Wednesday, December 10, 2025
Wednesday, December 10, 2025
Home » ആഗ്രഹസാഫല്യത്തിനും ശത്രുനാശത്തിനുംനിത്യജപത്തിന് ഹനുമത് വിശിഷ്ട മന്ത്രം

ആഗ്രഹസാഫല്യത്തിനും ശത്രുനാശത്തിനുംനിത്യജപത്തിന് ഹനുമത് വിശിഷ്ട മന്ത്രം

by NeramAdmin
0 comments

ബി. കബീർദാസ്
ആഗ്രഹസാഫല്യവും ശത്രുനാശവും നൽകുന്ന ഏറെ വിശിഷ്ടമായ ഒരു ഹനുമദ് മന്ത്രത്തെപ്പറ്റി അഗ്നിപുരാണത്തിൽ വ്യാസമഹർഷി പറയുന്നുണ്ട്. ഈ മന്ത്രം നിത്യവും ശാരീരികമായും മാനസികമായും ശുദ്ധിയും വൃത്തിയും പാലിച്ച് ഹനുമാൻ സ്വാമിയെ മനസിൽ ധ്യാനിച്ച് ഭക്തിയോടെ 138 പ്രാവശ്യം വീതം ചൊല്ലിയാൽ സർവ ആഗ്രഹങ്ങളും ഹനുമാൻ സ്വാമി സാധിച്ച് തരും. ശത്രുനാശത്തിനും ഈ മന്ത്ര ജപം അത്യുത്തമമാണെന്ന് പറയുന്നു.

ഓം വജ്രകായ വജ്രതുണ്ഡേ കപില പിംഗള
കരാള വദനോർദ്ധ്വകേശ മഹാബല രക്തമുഖ
തഡിജ്ജിഹ്വ മഹാരുദ്ര ദംഷ്ട്രോത്കട കഹ
കരാളിൻ മഹാദൃഢപ്രഹര ലങ്കേശ്വര സേതുബന്ധ ശൈലപ്രവാഹ ഗഗനചര ഏഹ്യേഹി ഭഗവൻ
മഹാബല പരാക്രമ ഭൈരവോ ജ്ഞാപയതി
ഏഹ്യേഹി മഹാരൌദ്ര ദീർഘലാംഗുലേന
അമുക്കം വേഷ്ടയ വേഷ്ടയ
ജംഭയ ജംഭയ ഖന ഖന വൈതെ ഹ്രൂം ഫട്

മന്ത്രം ഉരുവിടുന്നതിനു മുൻപ് ഹനുമാൻ സ്വാമിയുടെ വീര്യബലങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. രാവണൻ തട്ടിക്കൊണ്ടുപോയ സീതാ ദേവിയെ തേടി ഭാരതത്തിന്റെ തെക്കൻ കടൽക്കരയിലെത്തിയ വാനരൻമാർ അനന്തമായ കടൽ കണ്ട് പിൻതിരിഞ്ഞു നിന്നപ്പോൾ അവരെ സമാധാനിപ്പിച്ചു കൊണ്ട് നൂറുയോജനയുള്ള കടൽ ചാടി കടന്ന് ലങ്കയിലെത്തി വിരുതു തെളിയിച്ചവനാണ് ധീരവീര പരാക്രമിയാണ് ഹനുമാൻ സ്വാമി. രാവണന്റെ ലങ്കയിലെത്തി ഓടിനടന്ന് സീതയെ അന്വേഷിച്ചു. ഒടുവിൽ അശോകവനിയിൽ സീതയെ കണ്ടെത്തി. അവിടെ രാവണന്റെ ശക്തരായ ഭടൻമാരെയും മന്ത്രിപുത്രൻമാരെയും രാവണപുത്രനെ തന്നെയും നേരിട്ട് ഹനുമാൻ സ്വാമി കാലപുരിക്കയച്ചു. സീതയെ രാമന്റെ മുദ്ര മോതിരം കാട്ടി ദൂതറിയിച്ചു ഒടുവിൽ ബ്രഹ്മാസ്ത്ര ബന്ധിതനായി രാവണന്റെ രാജധാനിയിൽ ഹാജരാക്കി. പിന്നീട് ആ ബന്ധനത്തിൽ
നിന്നും മുക്തനായ ഹനുമാൻ ലങ്കാപുരിയെ അഗ്നിക്കിരയാക്കി. ദേവൻമാർക്ക് പോലും ചെയ്യാൻ പ്രയാസമുള്ള കാര്യങ്ങളാണ് ആഞ്ജനേയൻ ചെയ്തത്. ശ്രീരാമദേവന് സീതാദേവിയെ കണ്ടെത്താൻ സാധിച്ചതും യുദ്ധത്തിൽ മരണാസന്നനായ ലക്ഷ്മണനെ മൃതസഞ്ജീവനി എത്തിച്ച് രക്ഷിച്ചതും ഹനുമാന്റെ അതുല്യശക്തിയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ശ്രീരാമന്റെ ഏറ്റവും പ്രിയപ്പെട്ട ദാസനായ ഹനുമാൻ സ്വാമി ചിരഞ്ജീവിയാണ് . രാമനാമം ഉയരുന്നിടത്തെല്ലാം ആഞ്ജനേയൻ ഉണ്ടാകും. ശ്രീരാമജയം എന്ന് ജപിക്കുന്ന ആരെയും ഹനുമാൻ സ്വാമി അതിവേഗം അനുഗ്രഹിക്കും.

ബി. കബീർദാസ് , + 91 8281208519

Story Summary: Significance of Hanuman Vishishta Mantra


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?