Wednesday, December 10, 2025
Wednesday, December 10, 2025
Home » ദേവീ മാഹാത്മ്യമുള്ള വീട്ടിൽ ഭയം വേണ്ട;പാരായണം ചെയ്യതാൽ അഭീഷ്ടസിദ്ധി

ദേവീ മാഹാത്മ്യമുള്ള വീട്ടിൽ ഭയം വേണ്ട;പാരായണം ചെയ്യതാൽ അഭീഷ്ടസിദ്ധി

by NeramAdmin
0 comments

മംഗള ഗൗരി

ദേവീ ഉപാസനയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദേവീമാഹാത്മ്യ പാരായണം. ജീവിത ദുരിതങ്ങളിൽ നിന്നും മോചനം നേടുന്നതിനും മന:സമാധാനത്തിനും അഭീഷ്ട സിദ്ധിക്കും ജീവിതാന്ത്യത്തിൽ മോക്ഷത്തിനും ദേവിയിൽ അഭയം പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ദേവീമാഹാത്മ്യം പാരായണം ചെയ്യാം.

ദേവീമാഹാത്മ്യം സൂക്ഷിക്കുന്ന വീട്ടിൽ അഹിതങ്ങൾ സംഭവിക്കില്ല എന്ന വിശ്വാസം മാത്രം മതി ഈ കൃതിയുടെ ദിവ്യത്വം വിശദീകരിക്കാൻ. അത്രയധികം അത്ഭുത ശക്തിയുള്ള മഹാമന്ത്രക്ഷരങ്ങളടങ്ങിയ ഗ്രന്ഥമാണ് ദേവീമാഹാത്മ്യം. എല്ലാ ശത്രുദോഷവും ദൃഷ്ടിദോഷവും നീങ്ങുന്നതിന് സഹായിക്കുന്ന ഈ ഗ്രന്ഥം ഗൃഹത്തിൽ പവിത്രമായ ഒരു സ്ഥാനത്ത് സൂക്ഷിക്കുകയും ചിട്ടകൾ പാലിച്ച് വായിക്കുകയും ചെയ്തൽ ദേവീപ്രീതിക്ക്
മറ്റൊന്നും തന്നെ വേണ്ട. സർവ്വരക്ഷയും ഐശ്വര്യവും സമ്മാനിക്കുന്ന ഇതുപോലൊരു ഗ്രന്ഥം വേറെയില്ല എന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്.

ആപദി കിം കരണീയം എന്ന ചോദ്യത്തിന്റെ ഉത്തരം സ്മരണീയം ചരണയുഗളമംബായാ: എന്നാണല്ലോ.

ആപത്ത് നേരിടുമ്പോൾ എന്ത് ചെയ്യണം, പരാശക്തിയുടെ പാദങ്ങളെ സ്മരിക്കണം എന്നർത്ഥം.

അപ്പോൾ ആപത്തുകളുണ്ടാകാൻ കാത്തിരിക്കാതെ തന്നെ നല്ല ആരോഗ്യ സ്ഥിതിയും സാമ്പത്തിക ഭദ്രതയും സന്തോഷവുമുള്ള കാലത്തു തന്നെ പരാശക്തി ഭജനം പതിവാക്കിയാലോ ? ആപത്തുകൾ സംഭവിക്കാതെ തന്നെ ദേവി നമ്മെ കാത്തു രക്ഷിക്കും. അതുകൊണ്ട് പരാശക്തിയുടെ പാദകമലങ്ങൾ എപ്പോഴും മനസ്സിൽ സ്മരിച്ചുകൊണ്ട് ജീവിക്കുകയാണ് നല്ലത്.

ALSO READ

സാക്ഷാൽ ജഗദംബികയിലുള്ള പൂർണ്ണമായ ഭക്തി തന്നെയാണ് ദേവീമാഹാത്മ്യ പാരായണം ചെയ്യാനുള്ള യോഗ്യത. മന:ശുദ്ധിയും ശരീര ശുദ്ധിയും പ്രധാനമാണ്. മറ്റുള്ളവരെ നിന്ദിക്കരുത്. ആരുടെയും കുറ്റങ്ങളും കുറവുകളും പറയരുത്. ആരെയും ദ്രോഹിക്കരുത്. ഇതെല്ലാം മനസ്സിനെ അശുദ്ധമാക്കും. മറ്റുള്ളവരിലെ ഗുണങ്ങൾ കണ്ടെത്തുവാനുള്ള ശ്രമം നടത്തിയും അവരെ സഹായിക്കാനുള്ള സന്നദ്ധത വളർത്തിയും സർവ്വചരാചരങ്ങളും ഭഗവാന്റെ അംശങ്ങളാണെന്ന ചിന്ത ഉറപ്പിച്ചും മന:ശുദ്ധി വരുത്താം. പുരാണശ്രവണം, പുരാണ കീർത്തനം, നല്ല വ്യക്തികളുമായുള്ള അടുപ്പം എന്നിവയും മന:ശുദ്ധി വർദ്ധിപ്പിക്കും. ദേവീമാഹാത്മ്യം
പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും പാരായണം ചെയ്യാം. എന്നുമാത്രമല്ല സ്ത്രീകളുടെ ദേവീമാഹാത്മ്യം പാരായണത്തിന് കൂടുതൽ വൈശിഷ്ട്യം പറയുന്നുണ്ട്. ആർത്തവം, പുലവാലായ്മ സമയത്ത് ജപിക്കരുത്. അത് വ്രതഭംഗമായി കണക്കാക്കില്ല.

ചില മന്ത്രങ്ങൾ ജപിക്കുന്നതിന് എന്നത് പോലെ ദേവീ മാഹാത്മ്യം പാരായണം ചെയ്യാൻ ഗുരുപദേശം ആവശ്യമില്ല. ദേവീ മാഹാത്മ്യം വായിക്കണം എന്ന ആഗ്രഹം നമ്മുടെയുള്ളിൽ ജനിക്കുന്നത് തന്നെയാണ് ദിവ്യമായ ഈ കൃതിയുടെ പാരായണത്തിന് അർഹത നേടിയതിന്റെ ലക്ഷണം. ദേവി തന്നെയാണ് ഗുരു. അതിനാൽ ദേവിയെ ഗുരുവായി സങ്കല്പിക്കാം. ഭക്തിയും മന:ശുദ്ധിയും ഏകാഗ്രതയും അക്ഷരസ്ഫുടതയും പാരായണത്തിന് അനിവാര്യമാണ്. വളരെ ഉച്ചത്തിൽ വായിക്കരുത്. തീരെ കുറഞ്ഞ ശബ്ദത്തിലും പാടില്ല. മിതമായ ശബ്ദത്തിലാണ് ദേവീമാഹാത്മ്യം പാരായണം ചെയ്യേണ്ടത്. പാരായണം ചെയ്യുമ്പോൾ കഥാസന്ദർഭം സങ്കല്പിക്കുവാൻ ശ്രമിക്കണം. അർത്ഥം അറിഞ്ഞ് വായിച്ചാൽ മാത്രമേ കഥ മനസ്സിൽ കാണുവാൻ കഴിയൂ.

ദേവീമാഹാത്മ്യം ശ്ലോകങ്ങൾ, മന്ത്രം എന്ന നിലയ്ക്കും ഉപാസിക്കാം. അതിന്റെ വ്യവസ്ഥകൾ മനസ്സിലാക്കാൻ ഉത്തമ ഗുരുവിനെ സമീപിക്കണം. മന്ത്രം എന്ന നിലയ്ക്ക് ഉപയോഗിക്കുകയാണെങ്കിൽ നവാംഗങ്ങൾ, ത്രയാംഗങ്ങൾ ചേർത്ത് നവാക്ഷരീജപ സഹിതം വേണം സാധന ചെയ്യുവാൻ. മന്ത്രം യഥാവിധി കവചം, ഋഷി, ഛന്ദസ്‌ എന്നീ ന്യാസങ്ങളോട ജപിക്കണമെന്നാണ് വിധി. അത് അഭ്യസിക്കാൻ ഗുരു സഹായം തേടണം.

Story Summary: Importance and Benefits of Devi Mahatmyam Recitation

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?