Wednesday, December 10, 2025
Wednesday, December 10, 2025
Home » തൊഴിലും ധനസമൃദ്ധിയും സർവ്വവശ്യവുംനൽകും രാജഗോപാലമന്ത്രാർച്ചന

തൊഴിലും ധനസമൃദ്ധിയും സർവ്വവശ്യവുംനൽകും രാജഗോപാലമന്ത്രാർച്ചന

by NeramAdmin
0 comments

ജ്യോതിഷി പ്രഭാസീന സി പി

അത്ഭുതകരമായ ഫലസിദ്ധിയുള്ള ഒരു ശ്രീകൃഷ്ണ മന്ത്രമാണ് രാജഗോപാലമന്ത്ര ജപം. തൊഴിൽ രംഗത്ത് ഉയർച്ച, തൊഴിൽ ലബ്ധി, സർവ്വവശ്യം, ധനസമൃദ്ധി വ്യാഴദോഷപരിഹാരം എന്നിവയ്ക്ക് അത്യുത്തമമാണ് ഈ മന്ത്രം കൊണ്ട് ശ്രീകൃഷ്ണന്റെ അല്ലെങ്കിൽ വിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന പുഷ്പാഞ്ജലി.

ദിവസവും ഈ മന്ത്രം 108 ഉരു ജപിക്കുന്നത് എല്ലാവിധ ഉയർച്ചയും നൽകും. തൊഴിൽലബ്ധി മാത്രമല്ല, തൊഴിൽ രംഗത്ത് ലാഭവും അസൂയാവഹമായ പുരോഗതിയും ഉണ്ടാകും. എല്ലാത്തരത്തിലുമുള്ള വ്യാഴദോഷങ്ങൾക്കും ശത്രുദോഷ, ശാപദോഷങ്ങൾക്കും പരിഹാരമാണ് ഈ ശ്രീകൃഷ്ണ മന്ത്ര ജപം എന്ന് വിശ്വസിക്കുന്നു. ഈ മന്ത്രം പതിവായി ജപിച്ചാൽ എല്ലാ ഭയപ്പാടുകളും ദുരിതങ്ങളും അലച്ചിലുകളും മാറും. വിദ്യാസംബന്ധമായ പുരോഗതി നേടാനും പ്രയോജനപ്പെടും. ഔദ്യോഗികമായി ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും തടസങ്ങളും നീക്കുന്നതിനും ഇത് നല്ലതാണ്. കർമ്മം ചെയ്യുന്നതിന് വേണ്ട കാര്യപ്രാപ്തി കൈവരുത്തും. കലാരംഗത്തെ തടസങ്ങൾ അകറ്റി മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനും കൂടുതൽ ആൾക്കാരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനും ഇത് സഹായിക്കും.

ഇപ്പോൾ ഗോചരാലും, ദശാപഹാരങ്ങളുടെ ഫലമായും ദോഷങ്ങൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മുക്തി നേടാൻ രാജഗോപാല മന്ത്രജപം സഹായിക്കും. രാജഗോപാലമന്ത്രം ജപിക്കുമ്പോൾ ഋഷിഃ ചന്ദഃസ് ചേർത്ത് ജപിക്കാൻ ശ്രദ്ധിക്കണം. തുളസിയുടെയോ രുദ്രാക്ഷത്തിന്റെയോ ജപമാല ഉപയോഗിച്ച് 108 പ്രാവശ്യം ജപിക്കുന്നത് വളരെ നല്ലതാണ്. അത്രയും കൂടുതൽ ജപിക്കാൻ സാധിക്കാത്തവർ 36 പ്രാവശ്യമോ 28 പ്രാവശ്യമോ 21 പ്രാവശ്യമോ ജപിച്ചാൽ മതി. ശ്രീകൃഷ്ണ ഭഗവാനെ മനസ്സിൽ സങ്കല്പിച്ച് നെയ് വിളക്ക് കൊളുത്തി ജപിക്കുന്നതാണ് ഏറ്റവും നല്ലത്.

രാജഗോപാലമന്ത്രം

ശ്രീ നാരദഃ ഋഷിഃ അനുഷ്ടുപ്പ് ഛന്ദഃ
രാജഗോപാലക മഹാവിഷ്ണുർദ്ദേവത.

ALSO READ

ഓം കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താനാം അഭയംങ്കര ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനയ

ജ്യോതിഷി പ്രഭാസീന സി പി, +91 9961442256
Email ID: prabhaseenacp@gmail.com

Story Summary: Significance and Benefits of Rajagopala Mantra Pushpanjali


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?