Wednesday, December 10, 2025
Wednesday, December 10, 2025
Home » ശ്രീ ലളിതാപഞ്ചവിംശതി ജപിച്ചു തുടങ്ങൂ,എല്ലാ കുടുംബ പ്രശ്നങ്ങളും പരിഹരിക്കും

ശ്രീ ലളിതാപഞ്ചവിംശതി ജപിച്ചു തുടങ്ങൂ,എല്ലാ കുടുംബ പ്രശ്നങ്ങളും പരിഹരിക്കും

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ലളിതാസഹസ്രനാമം ജപിക്കുന്നതിന് തുല്യമായ ഫലം സമ്മാനിക്കുന്നതാണ് ശ്രീലളിതാപഞ്ചവിംശതി ജപം.
ഈ 25 നാമങ്ങൾ ജപിക്കുന്നതിന് പ്രത്യേക നിഷ്ഠകളില്ല. ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുള്ള ഈ നാമങ്ങൾ കൊണ്ട് ദേവിയെ സ്തുതിച്ചാൽ മഹത്തായ യശസും സൗഭാഗ്യവും അഷ്ടസിദ്ധികളും ഉണ്ടാകും.

ജഗദംബികയായ ശ്രീ ലളിതാദേവിയുടെ നാമങ്ങൾ ഓരോന്നും ആദ്യപദമാക്കി രചിച്ച 25 ശ്ലോകങ്ങളാണ് ശ്രീലളിതാപഞ്ചവിംശതി സ്‌തോത്രം. കാമ്യമന്ത്രങ്ങളായി ലളിതാസഹസ്രനാമത്തെയും ലളിതാത്രിശതിയെയും പോലെ ഈ നാമാവലിയുടെയും സ്‌തോത്രത്തിന്റെയും ശ്ലോകങ്ങളുടെയും ജപം ഇഷ്ട കാര്യസാദ്ധ്യത്തിന് ഏറെ സഹായിക്കും. ഇത് ജപിക്കുമ്പോൾ മനസ് കൊണ്ട് പുഷ്പാർച്ചന ചെയ്യാം. പൂജയ്ക്കും ഉപയോഗിക്കാറുണ്ട്. സ്‌തോത്രവും നാമാവലിയും നിത്യ പ്രാർത്ഥനയ്ക്ക് ഉത്തമമാണ്.

തൃക്കാർത്തിക ദിനത്തിൽ ശ്രീ ലളിതാപഞ്ചവിംശതി ജപിക്കുന്നത് വിശേഷ ഫലസിദ്ധി നൽകുമെന്ന് പറയുന്നു. ലക്ഷ്മീപൂജയ്ക്ക് അതി വിശേഷമായ വൃശ്ചിക മാസത്തിലെ തൃക്കാർത്തികദിവസം ജപിക്കുന്നത് അതി വിശിഷ്ടമാണ്. കുളിച്ച് ശരീരശുദ്ധി വരുത്തി നിലവിളക്കിന് മുന്നിലിരുന്ന് വേണം ലളിതാപഞ്ചവിംശതി ജപിക്കേണ്ടത്. ശ്രീ ലളിതാ സഹസ്രനാമത്തിന്റെ ധ്യാനം ജപിച്ച ശേഷം ശ്രീ ലളിതാപഞ്ചവിംശതി ജപിക്കുന്നതാണ് ഉത്തമം. ശ്രീലളിതാപഞ്ചവിംശതി സ്‌തോത്രമോ നമാവലിയോ ജപിക്കാം. എല്ലാവിധ കുടുംബ പ്രശ്നങ്ങളും ഇതിന്റെ നിത്യജപം തുടങ്ങുന്നതോടെ പരിഹരിക്കും.

ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കുന്നതിന്
ശ്രീ മഹാലക്ഷ്മീ പ്രീതികരമായ വെള്ളിയാഴ്ച ദിനങ്ങൾ ശ്രേഷ്ഠമാണ്. ഇതിൽ തന്നെ മലയാളമാസം ആദ്യം വരുന്ന മുപ്പെട്ട് വെള്ളി അതിവിശേഷമാണ്. ദേവിയെ ശ്രീ ലളിതാ ത്രിപുരസുന്ദരീ ഭാവത്തിൽ ഭജിക്കുന്നതിന് ഏറ്റവും നല്ലത് ലളിതാസഹസ്രനാമമാണ്. തിരക്ക് കാരണം അത് എന്നും ജപിക്കാൻ സാധിക്കാത്തവർക്ക് ലളിതാസഹസ്രനാമ ധ്യാനത്തിന് ശേഷം ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കാവുന്നതാണ്. കുങ്കുമം, ചന്ദനം, ഭസ്മം ഇവ മൂന്നും ചേര്‍ത്ത് ജപവേളയിൽ തൊടുന്നത് നല്ലതാണ്. ഇത് ത്രിപുരസുന്ദരീ പ്രതീകമാണ്
ശ്രീലളിതാ പഞ്ചവിംശതി നാമാവലി
ഓം സിംഹാസനേശ്യൈ നമഃ
ഓം ലളിതായൈ നമഃ
ഓം മഹാരാജ്ഞ്യൈ നമഃ
ഓം വരാങ്കുശായൈ നമഃ
ഓം ചാപന്യൈ നമഃ
ഓം ത്രിപുരായൈ നമഃ
ഓം മഹാത്രിപുരസുന്ദര്യൈ നമഃ
ഓം സുന്ദര്യൈ നമഃ
ഓം ചക്രനാഥായൈ നമഃ
ഓം സാമ്രാജ്ഞ്യൈ നമഃ
ഓം ചക്രിണ്യൈ നമഃ
ഓം ചക്രേശ്വര്യൈ നമഃ
ഓം മഹാദേവ്യൈ നമഃ
ഓം കാമേശ്യൈ നമഃ
ഓം പരമേശ്വര്യൈ നമഃ
ഓം കാമരാജപ്രിയായൈ നമഃ
ഓം കാമകോടികായൈ നമഃ
ഓം ചക്രവർത്തിന്യൈ നമഃ
ഓം കുലനാഥായൈ നമഃ
ഓം ആമ്നായനാഥായൈ നമഃ
ഓം സർവാമ്നായനിവാസിന്യൈ നമഃ
ഓം ശൃംഗാരനായികായൈ നമഃ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094470 20655

Story Summary: Sree Lalitha Panchavimshathi
Recitation the powerful remedy for solving family Problems and for Luck and Better life

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?