Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ മകര ചൊവ്വ ഭദ്രകാളീ പ്രീതിക്ക് പ്രധാനം; ഇക്കൂട്ടർ നിത്യവും ഭജിക്കണം

ഈ മകര ചൊവ്വ ഭദ്രകാളീ പ്രീതിക്ക് പ്രധാനം; ഇക്കൂട്ടർ നിത്യവും ഭജിക്കണം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

2023 ജനുവരി 17 ന് മകരചൊവ്വ . ജ്യോതിഷപ്രകാരം ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം. അതായത് ചൊവ്വ ബലവാനാകുന്ന രാശി. അതു കൊണ്ടാണ് ഉത്തരായന കാലത്തിന്റെ ആരംഭമായ മകരസംക്രമത്തിന് ശേഷമുള്ള ആദ്യ ചൊവ്വാഴ്ച മകരചൊവ്വയായി ആചരിക്കുന്നത്. സൂര്യൻ ഉത്തരായനം നടത്തുന്ന, ദേവന്മാരുടെ പകൽ ആരംഭിക്കുന്ന ഈ കാലം താന്ത്രിക പ്രാധാന്യമുള്ള പ്രതിഷ്ഠകൾ, ശുദ്ധികലശം, ക്ഷേത്ര ഉത്സവങ്ങൾ എന്നിവ നടത്താൻ പ്രധാനവും പ്രാർത്ഥനകൾക്ക് ഏറെ ഫലസിദ്ധി ലഭിക്കുന്നതുമാണ്.

ചൊവ്വ ഗ്രഹത്തിന്റെ അധിദേവതകൾ ഭദ്രകാളിയും സുബ്രഹ്മണ്യസ്വാമിയുമാണ്. യുഗ്മരാശി ഭദ്രകാളിയെയും ഓജരാശി സുബ്രഹ്മണ്യനെയും ചൊവ്വയാൽ ചിന്തിക്കപ്പെടുന്നു. ഈ വർഷം മകരത്തിൽ ചൊവ്വ ഗ്രഹം യുഗ്മരാശിയിലായതിനാൽ ഭദ്രകാളീ പ്രീതിക്കാണ് പ്രാധാന്യം. ഈ സമയത്ത് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ദേവിയുടെ കളം വരച്ച് വിശേഷാൽ പൂജ നടത്തുകയും, ക്ഷേത്രം തന്ത്രി വന്ന് നവകം മുതലായവ ഭഗവതിക്ക് ആടി ദേവീ ചൈതന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

കേരളത്തിലും ബംഗാളിലും ശിവപുത്രിയും ദാരിക നാശിനിയുമായ കാളിയെയും മറ്റു ചിലയിടത്ത് ഗൗരിയുടെ അംശമായ പാർവ്വതിയെത്തന്നെയും കാളിയായി ആരാധിക്കുന്നു. കേരളത്തിലാകമാനം പരദേവതയായും കളരി ദേവതയായും കുലദേവതയായും ഭദ്രകാളിയെ ആരാധിച്ചു വരുന്നു. കാളിയും സരസ്വതിയും ഒന്നു തന്നെ എന്ന് തന്ത്രം പറയുന്നു. ദശമഹാവിദ്യകളിൽ ഉൾപ്പെട്ട ശനിഗ്രഹത്തിന്റെ ദോഷ നിവാരിണിയാണ് കാളിദേവി.

കവിതിലകനായ കാളിദാസന്റ കഥ കാളിദേവി സരസ്വതി തന്നെ എന്നതിന് തെളിവാണ്. ഭദ്രം കരോതി ഇതി ഭദ്രകാളി. ചുരുക്കിപ്പറഞ്ഞാൽ മംഗളത്തെ ചെയ്യുന്ന മംഗള സ്വരൂപിണിയാണ് കാളിയമ്മ.

ജാതക പ്രകാരം യുഗ്മരാശികളായ ഇടവം, കർക്കടകം കന്നി, വൃശ്ചികം, മകരം, മീനം ഇവയിൽ ചൊവ്വ നില്ക്കുന്നവർ നിത്യവും ഭദ്രകാളിയെ ഭജിക്കണം. ഇവർ ചൊവ്വ ദശാ കാലത്ത് പ്രത്യേകിച്ച് ഭദ്രകാളി ഉപാസന നടത്തണം. മകര ചൊവ്വക്ക് ഭദ്രകാളീക്ഷേത്ര ദർശനം അതിമധുര പായസ നിവേദ്യം ഇവ നടത്തുന്നത് ചൊവ്വ ദോഷത്തിന് പരിഹാരമാണ്.

ALSO READ

ചൊവ്വ ലഗ്നം, നാല്, അഞ്ച്, ഒൻപത് ഇവകളിലുള്ളവർ സൗമ്യമൂർത്തിയായ ഭദ്രകാളിയെ ഭജിക്കുന്നതാണ് ഉത്തമം. രണ്ട് , ഏഴ്, പത്ത്, പതിനൊന്ന് ഇവകളിൽ ചൊവ്വ നില്ക്കുന്നവർക്കും ഭദ്രകാളി പ്രീതി ഗുണകരമാണ്. 3,6,8, ഭാവങ്ങളിൽ ചൊവ്വ നിന്നാൽ കൊടുങ്കാളി, കരിങ്കാളി പ്രീതി ഉത്തമം.

എല്ലാവരും കാളി ദേവിയെ ആരാധിക്കണം. ഭൂമിയിൽ പൊതുവായി പെട്ടെന്ന് പ്രത്യക്ഷാനുഗ്രഹം നൽകുന്ന ദേവതകൾ ഗണപതിയും മഹാകാളിയുമാണ്. തികഞ്ഞ ഭക്തി വിശ്വാസത്തോടെ ഭദ്രകാളിയെ ആരാധിച്ചാൽ വിദ്യ, ധനം, ശത്രുരക്ഷ ഇവ നൽകി അനുഗ്രഹിക്കുന്ന ക്ഷിപ്രപ്രസാദിനിയാണ് കാളിയമ്മ. കാളി മാതാവിനൊപ്പം ചൊവ്വാഴ്ച മുരുകപ്രീതിയും നേടുന്നത് ഗുണകരമാണ് . നമ്മുടെ ജാതകത്തിൽ ചൊവ്വ ഓജരാശിയിലായാൽ സുബ്രഹ്മണ്യന് പഞ്ചാമൃതം, പനിനീരഭിഷേകം ഇവ നടത്താം. ചൊവ്വാഴ്ച കാളിസ്തുതികൾ, മന്ത്രങ്ങൾ, സുബ്രമണ്യ മന്ത്രജപം, സുബ്രമണ്യ കവചം ഇവ ജപിക്കുന്നത് മനോധൈര്യം, വീര്യം, കോടതി വിജയം, ഉദ്യോഗലബ്ധി, ഭൂമി ലാഭം എന്നിവയ്ക്ക് വഴിതെളിക്കും.
അഭിവൃദ്ധിയെ ആഗ്രഹിക്കുന്ന കാളിഭക്തൻ സ്ത്രീകളെ നിന്ദിക്കാനോ ഉപദ്രവിക്കാനോ അവരോട് കളവ്, അഹിതം എന്നിവ പറയുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ ഭദ്രകാളി കോപമായിരിക്കും ഫലം. പക്ഷബലം ഇല്ലാത്ത ചന്ദ്രൻ ജാതകത്തിലുള്ളവരും കാളിയെ ഭജിക്കണം ജന്മനക്ഷത്ര ദിനം, ചൊവ്വാഴ്ച, തിങ്കൾ, അമാവാസി ഇതൊക്കെ ഭദ്രകാളി മന്ത്രങ്ങളും അഷ്ടോത്തരവും ജപിക്കാൻ വിശേഷമാണ്. പ്രത്യേകിച്ച് മകരത്തിലെ ആദ്യ ചൊവ്വാഴ്ച ദിവസം .

കാർത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം അനിഴം, ഉത്രട്ടാതി നക്ഷത്രക്കാർക്ക് ചൊവ്വ അശുഭകാരനാണ്. ഇവർ നിത്യേന ഭദ്രകാളീ ഭജനം നടത്തണം. ഭരണി, പൂരാടം, പൂരം, ആയില്യം, തൃക്കേട്ട, രേവതി, പുണർതം, വിശാഖം, പുരുരുട്ടാതി ഇവർ ചന്ദ്രന് പക്ഷ ബലമില്ലാത്ത സമയത്താണ് ജനിച്ചതെങ്കിൽ പതിവായി ഭദ്രകാളിയെ ഭജിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 8921709017

Story Summary: Significance and Rituals of Makara chowa


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?