Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ വ്യാഴാഴ്ച കറുത്തപക്ഷ പ്രദോഷം;ദുരിതമകറ്റാൻ പഞ്ചാക്ഷരി ജപിക്കാം

ഈ വ്യാഴാഴ്ച കറുത്തപക്ഷ പ്രദോഷം;ദുരിതമകറ്റാൻ പഞ്ചാക്ഷരി ജപിക്കാം

by NeramAdmin
0 comments

മംഗള ഗൗരി

ശിവപാർവതിമാരുടെ പ്രീതി നേടാൻ ഏറ്റവും നല്ല അനുഷ്ഠാനമാണ് പ്രദോഷ വ്രതം. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത്. തികഞ്ഞ ഭക്തിയോടെ, സമർപ്പണ മനോഭാവത്തോടെ പ്രദോഷവ്രതം നോറ്റാൽ എല്ലാ പാപങ്ങളും നശിക്കും. ഭൗതികമായ ആഗ്രഹങ്ങൾ നിറവേറിയ ശേഷം ശിവപദം പുൽകാം.

മാസത്തില്‍ രണ്ട് ത്രയോദശി തിഥി വരും. അതിനാൽ രണ്ട് പ്രദോഷ വ്രതം ഉണ്ട്. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും. രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാം. കറുത്തപക്ഷ പ്രദോഷം ആണ് പ്രധാനം. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം. തിങ്കൾ പ്രദോഷവും, ശനി പ്രദോഷവും ശ്രേഷ്ഠമാണ്. ഇതിന് ഇരട്ടിഫല സിദ്ധിയുണ്ട്.

32 ദിവസമുള്ള ഇടവമാസത്തിൽ ഇത്തവണ മൂന്ന് പ്രദോഷവ്രതം വരുന്നുണ്ട്. ഇതിൽ മൂന്നാമത്തേത് 2023 ജൂൺ 15 വ്യാഴാഴ്ചയാണ്. അന്ന് സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്നതിനാൽ ഇടവ മാസത്തെ രണ്ടാമത്തെ കൃഷ്ണപക്ഷ പ്രദോഷ വ്രതം ആചരിക്കുന്നു. പ്രദോഷ വ്രതം നോറ്റാൽ ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, സത്കീർത്തി, സന്തോഷകരമായ കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കും.

മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണ് പ്രദോഷം. പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം.

ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അങ്ങനെ പ്രദോഷ സന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. അതിനാൽ ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ പരാശക്തിയുടെയും മഹാദേവന്റെയും മറ്റ് എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കും.

ALSO READ

പ്രദോഷവ്രതം ഉപവാസമായി അനുഷ്ഠിക്കണം. പ്രദോഷത്തിന്റെ തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ പൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പഞ്ചാക്ഷരീമന്ത്രം 108 തവണയോ ജപിക്കണം. അന്ന് ബ്രാഹ്മമുഹൂർത്തിൽ കൂടി ജപിച്ചാൽ അത്യുത്തമം. പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ശിവാഷ്ടകം, മറ്റ് ശിവ സ്തുതികൾ, ഭജനകൾ എന്നിവയും ഭക്തിപൂർവ്വം ചൊല്ലുക. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാം. മാസന്തോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ എല്ലാ ദുരിതങ്ങളും ശമിക്കും.
മൂലമന്ത്രം
ഓം നമഃ ശിവായ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം

Story Summary: Significance and Benefits of
Pradosha Vritham


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?