Wednesday, December 10, 2025
Wednesday, December 10, 2025
Home » സര്‍വവിഘ്‌നങ്ങളും ഹരിച്ച് എല്ലാ സമ്പത്തുംതരുന്ന 8 വരി മാത്രമുള്ള ഗണേശ മന്ത്രം

സര്‍വവിഘ്‌നങ്ങളും ഹരിച്ച് എല്ലാ സമ്പത്തും
തരുന്ന 8 വരി മാത്രമുള്ള ഗണേശ മന്ത്രം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
ഏതൊരു കര്‍മ്മത്തിന്റെയും പൂർണ്ണതയ്ക്ക്, ഫലപ്രാപ്തിക്ക് വിഘ്‌നേശ്വരനെ ആരാധിക്കണം. കാര്യങ്ങൾ നിർവിഘ്നം നടത്തിത്തരുന്നതിനും കാര്യങ്ങൾക്ക് വിഘ്നങ്ങൾ സൃഷ്ടിക്കുന്നതിനും കഴിവുള്ള ദേവനാണ് ഗണപതി. അതുകൊണ്ടാണ് എന്ത് കാര്യത്തിന്റെയും മംഗളകരമായ സമാപ്തി, അല്ലെങ്കിൽ പൂർണ്ണ വിജയം ആഗ്രഹിച്ച് അതിന്റെ തുടക്കത്തിൽ ഗണേശനെ പൂജിക്കുന്നത്. ഗണേശനെ ഇഷ്ടദേവതയായി ഉപാസിക്കുന്നതില്‍ ആര്‍ക്കും ഒരു വൈമുഖ്യവുമില്ല. അത്ര സൗമ്യമായ രൂപവും ഭാവവുമുള്ള ഗണപതി ഭഗവാനെ നിത്യവും ഭജിക്കുന്നതിന് പറ്റിയ ലളിതവും ഗാഢവുമായ ഒരു മന്ത്രമാണ് വെറും എട്ട് വരികൾ മാത്രമുള്ള ഗണേശനാമാഷ്ടകം. അഷ്ടാദശപുരാണങ്ങളിലാണ് ഗണേശനാമാഷ്ടകം ഉപദേശിക്കപ്പെട്ടിരിക്കുന്നത്. സാക്ഷാൽ മഹാവിഷ്ണുവാണ് ഈ മന്ത്രോപദേശം നൽകിയത്. ഒരു പ്രത്യേക സാഹചര്യത്തിൽ ബ്രാഹ്മണബാലനായി പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു മഹാഗണപതിയുടെ മഹത്വത്തെ പ്രകീര്‍ത്തിച്ച് ചൊല്ലിയതാണ് ഗണേശനാമാഷ്ടകമെന്ന് പറയുന്നു.
ആ മഹാമന്ത്രം ഇതാണ്:

  1. ഓം ഗണേശായ നമഃ
  2. ഓം ഏകദന്തായ നമഃ
  3. ഓം ഹേരംബായ നമഃ
  4. ഓം വിഘ്‌നായകായ നമഃ
  5. ഓം ലംബോദരായ നമഃ
  6. ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ
  7. ഓം ഗജവക്ത്രായ നമഃ
  8. ഓം ഗുഹാഗ്രജായ നമഃ

ഈ നാമങ്ങള്‍ ഓര്‍മ്മിക്കാനുള്ള പദ്യംകൂടി കുറിക്കാം:
ഗണേശമേകദന്തം ഗൃഹരംബം വിഘ്‌നായകം
ലംബോദരം ശൂര്‍പ്പകര്‍ണ്ണം ഗജവക്ത്രം ഗുഹാഗ്രജം.

അര്‍ത്ഥം ഗ്രഹിച്ച് മന്ത്രം ജപിക്കുന്നതാണ് ഉത്തമം. അതുകൊണ്ട് ഓരോ നാമത്തിന്റേയും അര്‍ത്ഥം കൂടി പറയാം:

  1. ഗണേശായ നമഃ

‘ഗ’ ജ്ഞാനാര്‍ത്ഥത്തെ യും ‘ണ’ മോക്ഷത്തേയും വചിക്കുന്നു. അതിനു രണ്ടിനുമീശനാണ് ഗണേശന്‍. ജ്ഞാനത്തേയും മോക്ഷത്തേയും നല്‍കാന്‍ കഴിവുള്ളവന്‍.

  1. ഏകദന്തായ നമഃ

ഏകമായ, പ്രധാനമായ, എല്ലാത്തിലുമുപരിയായ ദന്തത്തോട്, ബലത്തോട് കൂടിയവന്‍,

  1. ഹേരംബായ നമഃ

ദീനന്‍ എന്നര്‍ത്ഥത്തെ കുറിക്കുന്നു ‘ഹേ!’ എന്ന ശബ്ദം, ‘രംബഃ’ എന്നതിനു പാലകന്‍ എന്നര്‍ത്ഥം, ദീനന്മാരെ രക്ഷിക്കുന്നവന്‍ എന്ന് ഹേരംബപദത്തിന് അര്‍ത്ഥം.

ALSO READ

  1. വിഘ്‌നനായകായ നമഃ

വിഘ്‌നം എന്നാല്‍ വിപത്ത്, നായകന്‍ എന്നാല്‍ ഖണ്ഡിക്കുന്നവന്‍, നശിപ്പിക്കുവാന്‍ ആപത്തുകളെ
ധ്വംസിക്കുന്നവന്‍. വിഘ്‌നനായകന്‍.

  1. ലംബോദരായ നമഃ

വിഷ്ണവും ശിവനും പ്രസാദമായി അര്‍പ്പിച്ച നൈവേദ്യവിഭവങ്ങളെ കണക്കിലധികം ഭക്ഷിച്ചതുകൊണ്ട് ലംഭമായ ഉദരത്തോട്, കുടവയറോട് കൂടിയവന്‍,

  1. ശൂര്‍പ്പകര്‍ണ്ണായ നമഃ

ഗണപതിയുടെ ചെവികള്‍ മുറം, ശൂര്‍പ്പം പോലെയുള്ളവയും വിഘ്‌നങ്ങളെ തടുക്കുന്നവയുമാണ്. അവ സമ്പത്ത് നല്‍കുന്നവയും ജ്ഞാനസ്വരൂപങ്ങളുമാകുന്നു.

  1. ഗജവക്ത്രായ നമഃ

ഐരാവതത്തില്‍ കയറിസഞ്ചരിച്ച് കൊണ്ടിരുന്ന
ഇന്ദ്രന് ദുര്‍വാസാവ് വിഷ്ണു പ്രസാദമായി ലഭിച്ച പാരിജാതം കാഴ്ച വച്ചു. ഗര്‍വ്വിഷ്ഠനായ ഇന്ദ്രന്‍
അതു ഐരാവതത്തിന്റെ മസ്തകത്തില്‍ നിക്ഷേപിച്ചു. പാരിജാതസഹചാരിണിയായ ലക്ഷ്മീദേവി
ഐരാവത ശിരസ്സില്‍ അതോടൊപ്പം വാസമുറപ്പിച്ചു.
ആ പാരമ്പര്യക്രമത്തില്‍ ഗജസന്തതികള്‍ക്ക് പാരിജാതചൂഡത്വം ലഭിക്കുകുയും ചെയ്തു. ഉത്തമഗജങ്ങളുടെ മസ്തകത്തില്‍ പാരിജാതമുണ്ടെന്നാണ് വിശ്വാസം. ഈ ദിവ്യവൈഭത്തിന്റെ സൂചകമാണ് ഗണപതിക്ക് ഗജമുഖത്വം കല്പിക്കപ്പെട്ടിരിക്കുന്നത്.

  1. ഗുഹാഗ്രജായ നമഃ

സുബ്രഹ്മണ്യന്റെ ജ്യേഷ്ഠനായതുകൊണ്ട്
ഗുഹാഗ്രജനായി. മാത്രമല്ല എല്ലാ ദേവപൂജകളിലും അഗ്രപൂജയുള്ളവനുമാണ് ഗണപതി.

ഫലശ്രുതി
പുത്രാഭിധാനം ദേവേഷു
പശ്യ വത്സേ! വരാനനേ
ഏകദന്ത ഇതിഖ്യാതം സര്‍വദേവനസ്‌കൃതം
പുത്രനാമാഷ്ടകം സ്‌ത്രോത്രം സാമവേദോക്തിമീശ്വരീ
തൃണുഷ്വാവഹിതം മാതഃ സര്‍വിഘ്‌നഹരം പരം.”

സര്‍വവിഘ്‌നങ്ങളേയും ഹരിച്ച് സര്‍വസമ്പത്തുകളേയും തരുന്ന ഈ മന്ത്രം പതിവായി ജപിക്കുന്നതില്‍ ഭക്തർ താല്പര്യം പ്രദര്‍ശിപ്പിക്കണം. മന്ത്രജപത്തിനു മുമ്പ് മഹാഗണപതിയുടെ ഒരു ധ്യാനാശ്ലോകം ചൊല്ലി ആ രൂപധ്യാനത്തോടുകൂടി മന്ത്രോച്ഛാരണം ചെയ്യണം. വിഘ്‌നനിവാരണവും അഭീഷ്ടലാഭവും കൈവരുമെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുക.

ഗണപതി ധ്യാനം
സിന്ദൂരാഭം ത്രിനേത്രം പൃഥുതരജഠരം
ഹസ്തപദ്മൈര്‍ദ്ദധാനം
ദന്തം പാശാങ്കുശൗ സ്വം ഹ്യുരുകരവിലസദ്
ബീജപൂരാഭിരാമം
ബാലേന്ദുദ്യോതമൗലീം ഗജപതിവദനം
ദാനപൂരാര്‍ദ്രഗണ്ഡം
ഭോഗീന്ദ്രാബദ്ധഭൂഷം ഭജത ഗണപതീം
രക്തവസ്ത്രാംഗരാഗം

(സിന്ദൂരത്തിന്‍റെ നിറത്തോടുകൂടിയവനും മൂന്നു കണ്ണുകളുള്ളവനും വലിയ വയറുള്ളവനും കൊമ്പ്, കയര്‍, തോട്ടി, നാരങ്ങ എന്നിവ നാലു കൈകളില്‍ ധരിച്ചവനും, ശിരസ്സ് ചന്ദ്രക്കലകൊണ്ട് അലങ്കരിച്ചവനും, ഗജമുഖനും, മദജലം ഒഴുകുന്ന കവിളുകളോടു കൂടിയവനും സര്‍പ്പങ്ങളെക്കൊണ്ട് ശരീരം അലങ്കരിക്കപ്പെട്ടവനും, ചുവന്ന വസ്ത്രങ്ങൾ, കുറിക്കൂട്ടുകൾ ഇവ അണിഞ്ഞവനുമായ ഗണപതിയെ ഭജിക്കണം.)

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Significance and Benefits of
Genesha Nama Ashtaka Recitation


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?