽ പൂജകളുടെ ആവശ്യത്തിനല്ലാതെ നട അടയ്ക്കില്ല. അതിനാൽ . അർദ്ധരാത്രി 12 മണിക്കും ദർശനം നടത്താം. ഉദയാസ്തമ പൂജയാണ് ഏകാദശി ദിവസം നടക്കുക. അതുകൊണ്ട് സാധാരണ ഉള്ളതിലും 15 പൂജകൾ ഈ ദിവസങ്ങളിൽ കൂടുതൽ നടക്കും.

പരമ പവിത്രമായ ഈ ദിവസം ഗുരുവായൂർ ക്ഷേത്രം ആയിരക്കണക്കിന് ഭക്തജനങ്ങളെക്കൊണ്ട് നിറയും. ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് ശ്രേഷ്ഠമായ ഈ ദിവസമാണ് ഗുരുവും വായുദേവനും കൂടി ഗുരുവായൂർ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വസിക്കുന്നു. പ്രധാന ക്ഷേത്രങ്ങളിലെ വിശേഷ ദിവസങ്ങളിൽ അവിടെച്ചെന്നു തൊഴുതു പ്രാർത്ഥിച്ചാൽ സാധാരണ തൊഴുന്നതിന്റെ ഇരട്ടി ഫലസിദ്ധിയും പുണ്യവും ലഭിക്കുമെന്നാണ് ആചാര്യന്മാർ പറയുന്നത്. ഗുരുവായൂർ ഏകാദശി നോറ്റാൽ ഒരു വർഷത്തെ എല്ലാ ഏകാദശികളും അനുഷ്ഠിച്ച ഫലം ലഭിക്കുമത്രേ. ഏഴ് ജന്മത്തെ പാപം തീർന്ന് മോക്ഷവും കിട്ടും. അതിനാൽ സർവൈശ്വര്യദായകമാണ് ഈ വ്രതാനുഷ്ഠാനം.

ഗുരുവായൂർ ഏകാദശിദിവസം അവിടെച്ചെന്ന് ഏകാദശി വ്രതമെടുത്ത് തൊഴുതു പ്രാർത്ഥിച്ചാൽ കാര്യസിദ്ധിയും പാപമോചനവും, മോക്ഷസിദ്ധിയും ഉറപ്പ്. അതിനു പറ്റാത്തവർ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏകാദശി വ്രതമനുഷ്ഠിച്ച് തൊഴുതു പ്രാർത്ഥിക്കണം. ഇതിന് രണ്ടും കഴിയാത്തവർ അവരവരുടെ വീടുകളിൽ ഏകാദശി വ്രതം നോറ്റ് പ്രാർത്ഥിക്കുക. ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാന സമയമായ ഹരിവസര വേള ഡിസംബർ 3 ന് രാത്രി 11 മണി 37 മിനിട്ടിന് തുടങ്ങി 4 ന് പകൽ 11 മണി 41 മിനിട്ടിന് അവസാനിക്കും. ഈ സമയത്ത് ഊണും ഉറക്കവും ഉപേക്ഷിച്ച് വിഷ്ണു നാമങ്ങളും മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കണം.

Story Summary: Significance and Benefits of Guruvayoor Ekadeshi

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?