തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ / സഹോദരങ്ങൾ/ കമിതാക്കൾ / സുഹൃത്തുക്കൾ / ബന്ധുക്കൾ / ബിസിനസ് പങ്കാളികൾ തുടങ്ങിയവർ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് നടത്തണോ എന്ന് പലരും ചോദിക്കാറുണ്ട് ? ഏത് ദിവസമാണ് നടത്തേണ്ടത് ? എത്ര തവണ ആവർത്തിച്ച് വഴിപാട് നടത്തണം തുടങ്ങി ഇത് സംബന്ധിച്ച് ധാരാളം സംശയങ്ങൾ ഭക്തർക്കുണ്ട്. രണ്ടു പേരുടെയും പേരും നാളും പറഞ്ഞ് ഐക്യമത്യസൂക്ത പുഷ്പാഞ്ജലി പലരും നടത്താറുണ്ട്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ രണ്ടു പേരുടെയും പേരിൽ നടത്തണം എന്ന് നിർബന്ധവുമില്ല. ആരാണോ ആവശ്യക്കാർ അവരുടെ പേരും നാളും പറഞ്ഞ് നടത്തിയാൽ മതി. പക്ഷേ പുഷ്പാഞ്ജലി നടത്തുന്നവർ വഴിപാടിനൊപ്പം ശക്തമായി പ്രാർത്ഥിക്കണം. ആരുമായുള്ള കലഹമാണോ മാറേണ്ടത് അതിനായി നന്നായി പ്രാർത്ഥിക്കണം. പുഷ്പാഞ്ജലി 7 അല്ലെങ്കിൽ 12 തവണ ചെയ്യുമ്പോൾ തന്നെ ഫലം കാണാറുണ്ട്. ഇത് നടത്തുന്നതിന് പ്രത്യേക ദിവസമൊന്നും പറയുന്നില്ല; ഏത് ദിവസവും നടത്താം. എങ്കിലും നടത്തുന്ന ക്ഷേത്രത്തിലെ പ്രധാന ദിവസം നോക്കി ചെയ്യുന്നത് കൂടുതൽ നന്നാകും. ദേവീ ക്ഷേത്രത്തിലാണെങ്കിൽ ചൊവ്വ, വെളളി, വിഷ്ണു ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ശിവ ക്ഷേത്രത്തിൽ ഞായർ, തിങ്കൾ അയ്യപ്പനാണെങ്കിൽ ശനി – ഇങ്ങനെ പുഷ്പാഞ്ജലി നടത്താം.
ഐകമത്യ സൂക്തം
1
ഓം സംസമിദ്യുവസേ
വൃഷന്നഗ്നേ വിശ്വാന്യര്യ ആ
ഇളസ്വദേ സമിധ്യസേ
സ നോ വസൂന്യാ ഭര
2
സം ഗച്ഛധ്വം സം വദധ്വം
സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂർവ്വേ
സഞ്ജാനാനാ ഉപാസതേ
3
സമാനോ മന്ത്ര: സമിതി:
സമാനീ സമാനം മന: സഹ
ചിത്തമേഷാം
സമാനം മന്ത്രമഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ
ജൂഹോമീ
4
സമാനീ വ ആകൂതി:
സമാനാ ഹൃദയാനി വ:
സമാനമസ്തു
വോ മനോ യഥാ
വ: സുസഹാസതി
ALSO READ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91 94470 20655
Story Summary: Aikamathya Sooktham : Mantra for harmony of minds