Wednesday, December 10, 2025
Wednesday, December 10, 2025
Home » ദാമ്പത്യ ഭദ്രത, വിജയം, ധനം; എല്ലാം ലഭിക്കുന്ന സുദിനം ഇതാ

ദാമ്പത്യ ഭദ്രത, വിജയം, ധനം; എല്ലാം ലഭിക്കുന്ന സുദിനം ഇതാ

by NeramAdmin
0 comments

പി ഹരികൃഷ്ണൻ
ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പരിവർത്തന ഏകാദശി. വാമന ഏകാദശി, പത്മ ഏകാദശി, ജയന്തി ഏകാദശി എന്നും അറിയപ്പെടുന്ന ഈ ഏകാദശി ഇത്തവണ 2023 സെപ്റ്റംബർ 26 ചൊവ്വാഴ്ചയാണ് ആചരിക്കുന്നത്. സെപ്റ്റംബർ 25 ന് ഏകാദശി 56 നാഴിക 59 വിനാഴികയുണ്ടെങ്കിലും ദശമി സ്പർശമുള്ളതിനാൽ ആനന്ദപക്ഷ പ്രകാരം അന്ന് ഒരിക്കൽ എടുത്ത് പിറ്റേന്ന് ഏകാദശി നോൽക്കണം.
തിങ്കളാഴ്ച രാത്രി 11:44 ന് തുടങ്ങുന്ന ഹരിവാസരം ചൊവ്വാഴ്ച്ച രാവിലെ 10:12 മണിക്ക് അവസാനിക്കും.

ചതുർമാസ്യ വ്രതകാലത്ത് വലത് തിരിഞ്ഞ് ഉറക്കം തുടങ്ങിയ വിഷ്ണു ഭഗവാൻ ഇടതുവശം തിരിഞ്ഞ് കിടക്കുന്ന പരിവർത്തന ദിനമായതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. വിഷ്ണുപ്രീതിയും ലക്ഷ്മീപ്രീതിയും ഒന്നിച്ച് നേടാൻ ഈ ദിവസത്തെ വ്രതം സഹായിക്കുന്നു. ഈ ദിവസം ലക്ഷ്മീ പൂജ നടത്തുന്നത് വളരെ ഐശ്വര്യപ്രദമാണ്. ഈ ഏകാദശി നോറ്റാൽ ദാമ്പത്യം
സുദൃഢമാകും. ഐശ്വര്യം, സമ്പത്ത്, പാപമോചനം,
കീർത്തി എന്നിവയെല്ലാം ലഭിക്കും..

ഏറ്റവും കൂടുതൽ പ്രചാരമുള്ള വ്രതമാണ് ഏകാദശി.
ഈ വ്രതം എടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കി ഭക്തിയോടെ, ശ്രദ്ധയോടെ അനുഷ്ഠിച്ചാൽ അത്ഭുത ഗുണസിദ്ധിയും ഫലസിദ്ധിയും തീർച്ചയാണ്. ഏകാദശി മാസത്തിൽ രണ്ടെണ്ണമുണ്ട്. ഒന്ന് കറുത്തപക്ഷത്തിലെ ഏകാദശി; മറ്റേത് വെളുത്ത പക്ഷത്തിലേത്. രണ്ടും പ്രധാനപ്പെട്ടത് തന്നെ. എന്നാൽ വെളുത്തപക്ഷത്തിലെ
ഏകാദശിയാണ് ചിലർ മുഖ്യമായി കൊണ്ടാടുന്നത്.
ഏകാദശി നാളിൽ വ്രതശുദ്ധിയോടെ ഉപവാസം അനുഷ്ഠിച്ച് മഹാവിഷ്ണുവിനെ ധ്യാനിച്ച് പൂജിക്കണം. വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം, മറ്റ് വിഷ്ണു സ്തുതികൾ, വിഷ്ണുകീർത്തനാലാപം മുതലായവ ചെയ്യുന്നത് വളരെ ഗുണപ്രദമാണ്. ദശമി ദിവസം മത്സ്യ മാംസാദികൾ ത്യജിച്ച്, ഒരുനേരം മാത്രം അരി ഭക്ഷണം കഴിച്ച് ഏകാദശിനാൾ അതിരാവിലെ കുളിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തി ഭജിക്കണം. തുളസിനീര് കഴിക്കുന്നതും തുളസിത്തറയ്ക്ക് വലം വയ്ക്കുന്നതും വളരെ നല്ലതാണ്. പകലുറക്കം പാടില്ല. ബ്രഹ്മചര്യം പാലിക്കണം സദാസമയവും വിഷ്ണു ഭജന മാത്രം നടത്തുക. പിറ്റേദിവസം കുളിച്ച് വിഷ്ണുപൂജ നടത്തി നിവേദ്യം അർപ്പിച്ച് ദാനം നൽകി വ്രതം മുറിക്കാം. ഏകാദശിവ്രതങ്ങൾ പല പേരുകളിലറിയപ്പെടുന്നു. ഇതിൽ പരിവർത്തനന ഏകാദശി സുപ്രധാനമായ ഒന്നായി കണക്കാക്കപ്പെടുന്നു.

Story Summary: Significance and Rituals of Parivartana Ekadeshi

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?