Wednesday, December 10, 2025
Wednesday, December 10, 2025
Home » പുരുഷന്മാരുടെ വിവാഹ തടസ്സം നീങ്ങാനുംപുനർ വിവാഹം നടക്കാനും 2 മന്ത്രങ്ങൾ

പുരുഷന്മാരുടെ വിവാഹ തടസ്സം നീങ്ങാനുംപുനർ വിവാഹം നടക്കാനും 2 മന്ത്രങ്ങൾ

by NeramAdmin
0 comments

എം നന്ദകുമാർ റിട്ട. ഐ എ എസ്

പുരുഷന്മാർക്ക് വിവാഹം താമസിക്കുന്നത് അഥവാ തടസപ്പെടുന്നത് ഒഴിവാക്കാൻ താഴെ പറയുന്ന രണ്ടു മന്ത്രങ്ങൾ ഫലപ്രദമാണെന്ന് പല അനുഭവസ്ഥരും പറഞ്ഞിട്ടുണ്ട്. തീവ്രമായ ആഗ്രഹത്തോടെ ചൊല്ലിയാൽ കാര്യം നടക്കും. ഫലം കാലവിളംബം കൂടാതെ കിട്ടിയതായി സങ്കല്പിക്കുക കൂടി വേണം.

ആദ്യ മന്ത്രം ചൊവ്വാഴ്ചകളിൽ മുടങ്ങാതെ ചൊല്ലുക. എല്ലാ ദിവസവും ചൊല്ലാൻ പറ്റിയാൽ അത്യുത്തമം. രണ്ടാം വിവാഹത്തിനും അതായത് പുനർ വിവാഹം നടക്കുന്നതിനും ഈ മന്ത്രജപം ഫലപ്രദമാണെന്ന് അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട്. 1008 തവണയാണ്

ഈ മന്ത്രം ജപിക്കേണ്ടത്.

1 ഓം വിജയസുന്ദരീ ക്ലീം

രണ്ടാമത്തെ മന്ത്രം ദിവസവും 108 തവണ വീതം 41 ദിവസം അടുപ്പിച്ചു ചൊല്ലുക. അതോടൊപ്പം ശർക്കരയും പെരുമ്പയറും കുഴച്ചു പശുവിന് നൽകുന്നതും നല്ലതെന്നു വളരെ പഴയ ഒരു ഗ്രന്ഥത്തിൽ കാണുന്നു. എന്നും രാവിലെ അഞ്ചേകാലിനും ആറേമുക്കാലിനും ഇടയിൽ ജപിക്കുന്നത് ഉത്തമമെന്നും പറയുന്നു. താല്പര്യമുള്ളവർ ജപിച്ചുനോക്കുക.

ALSO READ

2 ഓം ദേവേന്ദ്രാണി നമസ്‌തുഭ്യം
ദേവേന്ദ്ര പ്രിയഭാമിനി
വിവാഹഭാഗ്യമാരോഗ്യം
ശീഘ്രം ലാഭം ച ദേഹിമേ

എം നന്ദകുമാർ, റിട്ട. ഐ എ എസ്

(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമാണ് ശ്രീ എം നന്ദകുമാർ )

Story summary: Two powerful Mantras for removing obstacles in marriage

Copyright 2023 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?