Wednesday, December 10, 2025
Wednesday, December 10, 2025
Home » എല്ലാ പ്രഭാതത്തിലും ഈ മഹാമന്ത്രം ജപിക്കൂ വേദനകളും ദുരിതങ്ങളും തുടച്ചുനീക്കപ്പെടും

എല്ലാ പ്രഭാതത്തിലും ഈ മഹാമന്ത്രം ജപിക്കൂ വേദനകളും ദുരിതങ്ങളും തുടച്ചുനീക്കപ്പെടും

by NeramAdmin
0 comments

മംഗള ഗൗരി
ശിവപഞ്ചാക്ഷരിയായ ഓം നമഃ ശിവായ എല്ലാ ദിവസവും
ജപിക്കുന്ന ഭക്തർക്ക് മനോധൈര്യം വർദ്ധിക്കും. മന:ശാന്തി ലഭിക്കും. പ്രതികൂലമായ സാഹചര്യങ്ങൾ, സഹജീവികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം അകന്നു മാറും. എന്നും പ്രഭാതത്തിൽ കുളിച്ച് ശുദ്ധമായി പൂജാമുറിയിലോ ശിവക്ഷേത്രത്തിലോ വച്ച് കുറഞ്ഞത് 108 തവണ ഓം നമഃ ശിവായ സാവധാനം ജപിക്കണം.

ശിവനാമം സദാ ഓർക്കുകയും ശിവമന്ത്രം ജപിക്കുകയും ചെയ്താൽ വേദനകളും ദുരിതങ്ങളും തുടച്ചുനീക്കപ്പെടും. മനസിന് ശാന്തിയും സമാധാനവും പ്രതീക്ഷയും ലഭിക്കും. അസ്വസ്ഥമായ ഏതൊരു മനസിനെയും ശാന്തമാക്കാൻ കഴിയുന്ന അത്ഭുതശക്തിയുള്ള ആർക്കും ജപിക്കാവുന്ന മന്ത്രമാണ് പഞ്ചാക്ഷരി. സർവ്വവ്യാപിയായ, സകലതിനും ആധാരമായ ശിവഭഗവാനെ നമിക്കുകയാണ് പഞ്ചാക്ഷരി ജപത്തിലൂടെ ചെയ്യുന്നത്.

അഞ്ച് അക്ഷരങ്ങളാണ് ഈ മന്ത്രത്തിലുള്ളത്. ന, മ, ശി, വാ, യ. ഞാൻ ശിവനെ നമിക്കുന്നു എന്നാണ് മന്ത്രത്തിന്റെ അർത്ഥം. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സകല ചരാചരങ്ങൾക്കും ആധാരമായ പഞ്ചഭൂതങ്ങൾ വാസ്തവത്തിൽ ശിവൻ തന്നെയാണ്. ഒരേസമയം സൃഷ്ടിക്കും സ്ഥിതിക്കും കാരണഭൂതമായ എല്ലാറ്റിനെയും നമിക്കുന്നതു കൊണ്ടുതന്നെ അവിശ്വസനീയമാണ് ഓം നമഃ ശിവായ മന്ത്രത്തിന്റെ ഫലസിദ്ധി. നമഃ ശിവായ മന്ത്രം എത്രയും ശുഭപ്രദം സമസ്ത ദുരിതനാശനം എന്നാണ് പറയുന്നത്. എല്ലാ ദുർവിചാരങ്ങളും ദു:സ്വാധീനങ്ങളും രോഗക്ലേശങ്ങളും പൂർണ്ണമായും ഇല്ലാതാക്കുവാൻ സഹായിക്കുന്ന മഹാമന്ത്രമായ ഓം നമഃ ശിവായ നിത്യേന 108 തവണ ജപിച്ചാൽ നമ്മെ സ്വാധീനിക്കുന്ന ദുർചിന്തകൾ (നെഗറ്റീവ് എനർജി) പൂർണ്ണമായും മാറ്റാൻ കഴിയും. എല്ലാം കൊണ്ടും അതിശക്തമായ മന്ത്രമാണ് ഓം നമഃ ശിവായ. ഓം ഹ്രീം നമഃ ശിവ എന്നത് ശക്തി പഞ്ചാക്ഷരമന്ത്രമാണ്. ഇത് ഭഗവാൻ ദേവിയോട് കൂടി ചേർന്നിരിക്കുന്ന ശിവപാർവ്വതി സങ്കല്പമാണ്.

തിങ്കളാഴ്ചകളിൽ വ്രതമെടുക്കുക, ശിവക്ഷേത്ര ദർശനം നടത്തുക, പ്രദോഷവ്രതം, തിങ്കളാഴ്ച വ്രതം എന്നിവ അനുഷ്ഠിക്കുക – ഇതെല്ലാം ശിവപ്രീതി നേടുന്നതിനും അതിലൂടെ മുജ്ജന്മാർജ്ജിത പാപങ്ങൾ പോലും നീക്കി മന:സമാധാനം നൽകും. തിരക്കും മറ്റ് പ്രാരാബ്ധങ്ങളും കാരണം പലർക്കും വ്രതാനുഷ്ഠാനങ്ങൾ പറ്റിയില്ലെങ്കിലും പഞ്ചാക്ഷര മന്ത്ര ജപം പതിവാക്കണം.പ്രദോഷമോ, തിങ്കളാഴ്ചയോ ഒന്നും വ്രതമെടുക്കാൻ സാധിക്കാത്തവർ പഞ്ചാക്ഷര മന്ത്രം കഴിയുന്നത്ര പ്രാവശ്യം ദിവസവും ചൊല്ലണം. ഇത് ശീലമാക്കുകയും ക്ഷേത്ര ദർശനം പതിവാക്കുകയും ചെയ്താൽ അത്ഭുതകരമായ മാറ്റം ജീവിതത്തിൽ അനുഭവിച്ചറിയാൻ കഴിയും.

Story Summary: Significance and Benefits of Shiva Panchakshari Recitation

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?