Wednesday, December 10, 2025
Wednesday, December 10, 2025
Home » മഹാവ്യാധികൾ പോലും ശമിപ്പിക്കും സൂര്യകവചം

മഹാവ്യാധികൾ പോലും ശമിപ്പിക്കും സൂര്യകവചം

by NeramAdmin
0 comments

എം.നന്ദകുമാർ , റിട്ട. ഐ എ എസ്
ശാരീരിക വിഷമതകൾ പരിഹരിക്കുന്നതിന് വളരെ ഫലപ്രദമാണ് സൂര്യകവച സ്തോത്രം. സർവ്വ രോഗഹരം ആണിത്. പതിവായി തെറ്റുകൂടാതെ ജപിക്കുക. മികച്ച
ആരോഗ്യവും സർവ്വസൗഭാഗ്യങ്ങളും ഇത് പ്രദാനം ചെയ്യും. സുഖം, സമൃദ്ധി, ദീർഘായുസ്‌, രോഗവിമുക്തി ഇവയാണ് യാജ്ഞവൽക്യ വിരചിതമായ സൂര്യകവച പാരായണം നൽകുന്ന പ്രധാന ഫലങ്ങൾ. പ്രഭാതവേളയിൽ കുളിച്ച് ശരീരശുദ്ധി വരുത്തിയശേഷം കുറഞ്ഞത് 108 തവണ വീതം ജപിക്കുക. മഹാവ്യാധികൾ പോലും ശമിക്കുമെന്ന് ആചാര്യന്മാർ പറയുന്നു.

സൂര്യകവച സ്തോത്രം
ശൃണുഷ്വ മുനിശാർദ്ദൂല! സൂര്യസ്യ കവചം ശുഭം
ശരീരാരോഗ്യദം ദിവ്യം സർവസൗഭാഗ്യദായകം
ദേദീപ്യമാനമുകുടം സ്ഫുരൻമകരകുണ്ഡലം
ധ്യാത്വാ സഹസ്രകിരണം സ്തോത്രമേതദുദീരയേൽ
ശിരോമേ ഭാസ്‌കര: പാതു ലലാടം മേയമിതദ്യുതി:
നേത്രേ ദിനമണി: പാതു ശ്രവണവാസരേശ്വര:
ഘ്രാണം ഘർമ്മഘൃണി പാതുവദനം വേദവാഹന:
ജിഹ്വാം മേ മാനദ: പാതു കണ്ഠം മേ സുരവന്ദിതം.
സ്‌കന്ധൗ പ്രഭാകര: പാതുവക്ഷ: പാതുജനപ്രിയ:
പാതു പാദൗ ദ്വാദശാത്മാ സർവ്വാംഗം സകലേശ്വര:

ഫലശ്രുതി
സൂര്യരക്ഷാത്മകം സ്തോത്രം
ലിഖിത്വാഭൂർജ്ജപത്രകേ
ദധാതി യ: കരേ തസ്യ വശഗാ: സർവ്വസിദ്ധയ:
സുസ്‌നാതോ യോ ജപേൽ സമ്യഗ്യേധീതേ
സ്വസ്ഥമാനസ: സരോഗമുക്തോ ദീർഘായു: സുഖം പുഷ്ടിഞ്ച വിന്ദ്യതി.

For video consultation with M Nandakumar Download AstroG app from Google Play Store

Story Summary: Surya Kavacha Recitation for Long Life and Curing Serious illness

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?