Wednesday, December 10, 2025
Wednesday, December 10, 2025
Home » ശത്രുദോഷവും കടവും ഗ്രഹപ്പിഴയും അതിവേഗമകറ്റാൻ ഇതാണ് മാർഗ്ഗം

ശത്രുദോഷവും കടവും ഗ്രഹപ്പിഴയും അതിവേഗമകറ്റാൻ ഇതാണ് മാർഗ്ഗം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

അതിവേഗം പ്രസാദിക്കുന്ന നരസിംഹഭഗവാനെ ഉപാസിച്ചാൽ എല്ലാ വിധത്തിലുമുള്ള ശത്രുദോഷങ്ങളും ദൃഷ്ടിദോഷങ്ങളും വ്യാഴം, ശനി ഗ്രഹദോഷങ്ങളും അവസാനിക്കും. വിഷ്ണു ഭഗവാന്റെയോ, നരസിംഹ മൂർത്തിയുടെയോ ക്ഷേത്രസന്നിധിയിൽ സുദർശന ഹോമം നടത്തിയാൽ ഗ്രഹദോഷം, ദൃഷ്ടിദോഷം, കടം എന്നിവ ഉടൻ പരിഹരിക്കാം. ജാതകത്തിലെ ശത്രുബാധ, രോഗബാധ, പ്രേതബാധ, വിവാഹതട‌സം എന്നിവ മാറാൻ ലക്ഷ്മീ സമ്മേത നരസിംഹമൂർത്തിയെ പൂജിച്ചാൽ മതി.

വ്യാഴാഴ്ചകളിൽ വിഷ്ണു – നരസിംഹമൂർത്തി ക്ഷേത്ര ദർശനം, അരയാൽ പ്രദക്ഷിണം നരസിംഹമൂർത്തി മന്ത്രജപം എന്നിവ നടത്തുന്നത് ശത്രുക്കളുടെ ഉപദ്രവം കുറയ്ക്കുന്നതിന് സഹായിക്കും. വ്യാപാരത്തിലെയും മറ്റ് കർമ്മരംഗങ്ങളിലെയും എതിരാളികളുടെ ഉപദ്രവങ്ങൾ കുറയുന്നതിനും ഇത് നല്ലതാണ്. നരസിംഹജയന്തി, ചോതി നക്ഷത്രദിനം എന്നിവയും നരസിംഹ മൂർത്തിയെ ഉപാസിക്കാൻ ഉത്തമമാണ്. സൗമ്യമൂർത്തിയായ മഹാവിഷ്ണുവിന്റെ അതിരൗദ്രഭാവമാണ് നരസിംഹം. നരസിംഹമൂർത്തിക്ക് ക്ഷേത്രമില്ലാത്ത സ്ഥലമാണെങ്കിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തിയാൽ മതി.

വിഷ്ണുവിന്റെ അവതാരമായതിനാലാണ് വ്യാഴാഴ്ച നരസിംഹമൂർത്തിക്കും പ്രധാനമായത്. ഭഗവാന്റെ അവതാരം ചോതി നക്ഷത്രത്തിൽ സന്ധ്യാസമയത്ത് ആയിരുന്നതിനാൽ ആ സമയത്തും ആ നക്ഷത്രത്തിലും നരസിംഹമൂർത്തി മന്ത്രം ജപിക്കുന്നത് അഭീഷ്ടങ്ങൾ
സാധിക്കുന്നതിന് വളരെ നല്ലതാണ്. വ്രതമെടുത്തു പ്രാർത്ഥിച്ചാൽ കൂടുതൽ ഫലം ലഭിക്കും. ദുഷ്ടനായ ഹിരണ്യകശിപുവിന്റെ മദം തീർത്ത് നിഗ്രഹിച്ച് തന്റെ ഭക്തൻ പ്രഹ്‌ളാദനെ രക്ഷിച്ച് ഭക്തനാക്കി മാറ്റുകയാണ് വിഷ്ണുഭഗവാൻ നരസിംഹാവതാരത്തിലൂടെ ചെയ്തത്. മൃഗീയവാസനകൾ നശിപ്പിച്ച് നല്ല പ്രവൃത്തികളിലേക്ക് തിരിഞ്ഞാൽ ഏതൊരു വ്യക്തിക്കും ഉത്തമ വ്യക്തിയായി മാറാനാകും. മനോഭിലാഷങ്ങൾ സാക്ഷാത്കരിക്കാം: ഇതാണ് നരസിംഹ അവതാരം പകരുന്ന സന്ദേശം.

പാനകമാണ് നരസിംഹമൂർത്തിയുടെ നിവേദ്യം. ശത്രുദോഷശാന്തിയാണ് ഈ വഴിപാടിന്റെ പ്രധാന ഫലം. ചെറുപയർ വഴിപാട് നടത്തിയാൽ തടസങ്ങൾ മാറും. രക്തപുഷ്പാഞ്ജലി കഴിച്ചാൽ ദൃഷ്ടി, ശത്രു, ഗ്രഹപ്പിഴ ശാന്തി ലഭിക്കും. പുരുഷസൂക്താർച്ചന, ഐശ്വര്യമേകും. ശർക്കരപായസം മന:ശാന്തിക്കും പാൽപ്പായസം ഇഷ്ടസിദ്ധിക്കും തുളസിമാല പാപമോചനം ലഭിക്കാനും ചുവന്നമാലയും ചുവന്നപട്ടും ആഭിചാരദോഷങ്ങൾ ശമിക്കുന്നതിനും ഉത്തമമാണ്.

നരസിംഹമൂർത്തി മന്ത്രം

ALSO READ

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

വ്രതമെടുത്ത് നരസിംഹമൂർത്തിയെ പ്രീതിപ്പെടുത്താൻ ബ്രഹ്മചര്യം പാലിച്ച് മത്സ്യമാംസാദികൾ ഉപേക്ഷിച്ച് തലേദിവസം മുതൽ വ്രതം അനുഷ്ഠിക്കണം. ഓം നമോ നാരായണായ 108 തവണ ജപിച്ച ശേഷം ക്ഷേത്രത്തിന് 7 പ്രദക്ഷിണവും അരയാലിന് 7 പ്രദക്ഷിണം വച്ച ശേഷം വ്രതമെടുക്കുന്നവർ നരസിംഹമൂർത്തി മന്ത്രം 36 തവണ ജപിക്കണം. കടുത്ത ശത്രുദോഷമാണെങ്കിൽ 41 ദിവസം കഠിനവ്രതത്തോടെ ദിവസവും 108 തവണ വീതം
നരസിംഹമൂർത്തി മന്ത്രം ജപിക്കുക.

ലക്ഷ്മീനരസിംഹമന്ത്ര ജപം ധനലബ്ധിക്ക് ഉത്തമമാണ്. 86 തവണ വീതം 36 ദിവസം മന്ത്രോപദേശം നേടി ജപിച്ചാൽ ധനലാഭം, പ്രശസ്തി ഐശ്വര്യം എന്നിവയാണ് ഫലം. പരീക്ഷവിജയം, ഓർമ്മശക്തി, ബുദ്ധിശക്തി വർദ്ധിക്കുന്നതിനും നരസിംഹപൂജ നല്ലതാണ്. 108 തവണ വീതം ജപിക്കുക. 28 ദിവസം ജപിച്ചാൽ അത്ഭുതഫലം ലഭിക്കും. തൊഴിൽ വിജയത്തിനും കർമ്മരംഗത്ത് അസൂയാവഹമായ നേട്ടത്തിനും നരസിംഹ മൂർത്തിയെ ആശ്രയിക്കാം. 28 ദിവസം 28 തവണ വീതം ജപിക്കണം. വ്രതം വേണം. എന്നും ജപിക്കാം.

ധനലബ്ധിക്ക്
ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ
ലക്ഷ്മീ പ്രിയായ
നാരസിംഹായ നമഃ

പരീക്ഷവിജയത്തിന്
ഓം ശ്രീം ഇന്ദ്രായ ഉഗ്രരൂപായ
സർവ്വ രൂപായ നിത്യായ ശ്രീ നമോ
ഭഗവതേ നാരസിംഹായ മഹതേ
തേജോമയായ സർവ്വ വന്ദ്യാത്മനേ
പരമാത്മനേ ശ്രീം നാരായണായ
നമോ നമഃ

തൊഴിൽ വിജയത്തിന്
ഓം നമഃ നാരസിംഹായ
ശത്രുക്ഷയകരായ
പൂർണ്ണായ നമോ നാരായണായ
വിഷ്ണവേ
ത്രൈലോക്യനാഥായ
കർമ്മസിദ്ധപ്രദായ
ശ്രീം ശ്രീം ശ്രീം നാരസിംഹവപുഷേ നമഃ

Story Summary: Significance Narasimha Swamy worshipping and Benefits of Powerful Narasimha Mantra Recitation

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?