Wednesday, December 10, 2025
Wednesday, December 10, 2025
Home » സർവ്വശക്തിസ്വരൂപിണി ഭുവനേശ്വരി;വശ്യശക്തിയും ചന്ദ്രദോഷ മുക്തിയും തരും

സർവ്വശക്തിസ്വരൂപിണി ഭുവനേശ്വരി;വശ്യശക്തിയും ചന്ദ്രദോഷ മുക്തിയും തരും

by NeramAdmin
0 comments

ദശമഹാവിദ്യ – 4
ഭൗതിക ലോകത്തിന്റെ ഈശ്വരി എന്നർത്ഥം വരുന്ന ഭുവനേശ്വരി സർവ്വശക്തി സ്വരൂപിണിയാണ് ഹ്രീം എന്ന ബീജാക്ഷരത്താൽ ദേവി സ്തുതിക്കപ്പെടുന്നു.

ആദിപരാശക്തിയുടെ ദശാമഹാവിദ്യകളിലെ നാലാം ഭാവമാണിത്. പ്രജാക്ഷേമം ദേവിയുടെ അധികാരത്തിൽ വരുന്നു. പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നത് ഭുവനേശ്വരിയാണ്. ചന്ദ്രപ്രീതിക്കായി ദേവിയെ ഭജിച്ചാൽ ചന്ദ്രഗ്രഹ ദോഷങ്ങളും ചന്ദ്രദശാകാലത്തെ ദോഷങ്ങളും അപഹാര, ഗോചരഫല ദോഷങ്ങളും ഇല്ലാതാകുന്നു.

ഭുവനേശ്വരിയെ പരദേവതയായി പല കുടുംബങ്ങളിലും ഭജിക്കുന്നു. തോട്ടിയും, പാശവും ചന്ദ്രക്കലയും ധരിച്ച് ഉദയസൂര്യശോഭയോടെ മൂന്നു കണ്ണുകളോടെ അഭയവര മുദ്രയോടെ ദേവി വിളങ്ങുന്നു. ഭുവനേശ്വരനായ ശിവന്റെ ശക്തിയാണ് ഭുവനേശ്വരി. വിദ്യാസ്വരൂപിണിയും ശക്തിസ്വരൂപിണിയും ആയതിനാലാണ് നവരാത്രിയിൽ പൂജിക്കപ്പെടുന്നത്.

ത്രിഭുവനങ്ങളുടെയും ഈശ്വരിയായി ഭുവനേശ്വരിയെ സങ്കല്പിക്കുന്നു. അനന്തമായ ഭുവനം ഭുവനേശ്വരിയുടെ ശരീരമായും ഇവിടുത്തെ ജീവജാലങ്ങൾ ദേവിയുടെ ആഭൂഷണങ്ങളായും കരുതുന്നു. തന്നിൽ നിന്ന് വിടരുന്ന സുന്ദരമായ കുസുമം എന്ന പോലെ ഈ പ്രപഞ്ചത്തെ ആകമാനം ദേവി സൃഷ്ടിക്കുന്നു. കാലവും ദേശവും ഈ ദിവ്യജനനിയിൽ നിലനിൽക്കുന്നു . കാലരൂപിണിയായ മഹാകാളിയാണ് അവൾ, ചരാചരങ്ങളുടെ മഹാരാജ്ഞി ആയ ത്രിപുരസുന്ദരിയും അവളാണ്. കാളി ക്രിയാശക്തി ആണ്. ത്രിപുരസുന്ദരി ജ്ഞാനശക്തിയും. ഭുവനേശ്വരി പ്രേമസ്വരൂപമായ ഇച്ഛാശക്തിയാണ്. അതുകൊണ്ടാണ് വശ്യസിദ്ധിക്ക് ഭുവനേശ്വരിയെ ധ്യാനിക്കുന്നത്.

കാലത്തിന്റെ നിർമ്മാതാവ് കാളിയാണ്. ദേശത്തിന്റെ അധിപ ഭുവനേശ്വരി എന്ന് പ്രകീർത്തിക്കപ്പെടുന്നു. കാളി കാലത്തിൽ സംഭവപരമ്പകൾ സൃഷ്ടിക്കുമ്പോൾ ഭുവനേശ്വരി വസ്തുക്കളെ സൃഷ്ടിക്കുന്നു. ദേവിയുടെ സൃഷ്ടിയായ ലോകവസ്തുക്കളുടെ മേൽ കാലരൂപിണി ആയ കാളി നൃത്തം വക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ഭുവനേശ്വരിയുടെ അനന്തദേഹത്തിലെ അലകൾ മാത്രമാണ്. ത്രിപുരസുന്ദരിയോട് സാമ്യമുള്ള രൂപമാണ് ഭുവനേശ്വരിയുടേത്. ഉദയസൂര്യന്റെ നിറം, നെറ്റിയില് ചന്ദ്രക്കല, നാലു കൈകൾ , ത്രിനേത്രം, നാല് കൈകളിൽ പാശം, അങ്കുശം, അഭയം, വരദം. ഭുവനേശ്വരിയെ ‘ശ്രീമാതാ’ മന്ത്രത്താൽ ഉപാസിക്കാം. ദേവിയുടെ ലളിതവും സ്വാഭാവികമായ മന്ത്രമാണത്.
ലളിതാ സഹസ്രനാമത്തിലെ ആദ്യ മന്ത്രമായ ശ്രീമാത്രേ
നമഃ വളരെ ശക്തിയുള്ള മന്ത്രമാണ്. ഓം ഹ്രീം നമഃ എന്ന
ഭുവനേശ്വരി മന്ത്രം ഗുരുപദേശം നേടി മാത്രമേ ജപിക്കാൻ
പാടുള്ളു. അല്ലെങ്കിൽ തിരിച്ചടികൾ നേരിടേണ്ടി വരാം
എന്ന് ആചാര്യന്മാർ പറയുന്നു. അതിന്റെ സൂചന കണ്ടാൽ പ്രായശ്ചിത്തമായി 108 തവണ ഓം ജപിക്കണം. തുടർന്ന്
ഭുവനേശ്വരി മന്ത്രം ജപിക്കരുത്.

ഭുവനേശ്വരി ധ്യാനം
ഉദയദ് ദിന ദ്യുതം ഇന്ദു കിരീടാം
തുംഗ കുചാം നയന ത്രയ യുക്താം
സ്‌മേര മുഖീം വരദാ അങ്കുശ പാശം
അഭീതി കരാം പ്രഭജേ ഭുവനേശീം

(സാരം : ഉദയസൂര്യന്റെ തേജസോടെ വിളങ്ങുന്ന, ശിരസിൽ ചന്ദ്രക്കല കിരീടമായി ധരിച്ച, ഉന്നതമായ മാറിടമുള്ള, സൂര്യ ചന്ദ്രന്മാരെയും അഗ്നിയെയും കണ്ണുകളിൽ ആവാഹിച്ച, സുസ്മേര വദനയായ, അഭയ, വര മുദ്രകളും കയറും തോട്ടിയും കൈകളിൽ ഏന്തിയ ദേവി ഭുവനേശ്വരിയെ ഞാൻ സാഷ്ടാംഗം നമിക്കുന്നു)

Story Summary: Navaratri Fourth Day Worshipping: Desha Mahavidya, Bhuvaneshwari Devi

ALSO READ


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?