Wednesday, December 10, 2025
Wednesday, December 10, 2025
Home » ആഗ്രഹസാഫല്യത്തിന് ശ്രീരാമഭജനം ; പരീക്ഷാവിജയത്തിന് ഹനുമദ് മന്ത്രം

ആഗ്രഹസാഫല്യത്തിന് ശ്രീരാമഭജനം ; പരീക്ഷാവിജയത്തിന് ഹനുമദ് മന്ത്രം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

കർക്കടക മാസത്തിൽ മത്സ്യമാംസാദികൾ ത്യജിച്ച് വ്രതമെടുക്കുകയും ദിവസവും കുളിച്ച് രണ്ട് നേരവും വിഷ്ണു ക്ഷേത്രദർശനവും വഴിപാടുകളും നടത്തി
പ്രാർത്ഥിച്ച ശേഷം രാമായണം കൂടി നിഷ്ഠയോടെ
വായിച്ചാൽ അഭീഷ്ടസിദ്ധി നേടാം. ശ്രീരാമക്ഷേത്ര ദർശനം നടത്താൻ കഴിഞ്ഞാൽ വളരെയധികം നല്ലത്.
കർക്കടക മുഴുവൻ വ്രതം നോൽക്കാൻ കഴിയാത്തവർ
വ്യാഴാഴ്ചകളിൽ മാത്രമെങ്കിലും വ്രതമെടുത്ത് രാമ
മന്ത്രങ്ങൾ വിഷ്ണു മന്ത്രങ്ങൾ തുടങ്ങിയവ ജപിക്കണം.
2 നേരവും നെയ്യ് വിളക്ക് കൊളുത്തി വിഷ്ണുവിനെയും
രാമനെയും പ്രാർത്ഥിക്കുന്നതും നല്ലതാണ്. ദ്വാദശാക്ഷരമഹാമന്ത്രം അഷ്ടാക്ഷരമന്ത്രം എന്നിവ ജപിക്കാൻ ഏറ്റവും ശ്രേഷ്ഠമാണ് ഈ കാലം.

ജപവിധികൾ
ഓം നമോ നാരായണായ എന്നതാണ് അഷ്ടാക്ഷരമന്ത്രം. ഓം നമോ ഭഗവതേ വാസുദേവായ എന്നതാണ് ദ്വാദശാക്ഷര മന്ത്രം. ഓം വിഷ്ണുവേ നമഃ എന്ന മന്ത്രവും ഓം രാം രാമായ നമഃ എന്ന മന്ത്രവും നിത്യജപത്തിന് ഏറ്റവും അനുഗ്രഹശക്തിയുള്ളതാണ്. ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നമന്ത്രം യാതൊരുവിധ ശുദ്ധചാരനിയമങ്ങളും കൂടാതെ ജപിക്കാം. രാവിലെ കിഴക്ക് ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് ജപിക്കണം. 2 നേരവും കുളിക്കണം. ആരോഗ്യം മോശമായവർക്ക് കൈകാൽ കഴുകിയിട്ടും ജപിക്കാം.

ആഗ്രഹസാഫല്യത്തിന് ശ്രീരാമഭജനം

ശ്രീരാമഭജനത്തിന് ഏറെ ഗുണകരമാണ് ശ്രീരാമഭജനം. ശ്രീരാമമൂലമന്ത്രം, അഷ്‌ടോത്തരശതനാമ സേ്താത്രം സഹസ്രനാമാവലി എന്നിവയെല്ലാം പാപമോചനത്തിനും
ആഗ്രഹ സാഫല്യത്തിനും ഗുണകരമാണ്. തുളസി ഇല കൊണ്ട് ഈ മന്ത്രങ്ങൾ അർച്ചന ചെയ്യുന്നത് പുണ്യകരമാണ്. താമരയും അർച്ചനയ്ക്ക് ഉത്തമമാണ്. ഹനുമാൻ, രാക്ഷസവംശജനായ വിഭീഷണനും നിഷാദരാജാവായ ഗുഹനും തപസ്വികളായ വാല്മീകിയും ശബരിയും എല്ലാം രാമമന്ത്രജപത്താൽ ഭഗവത് സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞവരാണ്. അതികഠിനമായ തപശ്ചര്യകളൊന്നും വേണ്ട നിഷ്‌കളങ്കമായ ഭക്തിമാത്രം മതി ശ്രീരാമസ്വാമിയുടെ അനുഗ്രഹം ലഭിക്കുന്നതിന്.

പരീക്ഷാവിജയത്തിന് ഹനുമദ് മന്ത്രം

ALSO READ

ശ്രീരാമഭക്തി കൊണ്ട് ചിരഞ്ജീവിയായി മാറിയ ,
ധൈര്യത്തിന്റെയും വീര്യത്തിന്റെയും കരുത്തിന്റെയും
ആത്മാർത്ഥതയുടെയും ഹനുമാൻ സ്വാമിയെ
ഉപാസിക്കാനും കർക്കടക മാസം ഉത്തമാണ്.
വിദ്യാവിജയം, ഓർമ്മശക്തി, ബുദ്ധിശക്തി എന്നിവ വർദ്ധിപ്പിക്കാനും പരീക്ഷാവിജയം നേടാനും
കർക്കടകത്തിലെ ഒരു ബുധനാഴ്ച താഴെ പറയുന്ന ഹനുമദ് മന്ത്രം ജപിച്ച് തുടങ്ങാം. 48 തവണ വീതം 18 ദിവസം 2 നേരം ജപിച്ചാൽ അഭീഷ്ട സിദ്ധി ഉറപ്പാണ്.

ഓം നമോ ഹനുമതേ ജ്ഞാനായ ദക്ഷായ
ഹം ഹനുമതേ വേദശാസ്ത്രവിശാരദായ വേദാന്തമാർഗ്ഗായ സർവ്വസാക്ഷിഭൂതായ സത്യായ ആനന്ദായ സാമഘോഷായ രാമപ്രിയായ സർവ്വലോകൈകവന്ദ്യായ ശ്രീം നമഃ

  • തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
    +91 094-470-20655

Story Summary: Significance of Maha Vishnu, Sree Ram Mantras Recitation during Karkkadakam Month


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?