Wednesday, December 10, 2025
Wednesday, December 10, 2025
Home » ശിവകുടുംബ ചിത്രം വച്ച് നിത്യവുംവന്ദനശ്ലോകം ജപിച്ചാൽ അഭിവൃദ്ധി

ശിവകുടുംബ ചിത്രം വച്ച് നിത്യവുംവന്ദനശ്ലോകം ജപിച്ചാൽ അഭിവൃദ്ധി

by NeramAdmin
0 comments

മംഗള ഗൗരി
കുടുംബജീവിതത്തിന്റെ മാഹാത്മ്യവും പവിത്രതയും
വ്യത്യസ്തതയും എടുത്തു കാട്ടുന്ന ശിവകുടുംബ ചിത്രം
ഗൃഹത്തിൽ ഐശ്വര്യം സമ്മാനിക്കും. ഈ ചിത്രം പൂജാമുറിയിലോ പ്രധാന വാതിലിന് അഭിമുഖമായോ വയ്ക്കണം.

ചിത്രം വച്ചാൽ മാത്രം പോരാ എന്നും ശിവകുടുംബ വന്ദന ശ്ലോകം ചൊല്ലി കുടുംബാംഗങ്ങൾ ചിത്രത്തെ ഭക്തി വിശ്വാസപൂർവ്വം നമസ്‌കരിക്കണം. മൂന്നു തവണ മഹാദേവനെയും പാർവ്വതിദേവിയെയും സ്‌കന്ദനെയും ഗണപതിയെയും സ്മരിച്ചു കൊണ്ട് ഒരോരുത്തരും വന്ദനശ്ലോകം ചൊല്ലുന്നത് കുടുംബത്തിൽ ഐക്യവും അഭിവൃദ്ധിയും സമ്മാനിക്കും.

കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ പരിഹരിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണിത്. ചിത്രത്തിന് മുന്നിൽ നിന്ന് തെക്കോട്ട് നോക്കി നമസ്‌കരിക്കാൻ പാടില്ല. പകരം കിഴക്കോട്ട് അഭിമുഖമായി വന്ദനശ്ലോകം ചൊല്ലി നമസ്‌കരിക്കണം.

നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഭാരതീയ ദർശനത്തിന്റെ പ്രതീകമാണ് ശിവകുടുംബ ചിത്രം. പരസ്പര വിരുദ്ധമായ ഈശ്വര സങ്കല്പങ്ങളും ഭാവങ്ങളും വ്യത്യസ്ത സമീപനങ്ങളുമുള്ള ദേവന്മാരും ദേവിയുമാണ് ശിവകുടുംബത്തിൽ ഉള്ളത്. മംഗളകാരിയായ ശിവനും വാത്സല്യനിധിയായ പാർവതിദേവിയും യോദ്ധാവായ ശ്രീമുരുകനും സൗമ്യദേവനായ ഗണേശനും എല്ലാ രീതിയിലും വൈരുദ്ധ്യമുളളവർ ആണെങ്കിലും അവരുടെ കൂടിച്ചേരലിൽ ഒരു പരസ്പര വിരുദ്ധതയും കാണാൻ കഴിയില്ല. പകരം ഐക്യത്തിന്റെ ശക്തമായ നൂലിഴയാണ് കാണുന്നത്. ഈ ഐക്യം കാരണമാണ് പരസ്പര ബഹുമാനത്തോടും സാഹോദര്യത്തോടും ഭാരതീയർ കഴിയുന്നത്. അത്രത്തോളം ശക്തമാണ് നമ്മുടെ സംസ്കാരത്തിലെ നാനാത്വത്തിൽ ഏകത്വസങ്കല്പം. ഒറ്റക്കെട്ടായി നിൽക്കുന്ന കുടുംബത്തിന്റെയും അതിന്റെ വിശാലമായ കാഴ്ചയായ സമൂഹത്തിന്റെയും ദൃശ്യം മുന്നോട്ടുവയ്ക്കുന്ന ശിവകുടുംബ ചിത്രത്തിൽ മഹാദേവന്റെയും പാർവ്വതിദേവിയുടെയും വശങ്ങളിൽ പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഇരിക്കുന്നു.

കുടുംബജീവിത മാഹാത്മ്യം അതീവഹൃദ്യമായി
വരച്ചു കാട്ടുന്ന ഈ ചിത്രം സർവമംഗളങ്ങളുടെയും
പ്രതീകമാണ്. കുടുംബജീവിത്തിന്റെ അടിസ്ഥാന സങ്കല്പം എന്താവണമെന്ന് ശിവകുടുംബം കാട്ടിത്തരുന്നു. മഹാദേവന്റെ വാഹനം കാളയാണ്. പാർവ്വതി ദേവിയുടേത് സിംഹവും. ഒരാൾ മറ്റേയാളുടെ ഭക്ഷണം. പുത്രന്മാരിൽ ഗണപതിയുടെ വാഹനം എലിയും മുരുകന്റെ വാഹനം മയിലുമാണ്. ശിവന്റെ കണ്ഠാഭരണമാണ് നാഗം. നാഗമാണ് മയിലിന്റെ ഭക്ഷണം. നാഗത്തിന്റെ ഇര എലിയും. എന്നിട്ടും അവരെല്ലാം ഒരു കുടുംബത്തിൽ ഒന്നിച്ചു ജീവിക്കുന്നു. ശിവകുടുംബത്തിലെ നാല് മൂർത്തികളും വൈവിധ്യമുള്ളവരാണ്. എന്നാൽ അവർക്കിടയിൽ ഐക്യത്തിന്റെയും യോജിപ്പിന്റെയും ചൈതന്യം നിലനിൽക്കുന്നു.

ശിവകുടുംബ വന്ദനശ്ലോകം
വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കേനിഷണേണന വിനായനേക
സ്‌കന്ദേന ചാത്യന്ത സുഖായമാനം

ALSO READ

Story Summary: Significance Shiva Family Photo

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?