Thursday, December 11, 2025
Thursday, December 11, 2025
Home » ശനിദോഷങ്ങൾ അകറ്റാൻ ഇത്ജപിക്കൂ, ഈ മൂർത്തികളെ ഭജിക്കൂ

ശനിദോഷങ്ങൾ അകറ്റാൻ ഇത്ജപിക്കൂ, ഈ മൂർത്തികളെ ഭജിക്കൂ

by NeramAdmin
0 comments

മംഗള ഗൗരി
ശിവഭഗവാനെയോ ശിവാംശമുള്ള മൂർത്തികളായ ധർമ്മശാസ്താവ്, ഗണപതി, ഹനുമാൻ സ്വാമി തുടങ്ങിയ ദേവതകളെയോ യഥാശക്തി പൂജിച്ചാൽ ശനിദോഷങ്ങൾ ശമിക്കും. ശനിദോഷം അകറ്റുന്നതിനുള്ള അധികാരികൾ ശിവഭഗവാനും ശിവപുത്രന്മാരുമാണെന്ന് കരുതുന്നു.

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ശനീശ്വരന് എള്ളെണ്ണ ഒഴിച്ച് ദീപം തെളിച്ച് വഴിപാടുകൾ നടത്തിയാൽ ശനിദോഷങ്ങൾ മാറും. ശനിയാഴ്ചതോറും ശനീശ്വരനോ ശിവൻ, അയ്യപ്പൻ, ഹനുമാൻ, ഗണപതി തുടങ്ങിയ മൂർത്തികൾക്കോ നീരാജനം പോലുള്ള വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാലും ശനി ദോഷങ്ങൾ ശമിക്കും. അയ്യപ്പ / ശാസ്താ ക്ഷേത്ര ദർശനവും എള്ളുപായസം വഴിപാടും ഉത്തമമായ ശനി ദോഷ പരിഹാരമാണ്.
താഴെ ചേർത്തിരിക്കുന്ന ശനീശ്വരന്റെ പത്തു നാമങ്ങൾ എന്നും ഭക്തിപൂർവം ജപിക്കുന്നതും ശനിപീഢകൾ അകറ്റും. ശനി അനിഷ്ട രാശിയിൽ ചാരവശാൽ വരുന്ന കാലത്തും ശനിദശയിലും ശനിയുടെ അപഹാരങ്ങൾ
നടക്കുന്ന സമയത്തുമാണ് ശനിദോഷം ശക്തമാകുന്നത്.

നമ്മുടെ ജന്മക്കൂറിന്റെ 4, 7, 10 കൂറുകളിൽ ശനി വരുന്ന കണ്ടകശനി, ജന്മരാശിയിലും രണ്ടിലും പന്ത്രണ്ടിലും
ശനി വരുന്ന ഏഴരശനി, എട്ടിൽ ശനി വരുന്ന അഷ്ടമ ശനി എന്നിവയാണ് ഗോചരാൽ ശനി ദോഷം ശക്തമായി
മാറുന്ന സമയം. ഇതുനുസരിച്ച് ഇപ്പോൾ മകരം, കുംഭം, മീനം കൂറുകളിൽ പിറന്ന നക്ഷത്രക്കാർക്ക് ഏഴരശനി. വൃശ്ചികം, ചിങ്ങം, ഇടവം രാശിക്കാർക്ക് കണ്ടകശനി. കർക്കടകക്കൂറുകാർക്ക് അഷ്ടമശനി. ഇപ്പോൾ കുംഭം രാശിയിലാണ് ശനി. 2025 മാർച്ച് 28 വരെ ശനി കുംഭം രാശിയിൽ നിൽക്കുന്നു. മാർച്ച് 29 പകൽ 12:45 ന് ശനി മീനത്തിൽ. അപ്പോൾ ഇതിൽ മകരം, വൃശ്ചികം, ചിങ്ങം, ഇടവം, കർക്കടകം രാശിക്കാർക്ക് ഗോചര ശനിദോഷം
മാറും. 19 വർഷമുളള ശനിദശയിലും മറ്റ് ദശകളിലെ ശനി അപഹാര കാലത്തും ശനി പീഢകൾ വർദ്ധിക്കും. പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളിൽ ജനിക്കുന്നവർ ആദ്യം അനുഭവിക്കുന്നത് ശനിദശയാണ്. സൂര്യപുത്രനായത് കൊണ്ടാണ് ശനിയെ സൗരി എന്ന് വിളിക്കുന്നത്. മുടന്ത് ഉള്ളതു കൊണ്ട് മന്ദനായി നീങ്ങുന്നു – അതിനാൽ മന്ദൻ എന്ന് പറയുന്നു. മരണം, രോഗം, ദുഃഖം എന്നിവയുടെ കർത്തൃത്വം ശനിക്കാണ്. മകരം, കുംഭം രാശികൾ സ്വക്ഷേത്രം. കുംഭം മൂലക്ഷേത്രം. ഉച്ചരാശി തുലാം. അതിന്റെ 20 ഡിഗ്രി വരെ പരമോച്ചം. മേടം നീചരാശി. അതിന്റെ 20 ഡിഗ്രി വരെ പരമ നീചം. ഓരോ രാശിയിലും 30 മാസം വീതമാണ് ശനി നിൽക്കുന്നത്. ശനിയാഴ്ച ശനിക്ക് ആധിപത്യമുള്ള ദിവസമാണ്. ശനീശ്വരനെ വീടുകളിൽ പൂജിച്ചു കൂടാ ക്ഷേത്രത്തിൽ തന്നെ പൂജിക്കണം എന്ന് വിധിയുണ്ട്.

ശനീശ്വരന്റെ പത്തു നാമങ്ങൾ
കോണസ്ഥ: പിംഗളോ ബഭ്രു:
കൃഷ്ണ, രൗദ്രോ അന്തകോ യമ:
സൗരി, ശനൈശ്ചരോ മന്ദ: പിപ്പലാദേന
സംസ്തുത: ഏതാനി ദശ നാമാനി
പ്രാതരുത്ഥായ യ: പഠേത് ശനൈശ്ചരകൃതാ
പീഡാ ന കദാചിത് ഭവിഷ്യതി

കോണസ്ഥൻ, പിംഗളൻ, ബഭ്രു, കൃഷ്ണ, രൗദ്രൻ, അന്തകായൻ, സൗരി, ശനീശ്വരൻ, മന്ദൻ, പിപ്പലാദൻ –
ഈ പത്തുനാമങ്ങൾ നിത്യവും ഉരുവിട്ടാൽ ശനീശ്വരന്റെ പീഢകൾ ഒഴിയും. ദശരഥൻ രചിച്ച ശനീശ്വരാഷ്ടകത്തിൽ ഉള്ളതാണ് ഈ ശ്ലോകം. ശനീശ്വരൻ ദേവതയും ത്രിഷ്ടുപ്പ് ഛന്ദ:സുമായ ഈ മന്ത്രം ജപിച്ച് ശനിപ്രീതി നേടിയാൽ എല്ലാ ആഗ്രഹങ്ങളും അതായത് സർവാഭീഷ്ടസിദ്ധിയാണ് ഫലം. ദിവസവും രാവിലെയാണ് ജപിക്കേണ്ടത്.

Summary: Powerful 10 name Shani Mantra for removing Shani Dosham

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?