Wednesday, December 10, 2025
Wednesday, December 10, 2025
Home » ലിംഗാഷ്ടകം സുര്യോദത്തിന് മുൻപ് ജപിച്ചാൽ എല്ലാ ഐശ്വര്യവും ഗൃഹത്തിൽ കുമിഞ്ഞു കൂടും

ലിംഗാഷ്ടകം സുര്യോദത്തിന് മുൻപ് ജപിച്ചാൽ എല്ലാ ഐശ്വര്യവും ഗൃഹത്തിൽ കുമിഞ്ഞു കൂടും

by NeramAdmin
0 comments

മംഗള ഗൗരി
ഭഗവാൻ ശ്രീ മഹാദേവനെ പ്രീതിപ്പെടുത്താൻ അനേകം ഭക്തർ നിത്യവും ജപിക്കുന്ന ശിവസ്തുതിയാണ് ലിംഗാഷ്ടകം. ശിവഭഗവാന് ഏറ്റവും പ്രിയങ്കരമായതും പവിത്രവുമാണ് ലിംഗാഷ്ടകം. ഇത് എല്ലാ ദിവസവും സുര്യോദത്തിന് മുൻപ് ജപിച്ചാൽ സർവ്വവിധത്തിലുള്ള ഐശ്വര്യവും ഗൃഹത്തിൽ കുമിഞ്ഞു കൂടും എന്നത് പരമ്പരാഗതമായി കോടിക്കണക്കിന് ഭക്തജനങ്ങളുടെ അനുഭവമാണ്. ശ്രീ പരമേശ്വരന്റെ അനുഗ്രഹം ലഭിച്ചാൽ എല്ലാത്തരത്തിലെ ദാരിദ്ര്യദുഃഖവും അവസാനിക്കുകയും അഷ്ടൈശ്വര്യങ്ങൾ ലഭിക്കുകയും ചെയ്യും. ധനം, വിജയം,
ആരോഗ്യം, ഐശ്വര്യം, കീർത്തി, പുത്രപൗത്രാദികൾ, മന:ശാന്തി, ദീർഘായുസ് എന്നിവയാണ് അഷ്ടൈശ്വര്യം.
ലിംഗാഷ്ടകത്തിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്. ഒരോ അഷ്ടകത്തിന്റെയും അർത്ഥം മനസിലാക്കി എല്ലാ ദിവസവും ഇത് ജപിച്ചാൽ അതിവേഗം ഫലസിദ്ധി ഉണ്ടാകും.

ലിംഗാഷ്ടകം
1
ബ്രഹ്മമുരാരിസുരാർച്ചിതലിംഗം
നിർമ്മലഭാസിതശോഭിത ലിംഗം
ജന്മജദു:ഖവിനാശകലിംഗം
തത് പ്രണമാമി സദാശിവലിംഗം
( ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയ ദേവന്മാരാൽ പൂജിക്കുന്ന, നിർമ്മലമായ ഭസ്മത്താൽ ശോഭിക്കുന്ന, ലോക ദുഃഖങ്ങൾ ഇല്ലാതാക്കുന്ന സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.)

2
ദേവമുനിപ്രവരാർച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദർപ്പവിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം
( ദേവശ്രേഷ്ഠന്മാർ, മുനിവര്യന്മാർ എന്നിവരാൽ
പൂജിക്കുന്ന, കാമദേവനെ ദഹിപ്പിച്ചതും കരുണാ സാഗരവും രാവണന്റെ അഹങ്കാരം നശിപ്പിച്ചതുമായ
സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.)

3
സർവസുഗന്ധി സുലേപിതലിംഗം
ബുദ്ധിവിവർദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിതലിംഗം
തത് പ്രണമാമി സദാശിവലിംഗം
(എല്ലാ സുഗന്ധദ്രവ്യങ്ങളാലും ലേപിതമായതും
ബുദ്ധിയെ വികസിപ്പിക്കുന്നതും സിദ്ധന്മാരും ദേവന്മാരും അസുരന്മാരും ഒന്നു പോലെ വന്ദിക്കുന്നതുമായ
സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.)

4
കനകമഹാമണിഭൂഷിതലിംഗം
ഫണിപതിവേഷ്ടിതശോഭിതലിംഗം
ദക്ഷസുയജ്ഞ വിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം
( സ്വർണ്ണം, മഹാരത്നം ഇവകളാൽ അലങ്കരിക്കപ്പെട്ടതും സർപ്പശ്രേഷ്ഠനായ വാസുകിയാൽ ചുറ്റപ്പെട്ട്
ശോഭിക്കുന്നതും ദക്ഷന്റെ യാഗത്തെ നശിപ്പിച്ചതുമായ
സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.)

5
കുങ്കുമചന്ദന ലേപിതലിംഗം
പങ്കജഹാരസുശോഭിതലിംഗം
സഞ്ചിതപാപവിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം
( കുങ്കുമം, ചന്ദനം എന്നിവ ലേപനം ചെയ്തതും താമരമാലകളാൽ ശോഭിക്കുന്നതും ജന്മജന്മാന്തര പാപങ്ങളെല്ലാം നശിപ്പിക്കുന്നതുമായ
സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.)

ALSO READ

5
ദേവഗണാർച്ചിത പൂജിതലിംഗം
ഭാവൈർ ഭക്തിഭിരേവ ച ലിംഗം
ദിനകരകോടി പ്രഭാകരലിംഗം
തത് പ്രണമാമി സദാശിവലിംഗം
( ദേവഗണങ്ങളാൽ പൂജിക്കപ്പെടുന്നതും ഭക്തിപൂർവം അർച്ചന നടത്തുന്നതും കോടി ആദിത്യന്മാരുടെ
ശോഭയോടു കൂടിയതുമായ സദാശിവലിംഗത്തെ
ഞാൻ നമസ്കരിക്കുന്നു.)

6
അഷ്ടദളോപരി വേഷ്ടിതലിംഗം
സർവ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്രവിനാശിത ലിംഗം
തത്പ്രണമാമി സദാശിവലിംഗം
( അഷ്ടദളങ്ങൾക്ക് മുകളിൽ ഇരിക്കുന്നതും എല്ലാത്തിന്റെയും ഉല്പത്തിക്ക് കാരണമായതും എട്ടു തരത്തിലുള്ള ദാരിദ്ര്യത്തെയും നശിപ്പിക്കുന്നതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.)

7
സുരഗുരുസുരവര പൂജിതലിംഗം
സുരവനപുഷ്പ സുരാർച്ചിതലിംഗം
പരാത്പരം പരമാത്മകലിംഗം
തത് പ്രണമാമി സദാശിവലിംഗം
( ബൃഹസ്പതി, ദേവന്മാരിൽ പ്രമുഖർ ഇവരാൽ
പൂജിക്കപ്പെടുന്നതും സ്വർഗ്ഗത്തിലെ പൂക്കളാൽ
എപ്പോഴും അർച്ചിക്കപ്പെടുന്നതും പരത്തിനും
പരമമായ പരമാത്മസ്വരൂപമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.)

8
ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവസന്നിധൗ
ശിവലോകമവാപ്‌നോതി
ശിവേന സഹ മോദതേ
( പുണ്യകരമായ ഈ ലിംഗാഷ്ടകം ശിവസന്നിധിയിൽ
ചൊല്ലുന്നവർ ശിവലോകത്തെത്തി ശിവസാന്നിദ്ധ്യത്തിൽ ആനന്ദിക്കുന്നു.)

Story Summary: Lingashtakam lyrics, meaning in Malayalam and benefits of Lingashtakam recitation

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?