Wednesday, December 10, 2025
Wednesday, December 10, 2025
Home » കടങ്ങളും ശത്രു ശല്യവും എതിർപ്പുംഉന്മൂലനം ചെയ്യും ബഹളാമുഖി ദേവി

കടങ്ങളും ശത്രു ശല്യവും എതിർപ്പുംഉന്മൂലനം ചെയ്യും ബഹളാമുഖി ദേവി

by NeramAdmin
0 comments

ദശമഹാവിദ്യ – 8
അക്കങ്ങളുടെ ദേവതയാണ് ബഹളാമുഖി. ചലനാത്മക ഭാവമാണ് ഈ ശക്തിയുടെ പ്രത്യേകത. ബഹളാമുഖൻ എന്ന ശിവഭാവത്തിന്റെ ശക്തിയാണ് ബഹളാമുഖി. ദശമഹാവിദ്യയിലെ ഏഴാമത്തേതായ ഈ ഭാവത്തിന്റെ പ്രത്യേകത എതിർപ്പുകളെ അനുകൂലമാക്കി മാറ്റും എന്നതാണ്. ഈ ശക്തിസ്വരൂപം ശത്രുവിനെ മിത്രമാക്കും. തിന്മയെ നന്മയാക്കുകയും ചെയ്യും. മാർഗ്ഗതടസ്സങ്ങൾ ഈ ദേവീഭാവം ഇല്ലാതാക്കുന്നു. പ്രകൃതിക്കു വിരുദ്ധമായി പ്രവർത്തിക്കുന്നവരെയെല്ലാം ബഹളാമുഖി ഇല്ലാതാക്കും. എതിർശക്തിയിൽ നിന്നു രക്ഷപ്പെടാൻ ബഹളമുഖിയെ ആരാധിക്കണം. ക്രോധത്തെ ശമിപ്പിക്കും. ദുർഗുണങ്ങൾ സദ്ഗുണങ്ങളാക്കി മാറ്റാൻ സഹായിക്കും. പ്രശസ്തിയും
സൽപ്പേരും സമ്മാനിക്കും. ഏത് തരത്തിലുള്ള ശത്രു ശല്യവും നശിപ്പിക്കാൻ ബഹളാമുഖിയെ ഉപാസിച്ചാൽ മതി. എത്ര കഠിനമായ എതിര്‍പ്പിനെയും അനുകൂലമാക്കി മാറ്റാനും ഉപാസകന്റെ മാര്‍ഗത്തിന് തടസ്സമാകുന്ന സകല പ്രതിബന്ധങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കാനും ഈ ശക്തിക്ക് കഴിയും. മത്സരങ്ങളില്‍ വിജയിക്കാം. കടങ്ങൾ ഇല്ലാതാക്കാം. പ്രകൃതിശക്തികളെ വരെ അനുകൂലമാക്കി മാറ്റാം. ദേവിയുടെ പതി എകവക്ത്രമഹാരുദ്രനാണ്. മഞ്ഞ നിറമുളള വസ്ത്രങ്ങള്‍ ധരിച്ച ദേവി പീതാംബര എന്നും അറിയപ്പെടുന്നു. അതിനാൽ മഞ്ഞവസ്ത്രം ധരിച്ച് മഞ്ഞൾ മണി കോർത്ത ജപമാല ഉപയോഗിച്ച് കിഴക്ക് ദർശനമായി ഇരുന്നാണ് ബഗളാമുഖി മന്ത്രം ജപിക്കേണ്ടത്. ഈ ദേവിയെ ആരാധിക്കുന്നവർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനും എതിരാളികളെ തട്ടിയകറ്റാനും ആർക്കും കീഴടക്കാൻ കഴിയാത്ത ശക്തി ആർജ്ജിക്കാനും കഴിയും. അക്കങ്ങളുടെ ദേവതയായി കണക്കാക്കുന്നതിനാൽ നവരാത്രിയിൽ പൂജിക്കുന്നു. ചൊവ്വാദോഷം മാറ്റാൻ ബഗളാമുഖിയെ സ്തുതിക്കുക. ഉത്തമ ഗുരുവിന്റെ ഉപദേശമില്ലാതെ ബഗളാമുഖി മന്ത്രം ജപിച്ചാൽ മാനസികരോഗമോ ബുദ്ധിമാന്ദ്യമോ വരെ സംഭവിക്കാം. അതിനാൽ മന്ത്രം ഇവിടെ ചേർക്കുന്നില്ല.

ബഗളാമുഖി ധ്യാനം

സൗവര്‍ണ്ണാസന സംസ്ഥിതാം ത്രിനയനാം പീതാംശുകോല്ലാസിനീം
ഹേമാഭാംഗ രുചിം ശശാങ്ക മകുടാം
സച്ചമ്പക സ്രഗ്യുതാം
ഹസ്തൈര്‍ മുദ്ഗര പാശ വജ്ര രശനാ
സംബിഭ്രതീം ഭൂഷനൈര്‍
വ്യാപ്താംഗീം ബഗളാമുഖീം ത്രിജഗതാം
സംസ്തംഭിനീം ചിന്തയേത്

(സ്വര്‍ണ സിംഹാസനത്തില്‍ ഇരിക്കുന്നവളും മൂന്നു കണ്ണുള്ളവളും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചവളും ശിരസ്സില്‍ ചന്ദ്രക്കല ധരിച്ചവളും ഗദ, പാശം, വജ്രം എന്നിവ ധരിച്ചവളും ത്രിലോകങ്ങളെയും സ്തംഭിപ്പിക്കുന്നവളും ആയ ബഗളാമുഖിയെ ധ്യാനിക്കുന്നു.)

Story Summary: Desha Mahavidya 8: Significance of Bagalamukhi

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?