Wednesday, December 10, 2025
Wednesday, December 10, 2025
Home » സർപ്പദോഷം തീർന്നാൽ ഐശ്വര്യം,വഴിപാടുകളിൽ പ്രധാനം നൂറും പാലും

സർപ്പദോഷം തീർന്നാൽ ഐശ്വര്യം,
വഴിപാടുകളിൽ പ്രധാനം നൂറും പാലും

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
സർപ്പദോഷങ്ങൾ തീർന്നാൽ ജീവിതത്തിൽ ഐശ്വര്യ നിറയും. ധനം നിലനിൽക്കുന്നതിനും കുടുംബത്തിൽ ഐശ്വര്യമുണ്ടാകുന്നതിനും സർപ്പാരാധന നല്ലതാണ്. ദാരിദ്ര്യദുഃഖത്തിൽ നിന്നുള്ള മോചനത്തിനും കുടുംബ കലഹം മാറ്റാനും സന്താനഭാഗ്യത്തിനും വിവാഹ തടസം നീക്കാനും വിദ്യാപുരോഗതിക്കുമെല്ലാം നാഗപൂജ ഉത്തമമാണ്; വിശേഷിച്ച് എല്ലാ മലയാള മാസത്തിലെയും ആയില്യം നാളിലെ നാഗാരാധന.

ജ്യോതിഷം നോക്കിയാണ് നാഗദോഷത്തിന്റെ കാരണം കണ്ടെത്തുന്നത്. ശേഷം നാഗപൂജയിലൂടെയും വഴിപാടുകളിലൂടെയും ദോഷങ്ങൾ നീക്കി ജീവിത വിജയം നേടാം. നാഗപ്രീതിക്കുള്ള വഴിപാടുകളിൽ ഏറ്റവും പ്രധാനം നൂറുംപാലുമാണ്. ഇത് നടത്തുന്നത് ഇഷ്ടകാര്യസിദ്ധിക്കും നാഗദേഷം മാറാനും ഉത്തമമാണ്. പാപ ദുരിതശാന്തിക്ക് വെറ്റിലയും അടയ്ക്കയും സമർപ്പിക്കണം. മഞ്ഞൾപ്പൊടിയും പാലഭിഷേകവും രോഗദുരിതം തീർക്കും. സുഖസമ്പൽസമൃദ്ധിക്ക് കരിക്കഭിഷേകം ഉത്തമമാണ്. ഓർമ്മശക്തിക്കും അലസത മാറാനും ത്രിമധുരം നേദിക്കുക. വിവാഹതടസം നീങ്ങാൻ പനിനീര് സമർപ്പിക്കണം. പാലും പഴവും പായസം, ഉണ്ണിയപ്പം എന്നിവ ശത്രുദോഷവും ദൃഷ്ടിദോഷവും തീർക്കും. മഞ്ഞൾപ്പൊടിയും പൂക്കുലയും കുടുംബകലഹം മാറ്റും, ദാമ്പത്യ ജീവിതം വിജയിപ്പിക്കും.

മാതാപിതാക്കൾക്ക് മക്കളുടെ ക്ഷേമത്തിന് ജപിക്കാൻ ഉത്തമാണ് നാഗപ്രമോദമന്ത്രം. 108 തവണ വീതം രാവിലെ മാത്രം ഇത് ജപിക്കണം. നാഗശാപം മാറി ഇഷ്ട സന്താനലബ്ധിക്കും ഈ മന്ത്രജപം നല്ലതാണ്.

നാഗപ്രമോദമന്ത്രം
ഓം ഹ്രീം ഹും ഫട് ബ്രഹ്മണേ
ബ്രഹ്മരൂപായ നിത്യായ ഹ്രീം ഹ്രീം
ഐം ഐം നാഗാരൂഢായ
നാഗകേശായ ഖഡ്ഗപ്രിയായ
ആയുധധാരിണേ
ഖഗായ പ്രമോദായ നമ:
നാഗരാജാവിന്റെ ധ്യാനം
ഫണാഷ്ട ശതശേഖരം
ദ്രുത സുവർണ്ണ പുഞ്ജ പ്രഭം
വരാഭരണ ഭൂഷണം
തരുണ ജാല താമ്രാംശുകം
സവജ്ര വരലക്ഷണം
നവസരോജ രക്തേക്ഷണം
നമാമി ശിരസാ സുരാസുര
നമസ്കൃതം വാസുകിം

(നൂറ്റിയെട്ട് ഫണങ്ങളോടു കൂടിയവനും സുവർണ്ണേജസ്സോടു കൂടിയവനും ശ്രേഷ്ഠമായ ആഭരണങ്ങളാൽ അലംകൃതനും തിളക്കമേറിയ രശ്മികെളെ പ്രസരിപ്പിക്കുന്ന ചെമ്പു നിറമാർന്ന പട്ടുവസ്ത്രം ധരിച്ചിരിക്കുന്നവനും ശ്രേഷ്ഠ വജ്രം പോലെ ലക്ഷണയുക്തനായവനും പുതിയ താമരപൂ പോലെ ചുവന്ന കണ്ണുകളുള്ളവനും ദേവാസുരന്മാർ ഒരു പോലെ ശിരസ്സുകൊണ്ട് വന്ദിക്കുന്നവനുമായ വാസുകിയെ നമസ്കരിക്കുന്നു.)

നാഗയക്ഷിയുടെ ധ്യാനം
ജപാ കുസുമ സത് പ്രഭാം
കലിത ചാരു രക്താഠ ബരാം
ജ്വലദ്ഭുജംഗ ഭൂഷണാം
ഫണില സന്മണിദ്യോതിതാം
വരാഭയ കരദ്വയാം കനക –
കുംഭതുംഗസ്തനീം
സ്മരാമി വിഷ നാശിനീം
മനസി നാഗയക്ഷീം സദാ.

ALSO READ

(ചെമ്പരത്തിപ്പൂ നിറത്തോടു കൂടിയവളും ഭംഗിയാർന്ന രക്തവസ്തങ്ങളണിഞ്ഞവളും സർപ്പങ്ങളാകുന്ന ഉജ്വല ഭൂഷണങ്ങളോടു കൂടിയവളും ആ സർപ്പങ്ങളുടെ മാണിക്യങ്ങളാൽ തിളങ്ങുന്നവളും അഭയ വരദ മുദ്രകൾ കൈകളിൽ ധരിച്ചവളും സ്വർണ്ണ കുടങ്ങൾ പോലെ ഉന്നതമായ സ്തനങ്ങളോടു കൂടിയവളും വിഷത്തെ നശിപ്പിക്കുന്നവളും ആയ നാഗയക്ഷിയെ മനസ്സിൽ സദാ സ്മരിക്കുന്നു.)

മൂലമന്ത്രങ്ങൾ

നാഗരാജാവ്
ഓം നമ: കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ

നാഗയക്ഷി
ഓം വിനയാ തനയേ വിശ്വ –
നാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ

പ്രാർത്ഥനാ മന്ത്രങ്ങൾ
1 കയാനശ്ചിത്ര ആ ഭൂവദൂതീ
സദാവൃധ: സഖാകയാ
ശചിഷ്ഠയാവൃതാ
2 അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാത് കാരുണ്യ ഭാവേന
രക്ഷ രക്ഷ ഫണീശ്വര

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655

Story Summary: Significance Of Sarppa Pooja and Benefits of offerings on Aayilyam Nal


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?