Wednesday, December 10, 2025
Wednesday, December 10, 2025
Home » ജോലിലഭിക്കാനും തൊഴിൽ തടസ്സം മാറാനും ഹനുമാൻ സ്വാമിക്ക് ശരണം

ജോലിലഭിക്കാനും തൊഴിൽ തടസ്സം മാറാനും ഹനുമാൻ സ്വാമിക്ക് ശരണം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ജോലി ലഭിക്കാത്തവർക്കും ജോലിയിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവർക്കും വിദ്യാതടസം, വിവാഹ തടസം, ആപത്തുകൾ, മാറാരോഗങ്ങൾ, ദാരിദ്ര്യം, അപകടങ്ങൾ
എന്നിവ നേരിടുന്നവർക്കും അതിൽ നിന്നെല്ലാം മോചനം
നേടാൻ ഹനുമാൻ സ്വാമിയെ ഉപാസിക്കാം. ഇതിനായി ഹനുമാൻ സ്വാമിയെ കേന്ദ്രീകരിച്ച് ധാരാളം ഉപാസനാ പദ്ധതികളുണ്ട്. പെട്ടെന്നുള്ള ഫലപ്രാപ്തിക്ക് കൃത്യമായ വ്രതം, പ്രാർത്ഥന, ഉത്തമനായ ഒരു കർമ്മിയുടെ മാർഗ്ഗ നിർദ്ദേശം എന്നിവ സഹായിക്കും. ഇതെല്ലാം ഒത്തു ചേർന്നാൽ ദോഷങ്ങൾ അതിവേഗം അകന്നു പോകും. ഇതിനൊപ്പം ഹനുമാൻ സ്വാമിയുടെ ക്ഷേത്ര ദർശനവും വഴിപാടുകളും ദോഷം പരിഹരിക്കാൻ ഏറ്റവും നല്ലതാണ്. ഇത്തരം വഴിപാടിൽ മുഖ്യമാണ് വെറ്റിലമാല ചാർത്തൽ. ഇതിനൊപ്പം മൂല മന്ത്രം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്താൽ അതിവേഗം ഫലം ലഭിക്കും.
ആഞ്ജനേയ മൂലമന്ത്രം
ഓം ഹം ഹനുമതേ നമഃ

ആഞ്ജനേയ മൂലമന്ത്രം 108 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കുക. ശ്രീരാമ ഭക്തനായ ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചാൽ ഏതൊരു വിഷയത്തിലെയും ഭയപ്പാടും ശത്രുദോഷവും മാറി മനോധൈര്യവും ഉത്സാഹവും പ്രവർത്തന മികവും ഉണ്ടാകും. ഹനുമദ് മന്ത്രങ്ങൾ ജപിക്കുന്ന വ്യക്തി ശ്രീരാമന്റെയോ വിഷ്ണു ഭഗവാന്റെയോ മന്ത്രങ്ങൾ കൂടി ജപിക്കണം. ഓം രാം രാമായ നമഃ , ഓം നമോ നാരായണായ എന്നിവയാണ് ശ്രീ രാമന്റെയും വിഷ്ണുവിന്റെയും മന്ത്രങ്ങൾ. ശ്രീരാമ ജയം
എന്ന് നിരന്തരം ജപിക്കുന്നതും നല്ലതാണ്. ആഞ്ജനേയ മഹാമന്ത്രജപമാണ് ശത്രു ദോഷ – ശാപ ദോഷങ്ങൾ മാറ്റുന്നതിന് മറ്റൊരു മാർഗ്ഗം.

ആഞ്ജനേയ മഹാമന്ത്രം
ഓം നമോ ഭഗവതേ ആഞ്ജനേയായ
മഹാബലായ വീരായ ഹം ഹനുമതേ
മഹാവീരാത്മനേ നമഃ

ഈ മന്ത്രം 84 തവണ വീതം ജപിക്കണം. നിത്യജപത്തിന് നല്ലതാണ്. ബ്രഹ്മചര്യം നിർബ്ബന്ധമില്ല. ശത്രുക്കൾ ക്ഷയിക്കും. ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകും.

വെറ്റില മാല ചാർത്തൽ
ഹനുമാൻ സ്വാമിക്ക് വെറ്റിലമാല വളരെയധികം
പ്രിയങ്കരമാണ്. ജോലി ലഭിക്കാത്തവരും ജോലിയിൽ
ക്ലേശം അനുഭവിക്കുന്നവരും ഹനുമാൻ സ്വാമിക്ക് ഈ
വഴിപാട് നടത്തിയാൽ പെട്ടെന്ന് ഫലം ലഭിക്കും. അവരവരുടെ വയസ്സ് അനുസരിച്ച് വെറ്റില കൊണ്ട് മാലയുണ്ടാക്കി ചാർത്തുകയാണ് വേണ്ടത് – സ്വയം മാലകെട്ടുന്നത് ഏറ്റവും നല്ലത്. മാല കെട്ടാൻ അറിയാത്തവർ മറ്റൊരാളെക്കൊണ്ട് മാലകെട്ടിച്ച് നന്നായി പ്രാർത്ഥിച്ച് സ്വയം ക്ഷേത്രത്തിൽ സമർപ്പിക്കുക. 7 ശനിയാഴ്ച ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും. ദോഷ ദുരിതം കൂടുതൽ ഉള്ളവർക്ക് 12, 21, 41, തുടങ്ങി യഥാശക്തി പ്രാവശ്യം ചെയ്യാം.

ALSO READ

ആഞ്ജനേയ മന്ത്രം
തൊഴിൽ ദുരിതം മാറാൻ
ഓം ഹം ഹനുമതേ നമഃ എന്ന ആഞ്ജനേയ മന്ത്രം
കർമ്മമേഖലയിലെ ദുരിതങ്ങൾക്ക് പരിഹാരമാണ് . തൊഴിലില്ലാത്തവർക്ക് തൊഴിൽ ലബ്ധിക്കും. തൊഴിൽ രംഗത്ത് കഷ്ടപ്പെടുന്നവർക്ക് അത് പരിഹരിക്കുന്നതിനും ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചാൽ മതി.
28 വീതം, വ്രതനിഷ്ഠയോടെ 2 നേരം, 28 ദിവസം ജപിക്കണം. നിത്യേന ജപിക്കാം. ബുധൻ, ശനി ദിവസങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച് ജപം തുടങ്ങണം. നെയ് വിളക്ക് തെളിക്കുന്നതും ഉത്തമം.

( സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655 )

Story Summary: Powerful Hanuman Swamy Mantra for getting a job immediately


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?