Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗണപതിയെ ഭജിക്കുമ്പോൾ അശുഭചിന്ത പാടില്ല; ഉടൻ അനുഗ്രഹം നേടാൻ വേണ്ടത്

ഗണപതിയെ ഭജിക്കുമ്പോൾ അശുഭചിന്ത പാടില്ല; ഉടൻ അനുഗ്രഹം നേടാൻ വേണ്ടത്

by NeramAdmin
0 comments

മംഗളഗൗരി
ഗണപതി ഭഗവാനെ ആരാധിക്കുന്നവർ ശുഭചിന്തയ്ക്ക് പ്രാധാന്യം നൽകാൻ എപ്പോഴും ശ്രദ്ധിക്കണം. വിഘ്ന നിവാരണത്തിനും അതിവേഗമുള്ള ആഗ്രഹസിദ്ധിക്കും ഗണപതിയെ ഉപാസിക്കുമ്പോൾ ഒരു കാരണവശാലും അശുഭ ചിന്തകൾ മനസിൽ വരരുത്. പ്രാർത്ഥനയിൽ പോസിറ്റീവായ വാക്കുകൾ മാത്രം ഉപയോഗിക്കുക. ഉദാഹരണത്തിന് എൻ്റെ രോഗം മാറ്റണേ എന്നല്ല എനിക്ക് പൂർണ്ണ ആരോഗ്യം നൽകണേ ഭഗവാനെ എന്നു വേണം പ്രാർത്ഥിക്കാൻ.

വീടിൻ്റെ കന്നിമൂല ഭാഗത്ത് കറുക നട്ടുവളർത്തുക എല്ലാ മാസവും ജന്മനാളുകളിൽ അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ കൂട്ടുഗണപതി ഹോമത്തിന് നൽകുക, സന്ധ്യാനേരത്ത് ഗണപതി ധ്യാനം, ജപം ഇവ നടത്തുക, പൂജാമുറിയിലിരുന്ന് ഗണപതിയുടെ മൂല മന്ത്രം ഗണേശ ഗായത്രി , സങ്കഷ്ട നാശന ഗണപതി സ്തോത്രം
തുടങ്ങിയവ സന്ധ്യയ്ക്ക് ജപിക്കുക എന്നിവ ഗണപതി പ്രീതിക്ക് ഏറെ നല്ലതാണ്.

യഥാർത്ഥ ഭക്തന്റെ മനസിൽ ഒരിക്കലും കളങ്കം പാടില്ല. കളങ്കമില്ലാത്താ മനസാക്ഷിക്കുന്ന നിരക്കുന്ന പ്രാർത്ഥന തീർച്ചയായും ഫലിക്കും. ചെറിയ തെറ്റുകുറ്റങ്ങൾ പോലും ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് ചിത്തം ശുദ്ധമാക്കി വേണം പുതിയ പ്രാർത്ഥനകൾ ഗണേശനോട് പറയാൻ. നിരന്തരമായ പ്രാർത്ഥന നമ്മുടെ ഇച്ഛാശക്തിയിൽ ഉറയ്ക്കുമ്പോൾ ഭഗവാൻ ക്രിയാശക്തിയായി പരിണമിച്ച് ആഗ്രഹങ്ങൾ സാധിച്ചു തരും. ഭയം, അന്ധവിശ്വാസം, അസൂയ, ദേഷ്യം, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ ദുർവികാരങ്ങൾ ഒഴിവാക്കണം. എങ്കിലേ പ്രാർത്ഥനകൾ ഫലിക്കൂ. ശത്രുവാണെങ്കിലും ഒരിക്കലും അന്യർക്ക് നാശം വരുന്നതും ദോഷം വരുത്തുന്നതുമായ ഒന്നും തന്നെ ആവശ്യപ്പെടരുത്. അത് നമുക്കുള്ള പുണ്യം കൂടി നഷ്ടമാക്കും. ശത്രുത, കഷ്ടപ്പാടുകൾ, രോഗം, ദുരിതം ഇവയിൽ നിന്നും രക്ഷിക്കാൻ മാത്രം പ്രാർത്ഥിക്കുക. രാത്രി ഉറങ്ങും മുൻപ് അറിഞ്ഞോ അറിയാതെയാേ പറ്റിപ്പോയ തെറ്റുകൾക്ക് ഗണപതി ഭഗവാനോട് ക്ഷമ പറയണം. ദു:സ്വപ്നങ്ങളില്ലാതെ സുഖമായി ഉറങ്ങാനും അഭീഷ്ട സിദ്ധിക്കും പ്രാർത്ഥിക്കണം.

ഗണപതി ഭഗവാന്റെ രൂപം മനസിൽ സങ്കല്പിച്ച് ഓം ഗം ഗണപതയേ നമഃ എന്ന് കഴിയുന്നത്ര തവണ ജപിച്ച ശേഷം ഇഷ്ടമുള്ള മറ്റ് ഗണേശ മന്ത്രങ്ങൾ ജപിക്കണം. ഇങ്ങനെ മാനസ പൂജ കഴിഞ്ഞ ശേഷം തൻ്റെ ആവശ്യങ്ങൾ ഭഗവാനോട് പറയണം. ധർമ്മത്തിനും സത്യത്തിനും നീതിക്കും നിരക്കുന്ന എന്ത് ആവശ്യവും ഗണേശൻ നടത്തിത്തരും. ഗണപതി ഭഗവാനാൽ ഭൂമിയിലെ അഷ്ടകർമ്മങ്ങളും സിദ്ധമാണ്. ഒടുവിൽ ശാന്തിയും മോക്ഷവും വരെ നൽകി നമ്മെ രക്ഷിക്കും.
ഗണപതി ദ്വാദശനാമാവലിയുടെ ഫലശ്രുതിയിൽ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. പ്രഭാതവും സന്ധ്യയും ഗണപതിയെ ധ്യാനിക്കാൻ ഉത്തമമാണ്. ഉദയത്തിന് തൊട്ടു മുൻപ് ഗണേശപൂജ ചെയ്യുക വളരെ നല്ലതാണ്. ഈ സമയത്താണ് ക്ഷേത്രങ്ങളിൽ ഗണപതി ഹോമം നടത്തുന്നത്. നാഗദോഷവും ശനിദോഷവും അകറ്റാനും ഗണേശഭജനം ഉത്തമമാണ്. ഭഗവാന്റെ അരഞ്ഞാണം
നാഗമാണ്. ഈ നാഗം ഭക്തരുടെ നാഗദോഷങ്ങൾ ഹനിക്കും. ശനിയെ ബുദ്ധി കൊണ്ട് ജയിച്ചതിനാൽ ഗണപതി ഭക്തർക്ക് ശനി അനുഗ്രഹകാരകനായി മാറും എന്നും പറയുന്നു. ഗണപതിയെ ആരാധിക്കാൻ ഏറ്റവും ഉത്തമമായ ചില മന്ത്രങ്ങൾ കൂടി പറഞ്ഞു തരാം:

ഗണേശ മൂലമന്ത്രം
ഓം ഗം ഗണപതയേ നമ:

ഗണേശ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
വക്ര തുണ്ഡയെ ധീമഹി
തന്നോ ദന്തി പ്രചോദയാത്

ALSO READ

സങ്കഷ്ട നാശന ഗണപതി സ്തോത്രം

പ്രണമ്യ ശിരസാ ദേവം
ഗൗരിപുത്രം വിനായകം
ഭക്താവാസം സ്മരേന്നിത്യം
ആയു: കാമാർത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണ പിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലാബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച
ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം
തു വിനായകം ഏകാദശം
ഗണപതിം ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേന്നര :
ന ച വിഘ്നഭയം തസ്യ
സർവ്വസിദ്ധികരം പരം

വിദ്യാർത്ഥി ലഭതേ വിദ്യാം
ധനാർത്ഥി ലഭതേ ധനം
പുത്രാർത്ഥി ലഭതേ പുത്രാൻ
മോക്ഷാർത്ഥി ലഭതേ ഗതിം

ജപേത് ഗണപതി സ്തോത്രം
ഷഡ്ഭിർ മാസൈ ഫലം ലഭേത്
സംവത്സരേണ സിദ്ധിം ച
ലഭതേ നാത്ര സംശയം

അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച
ലിഖിത്വാ യ: സമര്‍പ്പയേത്
തസ്യ വിദ്യാ ഭവേത് സദ്യോ
ഗണേശസ്യ പ്രസാദത:

Story Summary: What are the things that should be kept in mind when we worship Ganesha for getting rid of obstacles and fulfilling wishes

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?