Wednesday, December 10, 2025
Wednesday, December 10, 2025
Home » ആയിരം വിഷ്ണു നാമത്തിന് തുല്യംഒരു താരക മന്ത്രം; എപ്പോഴും ജപിക്കാം

ആയിരം വിഷ്ണു നാമത്തിന് തുല്യംഒരു താരക മന്ത്രം; എപ്പോഴും ജപിക്കാം

by NeramAdmin
0 comments

മംഗള ഗൗരി
മറ്റൊരു മന്ത്രവും ജപിച്ചില്ലെങ്കിലും താരക മന്ത്രം ജപിക്കണം എന്നാണ് ആചാര്യന്മാർ പറയുന്നത്. എത് സമയത്തും ജപിക്കാവുന്ന ഈ വിശിഷ്ട മന്ത്രം ജപിക്കുന്നത് വിഷ്ണു സഹസ്രനാമം ജപിക്കുന്നതിന് തുല്യമാണ്. അതിനാലാണ് എല്ലാവരും ദിവസവും കഴിയുന്നത്ര തവണ രാമ നാമം ജപിക്കണം എന്ന് പറയുന്നത്.

രത്നാകരൻ എന്ന നിഷാദൻ വാത്മീകി മഹർഷിയായി പരിണാമിച്ചത് താരക മന്ത്രം ജപിച്ചിട്ടാണെന്ന് രാമായണം പറയുന്നു. മോക്ഷദായകമായ താരക മന്ത്രത്തിന്റെ വൈശിഷ്ട്യവും രാമനാമം വിഷ്ണുസഹസ്രനാമത്തിന് തുല്യമാണെന്ന കാര്യവും വെളിപ്പെടുത്തിയത് ഭഗവാൻ ശ്രീ പരമേശ്വരനാണ്. വിഷ്ണു ഭഗവാന്റെ സഹസ്രനാമം എളുപ്പത്തില്‍ ചൊല്ലിത്തീര്‍ക്കാനുള്ള വഴി ഏതാണെന്ന് ഒരിക്കല്‍ പാര്‍വ്വതീദേവി ശ്രീ പരമേശ്വരനോട് ചോദിച്ചത്രേ:

കേനോപായേന ലഘുനാ
വിഷ്‌ണോ: നാമ സഹസ്രകം
പാല്യതെ പാണ്ഡിതൈ; നിത്യം
ശ്രോതും ഇച്ഛാമ്യഹം പ്രഭോ

ഈ ചോദ്യത്തിന് മഹാദേവന്റെ മറുപടി ഇതായിരുന്നു:

ശ്രീരാമ രാമ രാമേതി
രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം
രാമനാമ വരാനനേ

സഹസ്രനാമത്തിന് പകരം രാമനാമം ജപിച്ചാല്‍ മതി എന്നായിരുന്നു ഭഗവാന്റെ ഉപദേശം. ശങ്കരനാരായണ
സങ്കല്പമാണ് താരക മന്ത്രത്തിന്റെ അടിസ്ഥാനം.
രാ + മ =രാമ
ഇവിടെ രാ = നാരായണൻ, മ = നമഃശിവായ

ALSO READ

ഓരോ മന്ത്രത്തിലും ഒരു പ്രധാന ബീജം ഒളിപ്പിച്ചു വയ്ക്കും. അതാകും പ്രസ്തുത മന്ത്രത്തിന്റെ ചൈതന്യം അഥവാ ഊർജ്ജം. അതായത് അതിന്റെ സത്ത്. തന്ത്രം ഇതിനെ പറയുന്നത് മന്ത്രഹൃദയം എന്നാണ്. നാരായണ മന്ത്രത്തിന്റെ മന്ത്രഹൃദയം “രാ” എന്നാകുന്നു ശിവപഞ്ചാക്ഷര മന്ത്രത്തിന്റെ ഹൃദയ മന്ത്രം “മ” എന്നും. നാരായണ മന്ത്രത്തിന്റെ അർത്ഥം മോക്ഷകരമായത് എന്നാണ് “നാരായണ” മന്ത്രത്തിൽ നിന്ന് “രാ” എടുത്താൽ “നായണായ” എന്നാകും മോക്ഷ ഹേതു അല്ല എന്നർത്ഥം.

പഞ്ചാക്ഷര മന്ത്രത്തിന്റെ അർത്ഥം മംഗളകരമായത് എന്നാണ്. “നമശിവായ” എന്ന മന്ത്രത്തിൽ നിന്ന് “മ” എടുത്തു മാറ്റിയാൽ “ന ശിവായ” എന്നാകും മംഗളത്തിന് പര്യാപ്തമല്ലാത്തത് എന്നാകും അർത്ഥം. ഓരോ മന്ത്രത്തിനും അർത്ഥം പ്രധാനമാണ്. അർത്ഥം മാറിയാൽ മന്ത്രജപ ഫലവും മാറും. അതു കൊണ്ടാണ് മന്ത്രം
തെറ്റില്ലാതെ ജപിക്കണമെന്ന് പറയുന്നത്. മന്ത്രോപദേശം
നിഷ്കർഷിക്കുന്നത്. ഓരോ മന്ത്രത്തിനും മന്ത്രഹൃദയ ബീജം ഉണ്ട്. ഇവിടെ രാ എന്നും മ എന്നുമുള്ള ഈ രണ്ടു ബീജങ്ങൾ ചേർന്നാണ് “രാമ” എന്ന താരക മന്ത്രം ആകുന്നത്; ശിവ വൈഷ്‌ണവ സംയോഗമാകുന്ന ശങ്കരനാരായണ സങ്കൽപം ആകുന്നത്. ഈ മന്ത്രതത്വം ആണ് ശ്രീരാമനാമത്തിലൂടെ സാക്ഷാത്കരിക്കുന്നത്.

ശ്രീരാമ അഷ്ടോത്തരം

Story Summary: Meaning, Significance of Tharaka Mantra which is equivalent to Vishnu Sahasra Namam

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?