Wednesday, December 10, 2025
Wednesday, December 10, 2025
Home » നിത്യജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കുംപെട്ടെന്ന് പരിഹാരം സുബ്രഹ്മണ്യാരാധന

നിത്യജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും
പെട്ടെന്ന് പരിഹാരം സുബ്രഹ്മണ്യാരാധന

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
മന:ശുദ്ധിക്കും പാപശാന്തിക്കും ഒരേപോലെ നല്ലതാണ് സുബ്രഹ്മണ്യാരാധന. ഏത് കാര്യത്തിലെയും തടസം നീങ്ങാനും ഭാഗ്യം തെളിയുന്നതിനും ഫലപ്രദമാണിത്. നിത്യജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും സുബ്രഹ്മണ്യ പ്രാർത്ഥനയിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ഗ്രഹദോഷം എന്നിവയ്ക്കെല്ലാം സുബ്രഹ്മണ്യ ഭജനം ഉത്തമ പരിഹാരമാണ്. രോഗദുരിതശാന്തിക്കും ഇഷ്ടകാര്യവിജയത്തിനും ഇത് പെട്ടെന്ന് ഫലം തരും. പെട്ടെന്നുള്ള ഫലസിദ്ധിയാണ് മുരുകപ്രാർത്ഥനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖവും നീങ്ങും. സന്താനഭാഗ്യത്തിന് ഇത് ഏറ്റവും ഗുണകരമാണ്. പാർവ്വതി പരമേശ്വരന്മാരുടെ വത്സല പുത്രനാണ് മുരുകൻ. ദോഷദുരിതങ്ങൾ കൊണ്ടോ, ആരോഗ്യ വിഷയങ്ങൾ കാരണമോ സന്താനദുരിതം അനുഭവിക്കുന്നവർക്ക് മുരുകപ്രീതിയാൽ അത്ഭുതഫലം ലഭിക്കും. ഇഷ്ടസന്താനലബ്ധിക്ക് തന്നെ ഗുണകരമാണ് മുരുകഭജനം.

ശ്രീ മുരുകന്റെ പത്‌നിമാരാണ് വള്ളിയും, ദേവയാനിയും പത്‌നീസമേതനായ മുരുകനെ പ്രാർത്ഥിച്ചാൽ വിവാഹതടസം നീങ്ങും. ഇഷ്ടവിവാഹലബ്ധിക്കും ഗുണകരം. ദാമ്പത്യജീവിതത്തിലെ കലഹങ്ങൾ നീങ്ങുന്നതിനും പരസ്പര ഐക്യത്തിനും ഗുണകരം. ഷഷ്ഠിദിനത്തിൽ വ്രതം പാലിച്ച് പ്രാർത്ഥന തുടങ്ങാം. ‘വള്ളീ ദേവയാനീ സമേത ശ്രീസുബ്രഹ്മണ്യമൂർത്തയേ നമ: ‘ എന്ന നാമം ഷഷ്ഠി ദിവസം തുടങ്ങി 41 ദിവസം ചൊല്ലുന്നതും ഉത്തമം.

ദാരിദ്ര്യശാന്തിക്ക് കുമാര പൂജ, സുബ്രഹ്മണ്യഗായത്രി ഹോമം എന്നിവ ഉത്തമമാണ്. അഷ്ടദളപത്മത്തിൽ കുമാരസ്വരൂപത്തിലുള്ള സുബ്രഹ്മണ്യനെ ആവാഹിച്ച് പൂജിക്കുകയും താമരകൊണ്ട് മൂലമന്ത്രം ചൊല്ലി അർച്ചന നടത്തുകയും വേണം. കുമാരപൂജ ചെയ്യുന്നത് ദാമ്പത്യഭദ്രതക്കും, ദാരിദ്രശാന്തിക്കും ഗുണകരമാണ്. ഓം വചത് ഭുവേ നമഃ എന്ന മൂലമന്ത്രം ചൊല്ലിയാണ് അർച്ചന ചെയ്യേണ്ടത്. ‘സനല്ക്കുമാരായ വിദ്മഹേ ഷഡാനനായ ധീമഹേ തന്നോ സ്‌കന്ദ: പ്രചോദയാൽ’ എന്ന സുബ്രഹ്മണ്യ ഗായത്രികൊണ്ട് 1008 പ്രാവശ്യം അർച്ചന ചെയ്യുകയാണ് സുബ്രഹ്മണ്യഗായത്രി ഹോമത്തിന്റെ വിധി. താംബൂലത്തിൽ അർച്ചന നടത്തുകയും, പൂജിച്ച ഹോമാഗ്നിയിൽ മലര് 1008 പ്രാവശ്യം ഹോമിക്കുകയും വേണം. തടസങ്ങൾ നീങ്ങി ഭാഗ്യം തെളിയും. കാര്യവിജയത്തിന് ജപിക്കാവുന്ന ലളിതമായ ചില സുബ്രഹ്മണ്യ മന്ത്രങ്ങൾ :

ഓം വചത്ഭുവേന നമഃ
കാര്യസിദ്ധിക്ക് 108 വീതം രണ്ട് നേരം ജപിക്കുക
(27 ദിവസം)

ഓം സ്‌കന്ദായ നമഃ
ശത്രുദോഷശാന്തിക്ക് 84 വീതം രണ്ട് നേരം ജപിക്കുക.
(28 ദിവസം)

ഓം സനത്കുമാരായ നമഃ
ഭാഗ്യം തെളിയുന്നതിനും, കാര്യവിജയത്തിനും 108 വീതം രണ്ട് നേരം ജപിക്കുക.
(41 ദിവസം)

ALSO READ

ഓം ഇന്ദ്രായ നമഃ
ഭാഗ്യം തെളിയുന്നതിന് 64 വീതം രണ്ട് നേരം ജപിക്കുക. (41 ദിവസം)

ഓം ശിവാത്മജായ നമഃ
കർമ്മസിദ്ധിക്കും, വിദ്യാവിജയത്തിനും 36 വീതം രണ്ട് നേരം ജപിക്കുക.
(64 ദിവസം)

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655
Story Summary: Significance and Benefits of
Subramaniya Worshipping


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?