Wednesday, December 10, 2025
Wednesday, December 10, 2025
Home » ദാമ്പത്യം ഭദ്രമാക്കാനും അഭിവൃദ്ധിക്കുംതിരുവാതിരയ്ക്ക് കരിക്ക് ധാര

ദാമ്പത്യം ഭദ്രമാക്കാനും അഭിവൃദ്ധിക്കും
തിരുവാതിരയ്ക്ക് കരിക്ക് ധാര

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
കുടുംബ ജീവിതം ഭദ്രമാക്കുന്നതിനും ഇഷ്ടവിവാഹം അതിവേഗം നടക്കുന്നതിനും സന്താനങ്ങളുടെ എല്ലാവിധ അഭിവൃദ്ധിക്കും ധനുമാസത്തിലെ തിരുവാതിര വ്രതം നോറ്റ് ശിവപാർവതി പ്രീതി നേടുന്നത് ഉത്തമമാണ്. ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന ഈ പുണ്യദിനത്തിൽ വ്രതമെടുത്ത് ശിവപാർവതിമാരെ ഉപാസിച്ചാൽ ദീർഘമാംഗല്യവും അഭീഷ്ടസിദ്ധിയും ലഭിക്കും. പ്രത്യേക കാരണങ്ങളാൽ തിരുവാതിര നാളിൽ വ്രതം നോൽക്കാൻ കഴിയാത്തവർ ശിവക്ഷേത്രം നടത്തി വഴിപാടുകളും പ്രാർത്ഥനയും നടത്താൻ മറക്കരുത്. കരിക്ക് കൊണ്ടുള്ള ധാരയാണ് തിരുവാതിര ദിവസം മഹാദേവന് നടത്താവുന്ന അതി വിശിഷ്ടമായ വഴിപാട്. ഈ വ്രതം നോറ്റാൽ ദാമ്പത്യ ക്ലേശങ്ങൾ ഒഴിഞ്ഞു പോകും എന്നാണ് വിശ്വാസം.

2023 ജനുവരി 6 -ാം തീയതിയാണ് ഈ വർഷത്തെ ധനുമാസത്തിരുവാതിര വ്രതം. ശിവന്റെ തിരുന്നാളായി സങ്കല്പിക്കുന്ന ഈ ദിവസത്തെ വ്രതാനുഷ്ഠാനം സ്ത്രീകളുടെ കുത്തകയാണ്. പരമ്പരാഗത വിശ്വാസ പ്രകാരം 7 ദിവസം ശുദ്ധിയും വൃത്തിയും പാലിച്ച് ശിവ, പാർവതി പ്രീതികരമായ മന്ത്രങ്ങൾ ജപിച്ച് ക്ഷേത്ര ദർശനവും വഴിപാടുകളും മറ്റ് ആചാരങ്ങളും പാലിച്ച് വേണം വ്രതാനുഷ്ഠാനം. അതിന് കഴിയാത്തവർ രോഹിണി, മകയിരം, തിരുവാതിര ദിവസങ്ങളിൽ അതായത് ജനുവരി 4, 5, 6 തീയതികളിൽ എങ്കിലും വ്രതം പാലിക്കണം. രാത്രിയിൽ തിരുവാതിര നക്ഷത്രമുള്ള ജനുവരി 6 ന് ഉറങ്ങരുത്. മൂന്ന് ദിവസവും മത്സ്യമാംസാദിഭക്ഷണം, അരിയാഹാരം ത്യജിക്കണം. തിരുവാതിര വ്രതം കുടുംബഭദ്രതക്ക് വേണ്ടി സ്ത്രീകൾ നോൽക്കുന്ന വ്രതമാണെങ്കിലും പുരുഷൻന്മാർക്കും എടുക്കാം. ജനുവരി 7 ന് വ്രതം പൂർത്തിയാക്കാം.

ക്ഷേത്രദർശന ശേഷം കഴിയുന്നത്ര ശിവപാർവതി നാമങ്ങൾ ജപിച്ച് കഴിയണം. കഴിയുന്നവർ തിരുവാതിര കളി, ദശപുഷ്പം ചൂടൽ, തിരുവാതിര പുഴുക്ക് തുടങ്ങിയ ആചാരങ്ങൾ പാലിക്കണം. അവിവാഹിതർക്ക് ഉത്തമ ഭർത്താവിനെ ലഭിക്കുന്നതിനും മംഗല്യവതികൾക്ക് കുടുംബത്തിന്റെ ഭദ്രതയ്ക്കും തിരുവാതിരവ്രതം ഉത്തമമാണ്. ഓം നമ:ശിവായ എന്ന പഞ്ചാക്ഷരമന്ത്രവും ഓം ഹ്രീം നമ: ശിവായ എന്ന ശക്തിപഞ്ചാക്ഷരി മന്ത്രവും ശിവാഷ്ടോത്തരവും കഴിയുന്നത്ര ജപിക്കുകയും വേണം. ശിവസഹസ്രനാമവും ശിവപുരാണവും ഹാലാസ്യ മാഹാത്മ്യവും സൗന്ദര്യലഹരിയും ദേവീമാഹാത്മ്യവും യഥാശക്തി കീർത്തനങ്ങളും പാരായണം ചെയ്യുന്നതും നല്ലതാണ്. ശിവാഷ്ടോത്തരം കേട്ട് ജപിക്കാൻ: https://youtu.be/H-wlRVqPY-M

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017
Story Summary: Importance Rules and Rituals of Thiruvathira Vritham

Copyright 2021 riyoceline.com/projects/Neram/. All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?