Wednesday, December 10, 2025
Wednesday, December 10, 2025
Home » നാഗാഷ്ടമന്ത്രം ജപിച്ചു നോക്കൂഉറപ്പായും അഭീഷ്ടസിദ്ധി കൈവരും

നാഗാഷ്ടമന്ത്രം ജപിച്ചു നോക്കൂഉറപ്പായും അഭീഷ്ടസിദ്ധി കൈവരും

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
നാഗപ്രീതിക്ക് ഏറ്റവും ഗുണകരമാണ് നാഗാഷ്ട മന്ത്ര ജപം. വളരെ ശക്തിയുള്ള എട്ട് നാഗമന്ത്രങ്ങളാണ് ഇവ. ഒരു ആയില്യം ദിവസം തുടങ്ങി 5 തവണ വീതം 28 ദിവസം തുടർച്ചയായി ജപിക്കുക. രാവിലെയും വൈകിട്ടും ജപിക്കാൻ ഉത്തമം. ഭക്തിയോടെ ജപിച്ചാൽ ഉറപ്പായും അഭീഷ്ട സിദ്ധി കൈവരും. ഇടവമാസത്തിലെ ആയില്യം
2023 മേയ് 26 വെള്ളിയാഴ്ചയാണ്. നാഗാഷ്ട മന്ത്രജപം തുടങ്ങാൻ ഈ ദിവസം നല്ലതാണ്.

ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ
ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ
ഓം പൃഥ്വീകല്പായ നാഗായ നാഗരാജായ ആഗ്‌നയേ നമഃ
ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ ദേവഗന്ധർവ്വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ
ഓം വായുബീജായ ആഗ്‌നേയ ശക്തയേ മേഘനാദാ
സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമഃ
ഓം പ്രയോഗവിദേ പ്രയുക്തായ ശൈവായ
ചിത്രകാമിനേ ചൈതന്യഭൂഷായ സത്യായ നമോ നമഃ
ഓം കേശവായ കേശിഘ്‌നേ സാഗരായ സത്യായ
ചിത്രായ വശ്യായ സായുഗാത്മനേ നാഗാനന്ദായ നമഃ
ഓം ശൈവായ നീലകണ്ഠായ രുദ്രാത്മനേ രുദ്രായ സത്യായ പഞ്ചായുധ ധാരിണേ പഞ്ചാംഗഘോഷായ ഹ്രീം നമഃ

നമ്മുടെ ആരാധനാ പദ്ധതികളിൽ ഏറ്റവും പ്രധാനവും
പ്രസിദ്ധവുമാണ് ആയില്യം വ്രതം. പ്രത്യക്ഷദൈവങ്ങളായി പ്രകീർത്തിക്കുന നാഗദേവതകളെ പ്രീതിപ്പെടുത്താൻ സാധാരണക്കാർക്ക് അനുഷ്ഠിക്കുവാൻ എളുപ്പമുള്ള അതിലളിതമായ ഏറ്റവും കൂടുതൽ ഫലസിദ്ധിയുള്ള ഒരു വ്രതമാണിത്. എല്ലാ മാസവും ആയില്യം നക്ഷത്ര ദിവസം ഈ വ്രതം എടുത്താൽ എല്ലാ നാഗദോഷങ്ങളും ഒഴിഞ്ഞ് കാര്യസിദ്ധി, ആഗ്രഹലാഭം, ദുരിതമോചനം, ഐശ്വര്യം എന്നിവ ലഭിക്കും.

നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ആയില്യ ദിവസം ദർശനം നടത്തി ആയില്യം പൂജ കഴിപ്പിക്കുന്നതും കരിക്കും കമുകിൻ പൂക്കുലയും സമർപ്പിക്കുന്നതും മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യുന്നതും നൂറുംപാലും വഴിപാട് നടത്തുന്നതും നാഗദോഷങ്ങൾ തീരാൻ ഏറ്റവും നല്ലതാണ്. വ്രതമെടുത്ത് ആയില്യം പൂജ നടത്തിയാൽ നിങ്ങളുടെയും സന്തതികളുടെയും കുടുംബത്തിന്റെയും എല്ലാ നാഗദോഷങ്ങളും അവസാനിക്കും.

ആയില്യത്തിന്റെ തലേന്ന് മുതൽ വ്രതം തുടങ്ങണം. സാധാരണ വ്രതനിഷ്ഠ പാലിക്കണം. ആയില്യത്തിന്റെ പിറ്റേന്ന് ശിവക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. വ്രതമെടുക്കുന്നവർ ഓം നമഃ ശിവായ പഞ്ചാക്ഷര മന്ത്രവും ഓം നമഃ കാമരൂപിണേ നാഗരാജായ മഹാബലായ സ്വാഹാ എന്ന നാഗരാജ മന്ത്രവും കുറഞ്ഞത് 108 തവണ ജപിക്കണം. നാഗരാജാവിന്റെ
ധ്യാനവും അഷ്ടോത്തരവും ജപിക്കുക, കേൾക്കുക
എന്നിവ ഉത്തമമാണ്. https://youtu.be/GQlqkdg1sLo

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655

ALSO READ

Story Summary: Benefits of Very Auspicious And Powerful Nagashtaka Mantra Recitation from Ayilyam Nakshatram


Attachments area
Preview YouTube video നാഗരാജ അഷ്ടോത്തരം ജപിക്കൂ, ഉറപ്പായും കുടുംബം രക്ഷപ്പെടും | Nagaraja Ashtotharam | ആയില്യ പൂജ |

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?